ചെമ്മീൻ ഉലർത്തു കറി എന്താ ഒരു ടേസ്റ്റ്. ഇനി ചെമ്മീൻ ഉണ്ടെങ്കിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.

എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു ഫിഷാണ് ചെമ്മീൻ. ചെമ്മീൻ കൊണ്ട് പല വിഭവങ്ങളും നമ്മൾ തയ്യാറാക്കാറുമുണ്ട്. അതിൽ നിന്നും നല്ലൊരു ചെമ്മീൻ വിഭവമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് എങ്ങനെയാണു ചെമ്മീൻ ഉലർത്തു ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നേകാൽ കപ്പ് ചെമ്മീനാണ് എടുത്തത്. ശേഷം വൃത്തിയാക്കി വെച്ച ചെമ്മീനിലെക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ മുളക്പൊടി, ഒരു ചെറിയ പീസ് കുടം പുളി, ആവശ്യത്തിന് ഉപ്പ്, ഇത്രയും കൂടി ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക.

ശേഷം അടച്ചു വെച്ച് വേവിച്ചെടുക്കുക. ശേഷം മറ്റൊരു പാനിലേക്ക് രണ്ട്‌ ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം കുറച്ചു തേങ്ങാ ചേർത്ത് മൂപ്പിക്കുക. ശേഷം കോരി മാറ്റുക. എന്നിട്ട് അര ടീസ്പൂൺ അളവിൽ പെരിഞ്ജീരകം ചേർത്ത് പൊട്ടിക്കുക. ശേഷം കുറച്ചു കറിവേപ്പിലയും, രണ്ട്‌ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, രണ്ട്‌ പച്ചമുളക് ചെറുതായി അരിഞ്ഞതും, ശേഷം ഒരു കപ്പ് അളവിൽ ചെറിയ ഉള്ളിയും, എന്നിട്ട് ആവശ്യത്തിന് ഉപ്പും, ചേർത്ത് നന്നായി വഴറ്റുക. ഇനി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ അളവിൽ മുളക്പൊടിയും, മുക്കാൽ ടീസ്പൂൺ അളവിൽ മല്ലിപ്പൊടിയും, കാൽ ടീസ്പൂൺ അളവിൽ ഗരം മസാലയും, ചേർത്ത് നന്നായി വഴറ്റുക.

ഇനി വെന്തു ഡ്രൈ ആയി വന്ന ചെമ്മീനിനെ ഈ മസാലയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം കാൽ കപ്പോളം വെള്ളവും. നേരത്തെ മൂപ്പിച്ചു മാറ്റി വെച്ച തേങ്ങാ കൊത്തും ചേർത്ത് മികസാക്കി കുറച്ചു കറിവേപ്പിലയും, ചേർത്ത് നന്നായി അടച്ചു വെച്ച് ലോ ഫ്ളൈമിൽ ഒന്ന് വഴറ്റി എടുക്കുക. ശേഷം കുറച്ചു കുരുമുളക് പൊടിയും ചേർത്ത് മിക്‌സാക്കി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ചെമ്മീൻ ഉലർത്തു ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞടുത്ത ഈ റെസിപ്പി ഇഷ്ടമായിഎങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply