ചിക്കൻ മോമോസ് ഇനി വീട്ടിൽ തന്നെ, എണ്ണപലഹാരത്തിനേക്കാൾ ഇരട്ടി രുചിയിൽ

നിങ്ങൾ ചിക്കൻ മോമോസ് കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഈ സ്നാക്ക് റെസ്റ്റോറെന്റ്റ്‌ രുചിയിൽ വീട്ടിൽ തയ്യാറാക്കിയാലോ. അപ്പോൾ നമുക്കിത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ ചേർക്കുക. ശേഷം മൈദയിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് മിക്‌സാക്കുക. എന്നിട്ട് മാവിനെ കുറെച്ചെയായി വെള്ളം ചേർത്ത് നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. ശേഷം നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിലേക്ക് കുറച്ചു എണ്ണ തടകിയ ശേഷം അടച്ചു ഒരു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക.

ശേഷം ചിക്കൻ മോമോസിൻറെ ഫില്ലിങ്ങിനായി 250 ഗ്രാം എല്ലില്ലാത്ത ചിക്കൻ ചെറിയ പീസുകളായി മുറിച്ചു ഒരു സ്‌ട്രെയ്‌നറിലിട്ട് വെക്കുക. ഇനി ചിക്കനെ ഒരു കുക്കറിലേക്ക് മാറ്റുക. എന്നിട്ട് ഇതിലേക്ക് രണ്ട് നുള്ളു മഞ്ഞൾപ്പൊടി, കുറച്ചു ഉപ്പ്, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് അടച്ചു വെച്ച് ഒരു ഫിസിൽ ആകുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ചൂടാറി വന്ന ചിക്കനെ മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത ചിക്കനിലേക്ക് കാൽ കപ്പ് സ്പ്രിങ് ഒനിയൻ ചേർക്കുക.

ഇനി അതിനൊപ്പം രണ്ട് ടേബിൾ സ്പൂൺ മല്ലിയില, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ഒരു ടീസ്പൂൺ കുരുമുളക്പൊടി, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും, കാൽ കപ്പ് സവാള പൊടിയായി അരിഞ്ഞതും, ഒരു ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിലും, ചേർത്ത് നല്ലപോലെ കൈ കൊണ്ട് മിക്‌സാക്കുക. എന്നിട്ട് ഒരു മണിക്കൂറായപ്പോൾ മാവിനെ 5 ബോളുകളായി ഉരുട്ടിയെടുക്കുക. എന്നിട്ട് ഒരു ബോളിനെ എടുത്തു നൈസായി പരത്തിയെടുക്കുക.

എന്നിട്ട് പരത്തിയെടുത്ത മാവിനെ ഒരു അടപ്പ് കൊണ്ട് വട്ടത്തിൽ മുറിച്ചെടുക്കുക. ശേഷം മുറിച്ചെടുത്ത ഓരോ പീസിന്റെയും നടുവിലായി രണ്ട് ടീസ്പൂൺ ഫില്ലിംഗ് വെക്കുക. എന്നിട്ട് ഒരു സൈഡ് മുകളിലേക്ക് വെച്ച് നുറിഞ്ഞെടുക്കുക. എന്നിട്ട് മുകളിലായി ചേർത്തുവെച്ചയ് ഒട്ടിക്കുക. എല്ലാ മാവിനേയും ഇതുപോലെ ആക്കി എടുക്കുക. എന്നിട്ട് ഒരു സ്റ്റീമറിൽ വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം തിളച്ചു വന്ന വെള്ളത്തിന്റെ മുകളിലേക്ക് തട്ട് വെച്ച ശേഷം അതിലേക്ക് എണ്ണ തടവുക.

എന്നിട്ട് തയ്യാറാക്കി വെച്ചിട്ടുള്ള ഈ പലഹാരത്തെ അതിലേക്ക് വെച്ച് അടച്ചു വെച്ച് മോമോസ് വേവിച്ചെടുക്കുക. ഏകദേശം 15 മിനിറ്റോളം മീഡിയം ഫ്ളൈമിൽ വെച്ച് മോമോസ് ആവിയിൽ വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ മോമോസ് തയ്യാറായിട്ടുണ്ട്, എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply

You cannot copy content of this page