ചപ്പാത്തിക്കൊപ്പവും രാവിലത്തെ കാപ്പിക്കൊപ്പവും കഴിക്കാൻ പറ്റിയ നല്ലൊരു പനീർ കൊണ്ടുള്ള കറി പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ ഒരു കറിയാണ് ഇത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ കറി ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു പാനിലേക്ക് കുറച്ചു എണ്ണ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിൽ മൂന്നു ഉരുളകിഴങ്ങ് ചെറുതായി അരിഞ്ഞത് ചേർത്ത് വറുക്കുക. ശേഷം കോരി മാറ്റുക. ഇനി ആ എണ്ണയിൽ അര ടീസ്പൂൺ ജീരകവും, ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക.
ഇനി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. ശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളക്പൊടി, ചേർത്ത് മൂപ്പിച്ച ശേഷം രണ്ട് തക്കാളിയും, രണ്ട് പച്ചമുളകും പേസ്റ്റാക്കിയ ശേഷം ഈ മസാലയിലേക്ക് ചേർത്ത് ഇളക്കുക. ഇനി കുറച്ചു ഫ്രോസൺ ഗ്രീൻപീസ് ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്‌സാക്കുക. ഇനി അടച്ചു വെച്ച് ഗ്രീൻപീസ് വേവിച്ചെടുക്കുക. ഇനി വറുത്തു വെച്ചിട്ടുള്ള പൊട്ടറ്റോ ചേർത്ത് ഇളക്കുക.
ഇനി അര ടീസ്പൂൺ ഗരം മസാല, നൂറു ഗ്രാം പനീർ ചേർത്ത് ഇളക്കുക. ശേഷം ഒരു മിനിറ്റോളം വേവിച്ച ശേഷം ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി കുറച്ചു മല്ലിയില കൂടി ചേർത്ത് ഇളക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ആലു മട്ടർ പനീർ എല്ലാരും ട്രൈ ചെയ്തു നോക്കണേ. ചപ്പാത്തിക്ക് ഒപ്പവും മറ്റ് പലഹാരങ്ങൾക്ക് ഒപ്പവും കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ഇത്. ജയാസ് റെസിപ്പീസ് മലയാളം എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

by