എല്ലാവർക്കും ഏറെ പ്രിയപ്പെട്ട റെസിപ്പീസാണ് ചിക്കൻ റെസിപ്പീസ്. എന്നാൽ ഇന്ന് നമുക്ക് ചിക്കൻ വെച്ചിട്ട് തയ്യാറാക്കുന്ന ഒരു കിടിലൻ വിഭവം പരിചയപ്പെട്ടാലോ. അതെ ജിൻജർ ചിക്കൻ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലോർ ചേർക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ മൈദയും, ഒരു ടേബിൾ സ്പൂൺ മുളക്പൊടിയും, ആവശ്യത്തിന് ഉപ്പും, രണ്ട് ടേബിൾ സ്പൂൺ ഇഞ്ചിയും, ഒരു ടേബിൾ സ്പൂൺ സോയ സോസും, ഒരു ടേബിൾ സ്പൂൺ റെഡ് ചില്ലി സോസും, ഒരു ചെറിയ നാരങ്ങയുടെ പകുതി നീരും, ചേർത്ത് നന്നായി മിക്‌സാക്കുക.
ഇനി അറുന്നൂറു ഗ്രാം ചിക്കൻ ചേർത്ത് കൊടുക്കുക. ശേഷം ഈ മസാല ചിക്കനിൽ നല്ല പോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് ഫ്രൈ ആക്കി എടുക്കുക. ശേഷം ആ ഓയിലിൽ തന്നെ ഒരു കപ്പ് ഇഞ്ചി ചതച്ചതും, രണ്ട് പച്ചമുളകും, കുറച്ചു വെളുത്തുള്ളിയും, ചേർത്ത് നന്നായി വഴറ്റുക. ഇനി ഒരു വലിയ സവാള ചെറുതായി അരിഞ്ഞതും, ചേർത്ത് മിക്‌സാക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ സോയ സോസും, രണ്ട് ടേബിൾ സ്പൂൺ റെഡ് ചില്ലി സോസും, രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ സോസും, ഒരു ടീസ്പൂൺ കുരുമുളക് പൊടിയും, ആവശ്യത്തിന് ഉപ്പും, ചേർത്ത് ഹൈ ഫ്ളൈമിൽ മിക്‌സാക്കി എടുക്കുക.
ശേഷം ഫ്രൈ ആക്കി വെച്ചിട്ടുള്ള ചിക്കൻ ചേർത്ത് കൊടുക്കുക. ശേഷം നന്നായി മിക്‌സാക്കി എടുക്കുക. ഇനി ഒരു ക്യാപ്‌സിക്കം ക്യൂബ്‌സായി അരിഞ്ഞതും, സവാള ക്യൂബ്‌സായി അരിഞ്ഞതും, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി മൂന്നു ടേബിൾ സ്പൂൺ കോൺ ഫ്ലോർ അര കപ്പ് വെള്ളത്തിൽ കലക്കിയ മിക്സ് ചേർത്ത് നന്നായി തിളപ്പിക്കുക. ഇനി ഒരു പകുതി ചെറു നാരങ്ങയുടെ നേരും ചേർത്ത് മിക്‌സാക്കുക.
ഇനി ഒരു സ്പൂൺ പഞ്ചസാരയും, ഒരു സ്പൂൺ നല്ലെണ്ണയും ചേർത്ത് നന്നായി മിക്‌സാക്കുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ ജിൻജർ ചിക്കൻ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ സാറാസ് കുക്കിംഗ് വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
