ഇന്ന് നമുക്ക് ചായ തിളയ്ക്കുന്ന നേരം കൊണ്ട് ഒരു അടിപൊളി സ്നാക്ക് തയ്യാറാക്കിയാലോ. വളരെ പെട്ടന്ന് തയ്യാറാക്കാൻ പറ്റിയ ഈ സ്നാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് കടലമാവ് എടുക്കുക. ശേഷം ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ മൈദയും കൂടി ചേർത്ത് കൊടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ വറുത്ത അരിപ്പൊടിയും, മുക്കാൽ ടേബിൾ സ്പൂൺ ഉണക്കമുളക് ചതച്ചതും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, കാൽ ടീസ്പൂൺ കുരുമുളക് പൊടി, രണ്ട് നുള്ളു ഗരം മസാല എന്നിവ ചേർത്ത് ഇളക്കുക.
ഇനി പാകത്തിനുള്ള ഉപ്പും, കാൽ ടീസ്പൂൺ കായപ്പൊടിയും, രണ്ട് അല്ലി വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, രണ്ട് പച്ചമുളക്, കുറച്ചു കറിവേപ്പില എന്നിവ എല്ലാം കൂടി ചതച്ചത്, ഇനി എല്ലാം കൂടി നന്നായി മിക്‌സാക്കുക. ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് മാവ് കലക്കി എടുക്കുക. എന്നിട്ട് കലക്കി എടുത്ത മാവിലേക്ക് രണ്ട് നുള്ളു ബേക്കിങ് സോഡയും, ഒരു ടീസ്പൂൺ ലെമൺ ജ്യൂസും, രണ്ട് ടീസ്പൂൺ മല്ലിയില അരിഞ്ഞതും, ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം കുറച്ചു പൊട്ടറ്റോ വട്ടത്തിൽ അരിഞ്ഞെടുക്കുക.
എന്നിട്ട് വട്ടത്തിൽ അരിഞ്ഞെടുത്ത പൊട്ടറ്റോ ഈ മാവിൽ മുക്കി ഫ്രൈ ചെയ്യുക. അല്ലെങ്കിൽ മുട്ട പുഴുങ്ങിയ ശേഷം അത് രണ്ട് പീസായി മുറിക്കുക. എന്നിട്ട് അത് ഈ മാവിൽ മുക്കി ഫ്രൈ ചെയ്യുക. ഏത് വേണമെങ്കിലും ഈ മാവിൽ മുക്കി ഫ്രൈ ചെയ്യാവുന്നതാണ്. ഇനി ബജി മുളക് ഉണ്ടെങ്കിൽ അതും ഈ മാവിൽ കോട്ട് ചെയ്തു ഫ്രൈ ചെയ്‌താൽ വളരെ ടേസ്റ്റിയാണ്. അപ്പോൾ എല്ലാവരും ഇങ്ങനെ ഒന്ന് സ്നാക്ക് തയ്യാറാക്കി നോക്കണേ. ചായ തിളയ്ക്കുന്ന നേരം കൊണ്ട് പെട്ടന്ന് തയ്യാറാക്കി എടുക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ് ഇത്.
