അഞ്ചു മിനിറ്റ് കൊണ്ട് അരി വേവിച്ചാലോ….

നമ്മുടെ വീട്ടമ്മമാർ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് കാണുന്നത് സമയത്ത് ആഹാരങ്ങൾ പാകം ചെയ്യാൻ സാധിക്കാത്തപ്പോഴാണ്.സ്കൂളിൽ പോകുന്ന കുട്ടികളുള്ള അമ്മമാർ ചോർ സമയത്ത് പാകം ആയില്ലേൽ ബുദ്ധിമുട്ടിലാകും. അത് പോലെ ജോലിക്ക് പോകുന്ന ഭർത്താക്കന്മാർക്കും ഒക്കെ ഉച്ചയ്ക്ക് കഴിക്കാനുള്ള ചോർ സമയത്ത് ശെരിയാക്കാൻ വേണ്ടി അമ്മമാർ ഒരുപാട് നേരത്തെ എഴുന്നേൽക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇന്ന് പറയാൻ പോകുന്ന വിദ്യ, ചെറിയ സമയം കൊണ്ട് തന്നെ അരി വേവിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ആണ്, ഇത് കൊണ്ട് അമ്മമാരുടെ സമയം ലാഭം, ഗ്യാസ് ലാഭം. എങ്ങനെയെന്നറിയാൻ തുടർന്ന് വായിക്കുക.

ആദ്യം നമ്മൾ ഒരു കലത്തിൽ വെള്ളമെടുത്തു ഗ്യാസിൽ വെക്കുക.ഇനി ഈ സമയത്തിൽ നമ്മുടെ വീട്ടിൽ അംഗസംഖ്യ എത്രയാണെന്ന് നോക്കി അതിനനുസരിച്ച് ഉള്ള അരി എടുക്കുക. അരി നന്നായി കഴുകി വൃത്തയാക്കുക. ശ്രദ്ധിക്കേണ്ടത് വേഗം വേവുന്ന അരി എടുക്കുക.ഈ കഴുകിയ അരി അടുപ്പിൽ വെച്ചേക്കുന്ന കലത്തിലേക്ക് ഇടുക, ഇപ്പോൾ ആ കലത്തിലെ വെള്ളം ചൂടായിട്ടുണ്ടാകും.ശേഷം മറ്റൊരു കലമെടുത്ത അതിലും വെള്ളമെടുത്തിട്ട് ഈ അടുപ്പിലിരിക്കുന്ന അരിയിലെ കലത്തിന് മീതെ വെക്കുക. കുറച്ച് സമയം കഴിയുമ്പോൾ തന്നെ അത് തിളയ്ക്കുന്നത് കാണാം.തിളച്ച് തുടങ്ങുമ്പോൾ മുകളിലുള്ള കലം എടുത്തിട്ട് അതിലുള്ള വെള്ളം അരിയിട്ട കാലത്തിലേക്ക് നിറച്ചും ഒഴിച്ച് കൊടുക്കുക.ശേഷം വീണ്ടും പഴയ പോലെ തന്നെ ഈ എടുത്ത കലം അരി വേവിക്കുന്ന കലത്തിന്റെ മുകളിൽ വെക്കുക .

കുറച്ചു സമയത്തിനുള്ളിൽ തന്നെ വീണ്ടും അരി തിളയ്ക്കുന്നത് കാണാം. മുകളിലത്തെ കലം എടുത്ത് മാറ്റി നോക്കിയാൽ കാണാൻ സാധിക്കും.ഇങ്ങനെ തിളക്കുമ്പോൾ ഗ്യാസ് ഓഫ് ആക്കിയ ശേഷം പഴയ പോലെ വെള്ളമെടുത്ത കലം അരി കലത്തിന്റെ മുകളിൽ തന്നെ വെക്കുക.ഗ്യാസ് ഓഫ് ആക്കി കുറച്ച് നേരം അങ്ങനെ തന്നെ വെക്കുക,ശേഷം എടുത്ത് നോക്കുമ്പോ നമ്മൾ കാണാൻ പറ്റും അരി നന്നായി പാകം ആയത്.ഇനി ഈ വെന്ത അരിയുടെ കലം എടുത്ത് ഗ്യാസ് ഓൺ ആക്കി ഒന്നുകൂടെ ഒന്ന് തിളപ്പിക്കുക.അതിലെ വള്ളം നല്ല ചൂടുള്ളത് കൊണ്ട് തന്നെ വീണ്ടും തിളയ്ക്കാൻ ഒരുപാട് സമയം ഒന്നും വേണ്ടി വരില്ല.തിളച്ചതിന് ശേഷം അതിലെ വെള്ളം അരിച്ചു കളഞ്ഞാൽ ചോർ റെഡി ആയി.ഇപ്പോൾ സമയവയും ഗ്യാസും ഒക്കെ ലാഭം തന്നെ.ഇത് നിങ്ങളൊന്ന് പരീക്ഷിച്ചു നോക്കുക.എന്നിട്ട് വിജയിച്ചു എന്ന് ഉറപ്പ് വന്നാൽ മാത്രം കൂട്ടുകാരിലേക്ക് ഷെയർ ചെയ്ത് എത്തിക്കുക.താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടാൽ കുറച്ച് കൂടി വ്യകതമായി മനസ്സിലാക്കാൻ സാധിക്കും.

You cannot copy content of this page