രുദ്രാക്ഷം 53
മുഖമെല്ലാം വലിഞ്ഞു മുറുകി കണ്ണുകൾ എല്ലാം ചുവന്ന് അത്യധികം ദേഷ്യത്തോടെയുള്ള രുദ്രനെ കണ്ടതും സന്തോഷം കൊണ്ടു സൂരജിന്റെ ഇരു കണ്ണുകളും നിറഞ്ഞൊഴുകി..
അവനോടി ചെന്ന് രുദ്രനെ ഇറുകെ കെട്ടി പുണർന്നു..
സത്യത്തിൽ അപ്പോഴാണ് രുദ്രനും സ്വബോധത്തിലേക്ക് വന്നത് തന്റെ സൂരജിനെ ആണല്ലോ താൻ കൈനീട്ടി അടിച്ചത്എന്ന് ഓർമ്മയിലേക്ക് വന്നതും രുദ്രനും ആകെ വല്ലാതെയായി..
സോറി സോറി സൂരജ് ഞാൻ അപ്പോഴത്തെ.
ഹേയ് ഇല്ലടാ ഒരു അടി കിട്ടിയാൽ എന്താ നിന്റെ മനസ്സിലുള്ള എന്റെ മിത്ര മോളോടുള്ള പ്രണയം പുറത്തുവന്നല്ലോ.
അല്പം കുറുമ്പാലെ സൂരജ് രുദ്രനെ നോക്കിക്കൊണ്ട് പറഞ്ഞു..
ഓ കാലാ എന്തടിയാ എന്നെ അടിച്ചത് അണപ്പൽ ഇളകി എന്നാ തോന്നുന്നത്..
സൂരജ് രുദ്രനെ ചിറഞ്ഞു നോക്കിക്കൊണ്ടെന്നു പറഞ്ഞു..
ഇത് നീ എന്നെക്കൊണ്ട് ചോദിച്ചു വാങ്ങിച്ചത് അല്ലേ..😏രുദ്രൻ സൂരജിനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു
അതേല്ലോ അങ്ങനെയെങ്കിലും നിന്റെ മനസ്സിലുള്ള എന്റെ മിത്രയുടെ സ്ഥാനം എന്താണെന്ന് നിനക്ക് മനസ്സിലായല്ലോ..
സൂരജിന് തന്റെ സന്തോഷം അടക്കുവാൻ സാധിക്കുന്നില്ലായിരുന്നു…
എന്തുകൊണ്ടോ മിത്രയ്ക്കും രുദ്രനെ ഇഷ്ടമാണെന്നുള്ള കാര്യം അവനോട് സൂരജ് പറഞ്ഞില്ല അത് മിത്ര തന്നെ പറഞ്ഞ് രുദ്രൻ അറിയണം എന്നുള്ള ഒരു കുഞ്ഞു വാശി സൂരജിനും ഉണ്ടായിരുന്നു..
അപ്പോൾ എങ്ങനെയാ എന്റെ പെങ്ങളെ സ്വീകരിക്കുകയല്ലേ നീ എപ്പോഴാ അവളോട് പ്രണയം തുറന്നു പറയുന്നത്.
അതൊന്നും ഇപ്പോൾ ഇല്ല. നീ അല്ല ഞാൻ എനിക്ക് മരം ചുറ്റി പ്രണയത്തിനോടൊന്നും യാതൊരു താൽപര്യവുമില്ല..
താഴെക്കാണുന്ന പുൽത്തിട്ടയിലേക്ക് ചാഞ്ഞു കിടന്നുകൊണ്ട് രുദ്രൻ ആകാശത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു ..
ഇത് കണ്ടതും സൂരജും അവന്റെ അടുത്ത് കിടന്നു..
രുദ്ര ..
മ്മ്മ്മ്..
എടാ രുദ്രദേവേ ..
എന്താടാ കോപ്പേ എന്റെ പേര് വിളിച്ചു കളിക്കാതെ കാര്യം പറ..
അത് പിന്നെ സത്യം പറ നിനക്ക് എപ്പോഴാ മിത്രയുടെ പ്രണയം തോന്നിയത്..
ഒരു നിമിഷം രുദ്രൻ തലചരിച്ച് സൂരജിനെ നോക്കിയൊന്ന് പുഞ്ചിരിച്ചു …
ആദ്യമായി രുദ്രന്റെ പുഞ്ചിരി കാണുന്നതുപോലെ സൂരജ് ചെരിഞ്ഞു കിടന്ന് അവനെത്തന്നെ നോക്കി കിടന്നു..
എടാ സസ്പെൻസ് ഇടാതെ പറയടാ..അവസാനം ക്ഷമ കെട്ടു കൊണ്ട് സൂരജ് രുദ്രനോട് പറഞ്ഞു..
അങ്ങനെ ചോദിച്ചാൽ പ്രണയം അത് എപ്പോഴോ മിത്രയോടു തോന്നി അതിന് ഒരു കാരണമല്ല അനേകം കാരണം ഉണ്ടായിരുന്നു പക്ഷേ നീ ആ കാരണങ്ങൾ ഒന്നും എന്നോട് ചോദിക്കരുത്..
രുദ്രന്റെ മനസ്സിലൂടെ മിത്രയെ കണ്ടത് മുതൽ ഇന്നലെ കുളം പടവിൽ വെച്ച് നടന്ന സംഭവങ്ങൾ വരെ മിന്നി മാഞ്ഞു.. അവൻ പോലും അറിയാതെ അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിടർന്നു അത് തന്റെ മിത്രക്ക് മാത്രമായിരുന്നു..
എന്നുവെച്ചാൽ നിങ്ങൾ അടിയിൽ കൂടെ പ്രണയത്തിൽ ആയി എന്നാണോ നീ ഉദ്ദേശിച്ചത്..
അതെ അങ്ങനെ തന്നെ.. ആകാശത്തേക്ക് നോക്കി സൂരജിന് വേണ്ടി അങ്ങനെ ഒരു കള്ളം രുദ്രൻ അവനോട് പറഞ്ഞു..
ഈ സമയം രുദ്രനും ചിന്തിക്കുകയായിരുന്നു. എപ്പോഴാണ് ആ കുഞ്ഞ് പെണ്ണ് എന്റെ മനസ്സിൽ ഇടം നേടിയത്..
അറിയില്ല പക്ഷേ ഒന്നറിയാം രുദ്രന്റെ കൊക്കിന് ജീവനുള്ളിടത്തോളം കാലം തന്റെ പാതി മിത്രദേവ മാത്രമായിരിക്കും…
അന്നാ ഇരുട്ടത്ത് മിത്രയുടെ ചുണ്ടിലേക്ക് തന്റെ ചുണ്ട് ചേർത്ത് ചുംബിക്കുമ്പോൾ താൻ അനുഭവിച്ച സന്തോഷം അവളെ ചേർത്ത് പിടിക്കുമ്പോൾ തനിക്ക് ഉണ്ടാകുന്ന മാറ്റം എല്ലാം രുദ്രൻ ഓർത്തെടുക്കുകയായിരുന്നു…
എടാ രുദ്ര…രുദ്ര.
ഹേ… ഹാ..
സൂരജ് വിളിച്ചപ്പോൾ രുദ്രൻ ഞെട്ടി കൊണ്ട് സൂരജിനെ നോക്കി..
എന്താടാ എന്തിനാ ഇങ്ങനെ കിടന്ന് അലറുന്നത് ഞാൻ നിന്റെ അടുത്ത് തന്നെ ഇല്ലേ..
ഹോ കാലൻ ഇമ്മാതിരി അലർച്ചയുള്ള ഇവനെ എങ്ങനെയാണ് എന്റെ മിത്ര മോൾ പ്രണയിക്കുക പാവം അതിന്റെ ഒരു ഗതി.. സൂരജ് മനസ്സിലായി പറഞ്ഞു..
ഡാാ!!
ഹേ എന്താ…എന്താ സൂരജ് ഞെട്ടി കൊണ്ട് രുദ്രനെ നോക്കി..
അത് ഞാനല്ലേ നിന്നോട് ചോദിക്കേണ്ടത് നീ എന്തിനാ ഇപ്പോൾ എന്നെ വിളിച്ചത്..
അത് അത് പിന്നെ ഓ നിന്റെ അലർച്ച കാരണം ഞാനത് മറന്നു… പിന്നെ എന്തൊ ഓർമ്മയിൽ വന്നതുപോലെ മുഖം വിടർത്തിക്കൊണ്ട് സൂരജ് ചോദിച്ചു
അല്ല നീ എപ്പോഴാ എന്റെ മിത്ര മോളോട് ഇഷ്ടം പറയാൻ പോകുന്നത്…
അത് ഒക്കെയുണ്ട് സമയമാകുമ്പോൾ പറയാം നീ അതൊന്നും അറിയേണ്ട..
ഓ ….സൂരജ് രുദ്രാനെ ഒന്ന് പുച്ഛിച്ചു പിന്നീട് പതിയെ എഴുന്നേറ്റ് രുദ്രനിൽ നിന്നും കുറച്ച് അകലം പാലിച്ചു നിന്നുകൊണ്ട് സൂരജ് അവനോടായി പറഞ്ഞു..
നിന്റെ ഈ മുരട്ട് കാളയുടെ സ്വഭാവം കൊണ്ട് എന്റെ മിത്രയുടെ അടുത്തേക്ക് എങ്ങാനും പോയാൽ അവൾ നിന്നെ എപ്പോൾ തേച്ച് എന്ന് ചോദിച്ചാൽ മതി അതുകൊണ്ട് നായകൻ അല്പം റൊമാന്റിക് ആയി പോകുന്നതായിരിക്കും നല്ലത്..
എന്തുപറഞ്ഞാടാ
അതും ചോദിച്ചു രുദ്രൻ നിലത്തുനിന്ന് എഴുന്നേൽക്കുവാൻ ഒരുങ്ങിയതും അതിനുമുന്നേ സൂരജ് അവിടെ നിന്ന് ജീവനും കൊണ്ട് ഓടിയിരുന്നു..
പക്ഷേ ആ സമയം രുദ്രന്റെയും സൂരജിന്റെയും ചൊടിയിൽ മനോഹരമായ പുഞ്ചിരി ഉണ്ടായിരുന്നു..
ധ്യാനത്തിൽ ഇരിക്കുന്ന ഭൈരവന്റെ അടുത്തേക്ക് വികർണ്ണൻ നടന്നു ചെന്നു..
അച്ഛാ
അവന്റെ ഉറച്ച ശബ്ദത്തോടുള്ള വിളി കേട്ടതും ഭൈരവൻ കണ്ണുകൾ തുറന്നു വികർണനെ നോക്കി..
വികർണ്ണന്റെ മുഖത്ത് മിന്നിമായുന്ന സന്തോഷം കണ്ടതും താങളുടെ ലക്ഷ്യത്തിലേക്ക് എത്തുവാനുള്ള പുതുവഴി തുറന്നു കിട്ടിയതിന്റെ സന്തോഷം ഭൈരവന്റെ മുഖത്തും ഉണ്ടായിരുന്നു..
ഹാ.. ഹാ… ഹാ….
ഭൈരവന്റെ പൊട്ടിച്ചിരി കാളിയാർ മഠത്തിൽ മുഴുവൻ പ്രതിധ്വനിച്ചു കൊണ്ടിരുന്നു..
തിരികെ കോവിലകത്ത് സൂരജും രുദ്രനും എത്തുമ്പോൾ നന്നേ നേരം വൈകിയിരുന്നു..
അതുകൊണ്ടുതന്നെ രണ്ടുപേരും വേഗം പരസ്പരം ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവരവരുടെ മുറിയിലേക്ക് കയറിപ്പോയി..
ആ രാത്രിയുടെ യാമങ്ങളിൽ മിത്രയ്ക്കും രുദ്രനും ഉറങ്ങുവാൻ സാധിച്ചില്ല..
ഇരുവർക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം അവരെ ഇരുവരെയും വന്ന പൊതിയുന്നുണ്ടായിരുന്നു..
നേരം വെളുത്തതും കുളിച്ച് നേരിയ തുടുത്തു കൊണ്ടു മിത്ര നേരെ കുടുംബക്ഷേത്രത്തിലേക്ക് ഓടി..
എന്തുകൊണ്ടൊ ഭഗവാനോട് ഒരു നന്ദി പറയണം എന്ന് അവൾക്ക് തോന്നി.. കാരണം ഒരിക്കലും നടക്കില്ല എന്ന് കരുതിയ സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നത്..
കണ്ണുകൾ അടച്ച് ശ്രീ കോവിലിനുള്ളിലേക്ക് കൈകൾ കൂപ്പി തൊഴുമ്പോൾ തന്റെ തൊട്ടടുത്തായി ആരോ നിൽക്കുന്നത് പോലെ തോന്നിയ മിത്ര കണ്ണുകൾ തുറന്നു നോക്കിയതും കണ്ടു. ശ്രീകോവിലേക്ക് നോക്കി തൊഴുതു നിൽക്കുന്ന രുദ്രദേവിനെ..
രുദ്രനെ ഒരിക്കലും അവിടെ മിത്ര പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.. അതുകൊണ്ടുതന്നെ ആദ്യം ഒന്നു ഞെട്ടിയെങ്കിലും പിന്നീടാ മുഖം സന്തോഷം കൊണ്ട് വിടരുന്നത് ഇടംകണ്ണാലെ രുദ്രൻ കാണുന്നുണ്ടായിരുന്നു..
തൊഴുതു വലം ചുറ്റി തിരികെ ശ്രീകോവിലിന് മുന്നിൽ എത്തിയതും നമ്പൂതിരി ഇരുവർക്കും തീർത്ഥവും ചന്ദനവും പുഷ്പവും നൽകി അനുഗ്രഹിച്ചു..
റോഡിലൂടെ വരാതെ കുളപ്പടവിന്റെ ഇടവഴിയിലൂടെ തറവാട്ടിലേക്ക് എത്താവുന്ന ഒരു എളുപ്പവഴിയുണ്ട്..
ആ വഴിയാണ് മിത്ര വന്നത്.
തന്റെ തൊട്ടുപിറകിലായി രുദ്രൻ നടന്നുവരുന്നത് അവൾ കാണുന്നുണ്ടായിരുന്നു..
ഇടയ്ക്കിടയ്ക്ക് മിത്ര തിരിഞ്ഞു അവനെ നോക്കുന്നുമുണ്ട്.
തന്നോട് ഒന്നും സംസാരിക്കാതെ എവിടേക്കോ നോക്കി നടക്കുന്ന രുദ്രനോട് ആദ്യമായി മിത്രക്ക് ചെറിയൊരു പരിഭവം തോന്നി..
അല്പം കൂടി നടന്നാൽ കോവിലകത്ത് എത്തും.. എന്തിനാണ് ഇന്നലെ അങ്ങനെയെല്ലാം പറഞ്ഞത് എന്ന് ചോദിക്കണമെന്നുണ്ട് മിത്രക്ക്..
രണ്ടും കൽപ്പിച്ച മിത്ര പിറകിലേക്ക് തിരിഞ്ഞു നോക്കിയതും പക്ഷേ അവൾക്ക് അവിടെ രുദ്രനെ കാണുവാൻ സാധിച്ചില്ല..
അയ്യോ ഇതെവിടെ പോയി..
മിത്ര നാലുപാടും രുദ്രനെ തിരഞ്ഞു പെട്ടെന്നാണ് കുളപ്പടവിന്റെ അകത്തുനിന്നും ഒരു കൈകൾ വന്ന് മിത്രയേ അകത്തേക്ക് പിടിച്ചു വലിച്ചത്..
ഒന്നു ഞെട്ടി പോയ മിത്ര തന്നെ പിടിച്ചവനിൽ നിന്നും കുതറി മാറുവാൻ ശ്രമിച്ചു..
പക്ഷേ തന്റെ നഗ്നമായ അണിവയറിലായി പതിയുന്ന ആ ബലിഷ്ഠമേറിയ കൈകൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞതും കുതറൽ നിർത്തിക്കൊണ്ട് മിത്ര കണ്ണുകൾ അടച്ചു നിന്നു
അവളുടെ നാവിൽ നിന്നും അവന്റെ നാമം ഉച്ചരിക്കപ്പെട്ടു..
രുദ്രേട്ടൻ
പക്ഷേ തന്റെ നഗ്നമായ അണിവയറിലായി പതിയുന്ന ആ ബലിഷ്ഠമേറിയ കൈകൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞതും കുതറൽ നിർത്തിക്കൊണ്ട് മിത്ര കണ്ണുകൾ അടച്ചു നിന്നു
അവളുടെ നാവിൽ നിന്നും അവന്റെ നാമം ഉച്ചരിക്കപ്പെട്ടു..
രുദ്രേട്ടൻ
ഈ സമയം പിറകിൽ നിന്ന രുദ്രന്റെ കണ്ണുകൾ ഒന്ന് വിടർന്നു തന്റെ ഒരു സ്പർശനത്തിൽ പോലും അവൾ താനാരാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു ..
രുദ്രന്റെ ചൊടികളിൽ അവനു ചേരാത്ത വിധത്തിൽ ഒരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു..
പതിയെ മിത്ര തിരിഞ്ഞു നിന്നുകൊണ്ട് രുദ്രന്റെ മുഖത്തുനോക്കി..
എന്തോ അതികനേരം രുദ്രന്റെ മുഖത്ത് നോക്കിനിൽക്കുവാൻ പറ്റില്ല എന്ന് തോന്നിയ മിത്ര അവനോട് എന്തോ പറയുവാൻ വന്നു..
രു…
പക്ഷേ അതിനു മുന്നേ തന്നെ രുദ്രൻ മിത്രയോടായി പറഞ്ഞു..
നോക്കു മിത്ര ഇന്നലെ സൂരജ് എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു..
എന്ത് കാര്യം?
പുരികക്കൊടികൾ ചുളിച്ചുകൊണ്ട് മിത്ര രുദ്രനോട് ചോദിച്ചു..
അത് പിന്നെ സൂരജ് ഇന്നലെ പറഞ്ഞത് തറവാട്ടിലുള്ള എല്ലാവരും നമ്മൾ തമ്മിൽ ഏത് സാഹചര്യത്തിലാണ് താലികെട്ടിയത് എന്നുള്ളത് അറിഞ്ഞുവല്ലോ അതുകൊണ്ട് ഇനി മിത്രയുടെ കഴുത്തിൽ ആ താലിയുടെ ആവശ്യമില്ല എന്നാണ് അവൻ പറയുന്നത്..
അത് എന്നോട് തന്നെ അഴിച്ചുമാറ്റാൻ..
രുദ്രേട്ടാ!!!!
മിത്രയുടെ അലർച്ചകേട്ട് ഞെട്ടിക്കൊണ്ട് രുദ്രൻ മിത്രയേ നോക്കിയതും ഇതുവരെ കാണാത്ത ഒരു മിത്രയേയാണ് രുദ്രന് അവിടെ കാണുവാൻ സാധിച്ചത്..
കണ്ണുകളെല്ലാം ചുവന്ന് വല്ലാതെ ദേഷ്യത്തോടെ മുറുകിയ മുഖത്തോടെ നിൽക്കുന്ന മിത്രയെ കണ്ട രുദ്രൻ ആദ്യമായി കാണുന്ന പോലെ അവളെ തന്നെ നോക്കി നിന്നു.
എന്താ…എന്താ…പറഞ്ഞത് എന്റെ കഴുത്തിലെ താലി ഊരി മാറ്റാനോ..
അങ്ങനെ സൂരജേട്ടൻ പറഞ്ഞാൽ അത് ഊരി മാറ്റുമോ.. അത്രയേ ഉള്ളൂ.. രുദ്രേട്ടന് അറിയുമോ എപ്പോഴൊക്കെയോ ഞാൻ രുദ്രേട്ടനെ പ്രണയിച്ചു പോയിട്ടുണ്ട്.. ഇനി ഈ മിത്രദേവയുടെ ശരീരത്തിൽ നിന്നും ജീവൻ നിലക്കുന്ന സമയത്ത് മാത്രമേ ഈ താലി എന്നിൽ നിന്നും വേർപെട്ടു പോവുകയുള്ളൂ..
അതല്ലാതെ ഈ താലി എന്നിൽ നിന്നും അഴിച്ചുമാറ്റാം എന്നുള്ള മോഹം രുദ്രേട്ടന് ഉണ്ടെങ്കിൽ അതങ്ങ് മറന്നേക്കു..
ഇനിയെന്നെ സ്വീകരിക്കാൻ താല്പര്യമില്ലെങ്കിൽ വേണ്ട എന്നിരുന്നാലും ഈ താലി എന്നിൽ നിന്നും അഴിച്ചു മാറ്റുവാൻ സമ്മതിക്കില്ല ….
നിറഞ്ഞ കണ്ണുകളോടെ ഉറച്ച ശബ്ദത്തിൽ മിത്ര രുദ്രനെ നോക്കി അത്രയും പറഞ്ഞുകൊണ്ട് പിന്തിരിഞ്ഞു നടക്കുവാൻ ഒരുങ്ങിയതും പെട്ടെന്നാണ് അവളുടെ വലുത് കയ്യിൽ രുദ്രൻ പിടിച്ചുനിർത്തിയത്..
നിറകണ്ണുകളാലെ പിന്തിരിഞ്ഞു നോക്കിയാ മിത്ര കാണുന്നത് തന്നെ തന്നെ നോക്കി നിൽക്കുന്ന രുദ്രനെയാണ്..
മിത്ര എന്തോ ഒന്ന് രുദ്രനോട് ചോദിക്കാൻ ഒരുങ്ങിയതും അതിനു മുന്നേ തന്നെ അവളുടെ കൈ പിടിച്ചു വലിച്ചു അവളെ അവൻ തന്റെ നെഞ്ചിലേക്ക് ആയി ചേർത്തുപിടിച്ചിരുന്നു ..
ഒരു നിമിഷത്തെ അവന്റെ ആ പ്രവർത്തിയിൽ മിത്ര തരിച്ചു നിന്ന് പോയി അവൾക്ക് ഇപ്പോൾ നടക്കുന്നതെല്ലാം സ്വപ്നം ആയിട്ടാണ് തോന്നിയത്..
മിത്ര
ചെവിയിടുക്കിലായി തട്ടുന്ന രുദ്രന്റെ നിശ്വാസം മിത്രയുടെ ശരീരത്തെ കുളിരണിയിപ്പിച്ചു..
നീ എന്റേതാ ഈ രുദ്രദേവിന്റെ… ഞാൻ നിന്നെ പ്രണയിക്കുന്നു മിത്ര.. നീ പറഞ്ഞതുപോലെ അത് എപ്പോഴാണെന്ന് ഒന്നും എനിക്കറിയില്ല..
ഞെട്ടിത്തരിച്ചു കൊണ്ട് നിറകണ്ണുകളാലെ മിത്ര രുദ്രനെ തന്നെ നോക്കി നിന്നു..
ഇനിയുള്ള വരും ജന്മങ്ങളിൽ കൂടി എന്റെ പാതിയാവാൻ നിനക്ക് സമ്മതമാണെങ്കിൽ ഇപ്പോൾ ഈ നിമിഷം കൂടെ കൂട്ടട്ടെ നിന്നെ ഞാൻ.
ഒരു പുഞ്ചിരിയോടെ ഒപ്പം ഗൗരവത്തിലും രുദ്രൻ മിത്രയോടായി അങ്ങനെ ചോദിച്ചതും മിത്ര പൊട്ടിക്കരഞ്ഞുകൊണ്ട് രുദ്രനെ കെട്ടിപ്പുണർന്നു..
എത്രനേരം അവരാക്കുളപടവിൽ അങ്ങനെ നിന്നെന്നാറിയില്ല മിത്രയ്ക്ക് അവനെ എത്ര പുണർന്നിട്ടും മതിയാകുന്നില്ല എന്ന് തോന്നി…
മിത്രയേ തന്റെ നെഞ്ചിൽ നിന്നും അടർത്തിമാറ്റി അവളുടെ കുനിഞ്ഞുപോയ മുഖം തന്റെ കൈവിരലുകൾ കൊണ്ടും ഉയർത്തി രുദ്രൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..
മിത്ര നീ നല്ലവണം ആലോചിച്ചിട്ടല്ലേ ഈ തീരുമാനമെടുത്തത്.. കാരണം നമ്മൾ തമ്മിൽ വയസ്സിന്..
അരുത് അരുത് രുദ്രേട്ട അങ്ങനെയൊന്നും പറയരുത്.
ഞാൻ രുദ്രേട്ടനെ പ്രണയിച്ചത് എന്റെ മനസ്സുകൊണ്ടാണ്.. പറ്റുമെങ്കിൽ രുദ്രട്ടനും എന്നെ അങ്ങനെ പ്രണയിക്കുന്നത് കാണുവാനാണ് എനിക്ക് ഇഷ്ടം..
ഇപ്പോൾ നിനക്ക് എന്നെ പേടിയുണ്ടോ പെണ്ണേ..
മ്മ്മ് ഇല്ല…
തല വിലങ്ങനെ ആട്ടി മിത്ര താഴേക്ക് നോക്കി പറയുമ്പോൾ അവളുടെ കവിളിലേക്ക് രക്തം ഇരച്ചു കയറുന്നുണ്ടായിരുന്നു.. നാണം കൊണ്ട് മിത്രയാകെ പൂത്തുലഞ്ഞു പോയി..
തുടരും..
റിവ്യൂ റേറ്റിംഗ് സ്റ്റിക്കർ മറക്കല്ലേ
