ഇനിയുള്ള ദിവസങ്ങളിൽ മൺചട്ടിയിൽ ബീഫ് കറി തയ്യാറാക്കി നോക്കൂ.

മൺചട്ടിയിൽ നിങ്ങൾ ബീഫ് കറി വെച്ചിട്ടുണ്ടോ. മിക്കവാറും പേരും മൺചട്ടിയിലാണ് മീൻ കറി വെക്കാറ്. എന്നാൽ ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായ ബീഫ് കറി എങ്ങനെയാണ് മൺചട്ടിയിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു മൺചട്ടി എടുക്കുക, ശേഷം ചട്ടിയിലേക്ക് ഇരുന്നൂറ് ഗ്രാം ചെറിയ ഉള്ളി ചേർക്കുക. ഇനി രണ്ട് വെളുത്തുള്ളി തൊലിയോട് കൂടി ചട്ടിയിലേക്ക് ചേർക്കുക. ശേഷം നാല് പച്ചമുളക് ചെറിയ ഉള്ളിക്കൊപ്പം ചേർത്ത് കൊടുക്കുക. ഇനി രണ്ട് പീസ് ആഫ്രിക്കൻ മല്ലിയില കൂടി ചേർത്ത് കൊടുക്കുക.

ഇനി നാല് പീസ് കപ്പക്ക കൂടി ചേർത്ത് കൊടുക്കുക. ശേഷം രണ്ട് തക്കാളിയും കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള ബീഫും ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും, പാകത്തിനുള്ള കല്ല് ഉപ്പും ചേർത്ത് ഇളക്കുക. ശേഷം നാല് തണ്ട് കറിവേപ്പില കൂടി ബീഫിൻറെ മുകളിലായി നിരത്തി വെച്ച് കൊടുക്കുക. എന്നിട്ട് കുറച്ചു വെള്ളവും ചേർത്ത് അടച്ചു വെച്ച് ബീഫിനെ വേവിച്ചെടുക്കുക. ശേഷം വെന്തു വന്ന ബീഫിനെ അടുപ്പിൽ നിന്നും മാറ്റുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് രണ്ടര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ ഉലുവ ചേർത്ത് പൊട്ടിക്കുക.

ഇനി ഒരു ടീസ്പൂൺ പെരിഞ്ജീരകവും ചേർത്ത് ഇളക്കിയ ശേഷം ആവശ്യത്തിനുള്ള തേങ്ങാകൊത്തും ചേർത്ത് ഇളക്കുക. ശേഷം അരിഞ്ഞു വെച്ചിട്ടുള്ള ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി ഇളക്കി മൂപ്പിക്കുക, ശേഷം രണ്ട് വറ്റൽമുളകും ചേർത്ത് നന്നായി വഴറ്റുക. ഇനി ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് മിക്‌സാക്കുക. ഇനി രണ്ട് വലിയ സവാള അരിഞ്ഞതും, കുറച്ചു ചെറിയ ഉള്ളിയും ചേർത്ത് ഇളക്കി മിക്‌സാക്കുക. ശേഷം നല്ല പോലെ വഴറ്റി എടുത്ത മിക്സിലേക്ക് അഞ്ചു ടേബിൾ സ്പൂൺ മല്ലിപ്പൊടി, നാല് ടേബിൾ സ്പൂൺ മുളക്പൊടി, രണ്ട് ടേബിൾ സ്പൂൺ കുരുമുളക്പൊടി, ചേർത്ത് ഇളക്കുക.

ഇനി ലോ ഫ്ളൈമിൽ മസാല മൂപ്പിച്ചെടുക്കുക. ഇനി നേരത്തെ വേവിച്ചു വെച്ചിട്ടുള്ള ബീഫിനെ ഈ സമയം ചേർത്ത് ഇളക്കുക. ശേഷം കുറച്ചു കൂടി വെള്ളം ചേർത്ത് അടച്ചു വെച്ച് ബീഫ് മസാല വേവിച്ചെടുക്കുക, ഇനി നല്ല പോലെ കുറുകി വന്ന ബീഫിലേക്ക് രണ്ട് ടീസ്പൂൺ ഗരം മസാലപ്പൊടി, ഒരു ടീസ്പൂൺ കായപ്പൊടിയും, കുറച്ചു കടുക് എണ്ണയിൽ താളിച്ച മിക്‌സും ചേർത്ത് ഇളക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബീഫ് കറി മൺചട്ടിയിൽ എല്ലാവരും തയ്യാറാക്കി നോക്കണേ. ലില്ലീസ് നാച്ചുറൽ ടിപ്സ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി.

Leave a Reply