*പ്രണയാസുരം 38*
നോക്ക് സാറേ പറയുന്നതുകൊണ്ട് ഒന്നും കരുതേണ്ട.. നിങ്ങൾ ഇപ്പോൾ പറഞ്ഞ ആദം ഉണ്ടല്ലോ അവൻ ആള് ചില്ലറക്കാരനല്ല.. എത്ര ദിവസമാണ് എന്നെ ഹോസ്പിറ്റലിൽ ആക്കിയതെന്ന് നിങ്ങൾക്കറിയില്ലേ.. അവനെ നേർക്കുനേർ നിന്നു മുട്ടുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല… പിന്നിൽ നിന്ന് കുത്തി വീഴ്ത്തണം അതേ നടക്കുകയുള്ളൂ..
അരവിന്ദൻ തന്റെ ചുറ്റിലും നിൽക്കുന്നവരോട് ആയി പറഞ്ഞു…
എന്ത് പറയുന്നു എല്ലാവരും.. അരവിന്ദൻ എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് ചോദിച്ചു..
ഹും ആദത്തിന്റെ കൈയിൽ നിന്ന് അടിയും വാങ്ങി വന്ന നീ ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട ചെ ******…. നീ എന്താ കരുതുന്നത് ഞങ്ങൾ ഒന്നിനും കൊള്ളാത്ത ഉണ്ണാക്കന്മാർ ആണെന്നോ… ചെമ്പകശ്ശേരി തറവാട്ടിലുള്ള ആൺകുട്ടികളും പുലിക്കുട്ടികൾ തന്നെയാണ്.. കുരിശിങ്കൽ ആദത്തിനെ കണ്ട് മുട്ടു വിറക്കുന്നവരല്ലടാ ഇവിടെയുള്ള ഒരെണ്ണവും.. കാർത്തിക് വന്ന് അരവിന്ദന്റെ കോളറിൽ പിടിച്ച് വലിച്ച് അവനോടായി അലറിക്കൊണ്ട് പറഞ്ഞു..
ഹാ!എടാ കാർത്തി വിട്ടേക്കെടാ അവനെ.. മഹേഷ് കാർത്തിക്കിനോടായി പറഞ്ഞു….
മഹേഷ് പറഞ്ഞതുകൊണ്ട് മാത്രമാണ് കാർത്തിക് അരവിന്ദന്റെ ഷർട്ടിൽ നിന്നും കൈയെടുത്തത്…
അരവിന്ദനും കാർത്തിക്കിയോട് ദേഷ്യം തോന്നുന്നുണ്ടെങ്കിലും സാഹചര്യം അവന് അനുകൂലമല്ലാത്തതിനാൽ അവൻ കാർത്തിയെ ഒന്ന് ചെറഞ്ഞു നോക്കിക്കൊണ്ട് അവൻ പിടിച്ച തന്റെ ഷർട്ടിലെ ചുളിവുകൾ മാറ്റി ഓരോരത്തെക്കായി മാറിനിന്നു..
നോക്കു അരവിന്ദ നമ്മളിവിടെ തമ്മിൽ തല്ലുവാൻ വേണ്ടിയല്ല ഇപ്പോൾ ഇങ്ങനെ ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തത്..നമുക്ക് ആവശ്യം കുരിശിങ്കൽ തറവാടിന്റെ തകർച്ചയാണ്.. അതിനുപറ്റിയ വല്ല പ്ലാനും ഉണ്ടെങ്കിൽ പറയൂ അതുപോലെ അരവിന്ദ നീ പറഞ്ഞത് പോലെയുള്ള ഒരു കളി ഇപ്പോൾ എന്തായാലും വേണ്ട.. അത്രയും തരം താഴ്ന്ന ആൾക്കാരല്ല ചെമ്പകശ്ശേരി തറവാട്ടിൽ ഉള്ളവർ…
തക്കം പാർത്തിരിക്കണം കൈ കിട്ടുന്ന സമയം തന്നെ അതിനെ കൊന്നു തള്ളണം അതാണ് ഈ ചെമ്പകശ്ശേരി തറവാട്ടിൽ ഉള്ളവരുടെ രീതി.. അരവിന്ദന് ഞങ്ങളെ കുറിച്ച് അധികമറിയില്ലല്ലോ അതുകൊണ്ടാണ് ഇപ്പോൾ താൻ ഇങ്ങനെ പറഞ്ഞത്.. രാധിക അരവിന്ദന്റെ മുഖത്ത് നോക്കിയിട്ട് പറഞ്ഞു..
അപ്പോൾ നീ എന്താണ് രാധിക പറഞ്ഞു വരുന്നത് നമ്മൾ ഇനിയും കാത്തിരിക്കണം എന്നാണോ.. മഹേഷ് രാധികയോടായി ചോദിച്ചു…
അതേട്ടാ അവസരം വരും അതുവരെ നമ്മൾ അവരെ ഫോളോ ചെയ്യണം അവരറിയാതെ.. അവന്റെ ഓഫീസിൽ നമുക്ക് ഒരു സ്പൈ വേണം വീട്ടിൽ ഇപ്പോൾ ഹന്ന എന്ന് പറയുന്ന തള്ളയുണ്ട്.. ആരുമറിയാതെ ആ വീട്ടിലെ ഓരോ കാര്യങ്ങളും അവർ വഴി ഞാൻ അറിയുന്നുണ്ട്..
നല്ലൊരു അവസരം വന്നാൽ ആദ്യം തീർക്കേണ്ടത് പാർവതിയെ തന്നെയാണ്.. കുറച്ചുകാലം ഭാര്യ വിഷമത്തിൽ ആദം അങ്ങ് അലഞ്ഞു നടക്കുമായിരിക്കും അത് കഴിഞ്ഞാൽ അവനെ സാന്ത്വനിപ്പിച്ചുകൊണ്ട് എങ്ങനെയെങ്കിലും അവന്റെ മനസ്സിലേക്ക് വീണ്ടും ഇടിച്ചു കയറണം എനിക്ക്.. ആദത്തിന്റെ രൂപം മനസ്സിലേക്ക് വന്നതും രാധിക അറിയാതെ കണ്ണുകൾ അടച്ചു പോയി.. അവന്റെ രൂപം മനസ്സിലേക്ക് വന്ന അതേസമയം തന്നെ അവളുടെ മുഖത്ത് ചുവപ്പ് രാശി പടർന്നു…
എനിക്ക് വേണം ആധത്തെ എനിക്ക് വേണം ഒരു ഉന്മാദിയെ പോലെ അവൾ പറഞ്ഞു കൊണ്ടേയിരുന്നു…
ഇച്ചായാ ഞാൻ പോണോ കോളേജിലൊക്കെ…
മടിപിടിച്ച് തന്റെ ബെഡിലായിരുന്നു ആദത്തിനെ നോക്കി ചോദിക്കുകയാണ് പാർവതി.. ഈ സമയം തന്റെ നീണ്ട മുടിഴാകളേ കോമ്പുകൊണ്ട് ഒതുക്കി വെച്ചു അവൻ പതിയെ പാർവതിയെ തിരിഞ്ഞ് ഒന്ന് നോക്കി..
എന്തുപറ്റി ഒരു മടി പോലെ… ഹ്മ്മ്മ് നോക്കു പാർവതി നിനക്ക് അതിന് മാത്രമുള്ള പ്രായമായിട്ടില്ല.. ഏതൊരു പെൺകുട്ടിയും സ്വന്തം കാലിൽ നിൽക്കണം എപ്പോഴും ഭർത്താക്കന്മാരെ ആശ്രയിച്ചല്ല നിൽക്കേണ്ടത്.. നിനക്ക് പഠിക്കാൻ പോകുവാൻ വലിയ താല്പര്യമായിരുന്നല്ലോ പിന്നീട് ഇപ്പോൾ എന്ത് പറ്റി.. അവൻ തന്റെ കണ്ണുകൾ ചുരുക്കി കൊണ്ട് പാറുവിനോട് ചോദിച്ചു..
അത്…അത് പിന്നെ സത്യം പറയാലോ ഇച്ചായാ പാർവതി പതിയെ എഴുന്നേറ്റ് ആദത്തിന്റെ അടുക്കലേക്ക് ചെന്ന് അവന്റെ ഷർട്ടിന്റെ ബട്ടൺ ഒന്ന് തിരുകിക്കൊണ്ട് അവനോട് പറഞ്ഞു..
അതില്ലേ ഇച്ചായാ സത്യം പറയാലോ നമ്മൾ ഇപ്പോഴല്ലേ ഒന്ന് ജീവിച്ചു തുടങ്ങിയത് എനിക്ക് എന്റെ ഇച്ചായനെ കാണാതിരിക്കുവാനേ പറ്റുന്നില്ല.. കവിളുകളെല്ലാം വീർപ്പിച്ച് ഒരു കുഞ്ഞു കുട്ടിയെപ്പോലെ പറയുന്ന പാറുവിനെ ആദം കണ്ണിമ വെട്ടാതെ നോക്കി നിന്നു..
എടി ഭാര്യയെ ഞാൻ നിന്റെ സ്വന്തം പ്രോപ്പർട്ടിയാ എന്നെ ആരും കൊണ്ടുപോകില്ല പിന്നെ ടീന നമ്മുടെ കോളേജിലെ ലെക്ചർ ആണ് അതുകൊണ്ട് തന്നെ നിനക്ക് അവളുടെ കൂടെ പോയാൽ മതി തിരിച്ചു വരുന്നതും അവളുടെ കൂടെ തന്നെ..
എന്നാലും ഇച്ചായ ആദത്തിന്റെ മുന്നിൽ നിന്ന് പാർവതി ഒന്ന് ചിണുങ്ങിക്കൊണ്ട് കൊണ്ട് അവനോടായി ചോദിച്ചു..
അങ്ങനെയല്ല എന്റെ പാറോട്ടിയെ പോയേ പറ്റൂ.. അവിടെ ചെന്നാൽ നിനക്ക് പുതിയ കൂട്ടുകാരെ കിട്ടും അപ്പോൾ നിന്റെ ഈ ലെസ്സിനെസ്സ് ഒക്കെ കുറയും… അത്രയും പറഞ്ഞു പാർവതിയുടെ കവിളിൽ ആയി പിച്ചികൊണ്ട് ആദം പുറത്തേക്കിറങ്ങി നടന്നു..
അയ്യോ ഞാൻ ഒരു കാര്യം പറയാൻ മറന്നു..
എന്താ ഇച്ചായാ..
ഒരാഴ്ചയായി ഞാൻ പട്ടിണിയായിരുന്നു അതുകൊണ്ട് എന്നെ ഒന്ന് പരിഗണിക്കണം.. ആദം ഒരു കുറുമ്പ് നിറഞ്ഞ മുഖത്താൽ അവളെ നോക്കി അങ്ങനെ പറഞ്ഞതും പാർവതി അവനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു
ഇല്ല ..
ഹേ എന്താ ആദം കേട്ടത് തെറ്റിപ്പോയ എന്ന രീതിയിൽ പാർവതിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ അവനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു…
എന്നെ കോളേജിൽ വിടുകയല്ലേ ഇനി മുതൽ പച്ചക്കറിയായി നടന്നാൽ മതി.. മാറങ്ങോട്ട് അവനെ തള്ളിക്കൊണ്ട് പാർവതി പുറത്തേക്ക് ഇറങ്ങിപ്പോയി..
ഈശോയെ ഇവൾക്ക് ഇത്രയൊക്കെ ധൈര്യമുണ്ടോ അതും ഈ ആദത്തിന്റെ മുഖത്ത് നോക്കി പറയുവാൻ ആള് കൊള്ളാലോടി നീ പൂച്ചക്കുട്ടിയാണെന്ന് വിചാരിച്ച പെണ്ണ് ഒരു പുലിക്കുട്ടി തന്നെയാണല്ലോ .. ആദം പതിയെ പുഞ്ചിരിച്ചുകൊണ്ട് പാർവതിയുടെ പുറകെയായി നടന്നു നീങ്ങി…
ഡിഗ്രി ഫസ്റ്റ് ഇയർ ബികോമിനാണ് ആദം പാർവതിയെ കോളേജിൽ ചേർത്തിയത് തൽക്കാലത്തേക്ക് വിവാഹം കഴിഞ്ഞ കാര്യം ആരും അറിയണ്ട എന്ന് അവൻ പറഞ്ഞിരുന്നു.. താലിമാല എപ്പോഴും അകത്തിട്ടോളാനും കുങ്കുമം നെറ്റിയിൽ ആളുകൾ കാണത്തക്ക രീതിയിൽ നെറ്റിയിൽ ചാർത്തണ്ട എന്നും അവൻ പറഞ്ഞതും അവൾ അത് അനുസരിച്ച്..
ഇപ്പോഴുള്ള ആ കോളേജ് ലൈഫ് നഷ്ടപ്പെടുത്തണ്ട എന്ന് കരുതിയാണ് ആദം പാർവതിയോട് അങ്ങനെ പറഞ്ഞത്…
സത്യത്തിൽ ടീനയും പാർവതിയും കുരിശിങ്കൽ തറവാട്ടിൽ ഉള്ളവരാണെന്ന് ആ കോളേജിലെ ആർക്കും അറിയില്ല..
വല്ലപ്പോഴും മാത്രമേ ആദവും ഡെവിയും എല്ലാം കോളേജിൽ ചെല്ലുകയുള്ളൂ..
ടീന നേരെ സ്റ്റാഫുകളുടെ വെഹിക്കിൾ വെക്കുന്ന ഭാഗത്താണ് അവളുടെ കാർ കൊണ്ടുനിർത്തിയത്.. അല്പം പേടിയുണ്ടെങ്കിലും ധൈര്യ സംഭരിച്ചു കൊണ്ട് ടീനയുടെ കൂടെ പാർവതിയും കാറിൽ നിന്നും ഇറങ്ങി കോളേജ് ഒക്കെ ഒന്ന് വീക്ഷിച്ചു.. വളരെ മനോഹരമായ ഒരു കോളേജ് ആയിരുന്നു കുരിശിങ്കൽ തറവാടിന്റെ കീഴിലുള്ള AD കോളേജ്..
ക്ലാസ് തുടങ്ങി ഏകദേശം രണ്ടാഴ്ച കഴിഞ്ഞതിനുശേഷം ആണ് പാർവതിയെ ആദം അവരുടെ കോളേജിൽ ചേർത്തിരിക്കുന്നത് അതുകൊണ്ടുതന്നെ റാഗിംഗ് എന്ന് പറയുന്ന ഒന്നും പാർവതി ഭയക്കേണ്ടതായിട്ട് ഇല്ലായിരുന്നു….
പാർവതി…ചേച്ചി വൈകുന്നേരം ഇവിടെത്തന്നെ ഉണ്ടാകും നീ ഇങ്ങോട്ട് വരണം കേട്ടോ..
ശരി ടീന ചേച്ചി.. പാർവതിയുടെ മുഖത്തെ ഭയം കണ്ടതും അവളെ ചേർത്ത് പിടിച്ചുകൊണ്ട് ടീന പറഞ്ഞു ഒന്നുമില്ലടാ നമ്മുടെ കോളേജ് അല്ലേ പിന്നെ നീ എന്തിനാ ഇങ്ങനെ ഭയക്കുന്നത്..
അത്…അത് പിന്നെ ചേച്ചി മറ്റൊന്നും കൊണ്ടല്ല ആദ്യമായിട്ടല്ലേ കോളേജിൽ അതിന്റെ ഒരു വെപ്രാളം ആണ് പാർവതി നിഷ്കളങ്കമായി ടീനയുടെ മുഖത്ത് നോക്കി അങ്ങനെ പറഞ്ഞതും അവൾക്ക് പാർവതിയുടെ വല്ലാത്ത വാത്സല്യം തോന്നി ..
ദേ കൊച്ചേ ഫസ്റ്റ് ബെൽ അടിക്കാൻ സമയമായി നി ക്ലാസിലേക്ക് പൊയ്ക്കോ ദോ ആ കാണുന്ന സെക്കൻഡ് ഫ്ലോറിലാണ് ക്ലാസ്..
അപ്പോൾ ഓൾ ദ ബെസ്റ്റ്..
പാർവതിയെ നോക്കി ടീന വിഷ് ചെയ്തതും അവൾ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് നേരെ സെക്കൻഡ് ഫ്ളോറിലേക്ക് വച്ചുപിടിച്ചു..
പാർവതി ക്ലാസിലേക്ക് കയറുമ്പോൾ എല്ലാ കുട്ടികളും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. എല്ലാവരെയും ഒന്ന് നോക്കിക്കൊണ്ട് ഇരിക്കുവാൻ ഒരു ഇടം നോക്കുമ്പോൾ കണ്ടു ഫസ്റ്റ് ബെഞ്ചിൽ ആയി ഒഴിഞ്ഞിരിക്കുന്ന ഒരു സീറ്റ്.
അവിടെയുള്ള ഒരു പെൺകുട്ടി അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈ വീശിയതും പാർവതി അവളുടെ അടുത്ത് വന്നിരുന്നു..
ഹായ് ഞാൻ ആനി… താൻ ലേറ്റ് ആയിട്ടാണോ ജോയിൻ ചെയ്തത്..
അതെ ഞാൻ ലേറ്റ് ആയിട്ടാണ് ജോയിൻ ചെയ്തത് എന്റെ പേര് പാർവതി…
അല്പസമയത്തിനുള്ളിൽ തന്നെ ആനിയുമായി പാർവതി കൂട്ടായി.. ആനി ഒരു വായാടിയാണെന്ന് അധികസമയം വേണ്ടിവന്നിരുന്നില്ല പാർവതിക്ക് മനസ്സിലാക്കുവാൻ..അതോടൊപ്പം തന്നെ ആ ബഞ്ചിലുള്ള ഗായത്രിയെയും ലക്ഷ്മിയെയും അവൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു.. ക്ലാസിൽ ഇൻ ചാർജർ വരുന്നതിനു മുന്നേ തന്നെ നാലുപേരും നല്ല കൂട്ടായി മാറിയിരുന്നു..
ഗായത്രിക്കും ലക്ഷ്മിക്കും ആനിക്കും പാർവതി അധികം സംസാരിക്കുന്ന ടൈപ്പ് അല്ല എന്ന് അവളെ കണ്ടപ്പോൾ തന്നെ മനസ്സിലായി എങ്കിലും അവരുടെ ഫ്രണ്ട്ഷിപ്പ് സർക്കളിലേക്ക് പാർവതിയെയും അവർ ക്ഷണിച്ചു..
ക്ലാസ്സിന്റെ ഇൻചാർജ് ആയ അനൂപ് സാർ വളരെ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി വന്നു..
അധ്യാപകനെ കണ്ടതും കുട്ടികളെല്ലാം എഴുന്നേറ്റ് നിന്ന് അയാളെ വിഷ് ചെയ്തു.. പെൺകുട്ടികളുടെ കണ്ണുകൾ എല്ലാം അനൂപ് സാറിന്റെ മുഖത്ത് ആയിരുന്നു..
പെട്ടെന്ന് ഇടതുവശത്തേക്ക് തിരിഞ്ഞു നോക്കിയപ്പോൾ അനൂപ് കണ്ടു കൈയിലുണ്ടായിരുന്ന ടെക്സ്റ്റ് ബുക്ക് മാറിച്ചു നോക്കുന്ന പാർവതിയെ..
പുതിയ അഡ്മിഷൻ ആണോ.. അനൂപിന്റെ ചോദ്യമാണ് പാർവതിയെ അവനിലേക്ക് നോക്കുവാൻ പ്രേരിപ്പിച്ചത്..
പാർവതി എഴുന്നേറ്റു നിന്ന് കൊണ്ട് പറഞ്ഞു അതേ സാർ ന്യൂ അഡ്മിഷൻ ആണ്..
എന്നാൽ ഒന്ന് ഇൻട്രൊഡ്യൂസ് ചെയ്യു തന്നെ.. അനൂപ് തന്റെ കൈകൾ കെട്ടിക്കൊണ്ട് പാർവതിയെ നോക്കി പറഞ്ഞു..
ഞാൻ പാർവതി ആ… ഗോപിനാഥ്
ഇവിടെ കൃഷ്ണപുരത്താണ് താമസം.. അത്രയും പറഞ്ഞുകൊണ്ട് അവൾ വേഗം ചെയറിലേക്ക് ആയിരുന്നു….
അക്കൗണ്ടൻസി ആയിരുന്നു അനൂപ് എടുക്കുന്ന വിഷയം എങ്കിലും ഇടയ്ക്കിടയ്ക്ക് അനൂപിന്റെ കണ്ണുകൾ പാർവതിയെ തേടി പോകുന്നുണ്ടായിരുന്നു.. പക്ഷേ ഇതൊന്നും പാർവതി ശ്രദ്ധിക്കുന്ന കൂടെ ഇല്ല..
ക്ലാസ് കഴിഞ്ഞ് ഇറങ്ങുമ്പോൾ അനൂപ് പിന്തിരിഞ്ഞു പാർവതിയെ ഒന്ന് നോക്കി പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയി..
ഇന്റർവെൽ സമയമായതുകൊണ്ട് ആനിയുടെ കൂടെ പാർവതി കോളേജ് കാണുവാൻ വേണ്ടി പുറത്തേക്കിറങ്ങി..
മക്കൾ അവിടെ ഒന്ന് നിന്നെ..
പെട്ടന്നാണ് തങ്ങളെ ആരോ പിറകിൽ നിന്ന് വിളിക്കുന്നത് പോലെ തോന്നിയ രണ്ടു പേരും അവരെ തിരിഞ്ഞു നോക്കിയത്….
ഓഫീസിലേക്കുള്ള യാത്രയിലാണ് ആദവും ഡെവിയും….
എന്തൊക്കെയോ സംസാരിച്ചുകൊണ്ട് വളരെ സന്തോഷത്തോടെയാണ് ഇരുവരും യാത്ര ചെയ്യുന്നത് പെട്ടെന്നാണ് അവരുടെ മുന്നിലേക്ക് മറ്റൊരു കാർ വന്ന് തടസ്സമായി നിന്നത്..
സഡൻ ബ്രേക്ക്ഇട്ട് നിർത്തിയ ആദം മുന്നിലേക്ക് നോക്കിയതും കണ്ടു ഞങ്ങളെ തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി വരുന്ന മഹേഷിനെയും കാർത്തിക്കിനെയും…
അത്രയും നേരം പുഞ്ചിരി നിന്നിരുന്ന ആദത്തിന്റെ മുഖം ദേഷ്യം കൊണ്ട് മുറുകുവാൻ അധികനേരം വേണ്ടിവന്നില്ല..
ഇനിയെന്ത് നടക്കും എന്ന് അറിയാതെ ഡെവി മഹേഷിനെയും ആദത്തിനെയും പരസ്പരം മാറിമാറി നോക്കി ഇരുന്നു പോയി..
തുടരും
