പഴുത്ത മാങ്ങാ ഇതുപോലെ ചെയ്തു വെച്ചാൽ ഒത്തിരികാലം കേടുകൂടാതെ സൂക്ഷിച്ചു വെക്കാവുന്നതാണ്.

ഇപ്പോൾ മാങ്ങയുടെ സീസനാണല്ലോ. അതുകൊണ്ട് തന്നെ മാങ്ങാ കൊണ്ടുള്ള സ്കോഷ് തയ്യാറാക്കിയാലോ. ഇങ്ങനെ സ്കോഷ് തയ്യാറാക്കി വച്ചിരുന്നാൽ എത്ര നാളായാലും കേടുകൂടാതെ ഇരിക്കും. എപ്പോൾ വേണമെങ്കിലും മാങ്ങാ ജ്യൂസ് തയ്യാറാക്കി നമുക്ക് കുടിക്കാവുന്നതാണ്. അപ്പോൾ ഈ സ്കോഷ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ എത്രത്തോളം മാങ്ങയാണ് നമ്മുടെ കയ്യിലുള്ളത് അതിനെ നല്ല പോലെ കഴുകി വെള്ളം ഈർപ്പം തുടച്ചെടുക്കുക. ശേഷം തൊലി കളഞ്ഞെടുക്കുക.

ശേഷം ഒരു പച്ചമാങ്ങയുടെ പകുതി കൂടി ഇതുപോലെ കഴുകി തൊലി കളഞ്ഞെടുക്കുക. ശേഷം ഒരു മിക്സിയുടെ ജാർ നല്ല പോലെ കഴുകി തുടച്ചെടുക്കുക. എന്നിട്ട് ചെറിയ പീസുകളായി അരിഞ്ഞെടുത്ത പച്ച മാങ്ങയെ മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം പഴുത്ത മാങ്ങയും ചെറുതായി അരിഞ്ഞ ശേഷം മിക്സിയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഒട്ടും തന്നെ വെള്ളം ചേർക്കാതെ മാങ്ങയെ പേസ്റ്റുപോലെ അരച്ചെടുക്കുക.

ശേഷം അരച്ചെടുത്ത മാങ്ങയെ വെള്ളം നനവില്ലാത്ത ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം ഒരു കപ്പ് പഞ്ചസാര കൂടി ചേർത്ത് ഇളക്കുക. ശേഷം ഒരു കപ്പ് വെള്ളം കൂടി ഈ അരച്ചെടുത്ത മാങ്ങാ മിക്സിലേക്ക് ചേർത്തിളക്കുക. ഇനി അടുപ്പിലേക്ക് വെച്ച് മാങ്ങാ മിക്സ് നല്ല പോലെ ഇളക്കുക. മീഡിയം ഫ്ളൈമിൽ വെച്ച് മാങ്ങാ മിക്സിനെ നല്ല പോലെ ഇളക്കി വേവിക്കുക. ശേഷം അഞ്ചു മിനിറ്റോളം മീഡിയം ഫ്ളൈമിൽ വെച്ച് മാങ്ങാ പേസ്റ്റ് വേവിച്ച ശേഷം ഒരു നാരങ്ങയുടെ നീരും കൂടി ഈ സമയം ചേർത്തിളക്കുക.

ശേഷം മീഡിയം ഫ്ളൈമിൽ വെച്ച് പത്തു മിനിറ്റോളം മാങ്ങാ പേസ്റ്റ് ഇളക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്തു മാങ്ങാ പേസ്റ്റ് തണുക്കാനായി വെക്കുക. ഇനി തണുത്തുവന്ന മാങ്ങാ പേസ്റ്റിനെ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ശേഷം അരിച്ചെടുത്ത മിക്സിനെ ഒട്ടും വെള്ളം നനവില്ലാത്ത ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഒരുമാസം വരെ കേടുകൂടാതെ ഇരിക്കുന്നതായിരിക്കും. എന്നാൽ ഒരു ട്രേയിലാക്കി ഫ്രീസറിലാണ് സൂക്ഷിക്കുന്നത് എങ്കിൽ ഒത്തിരികാലം കേടുകൂടാതെ മാങ്ങാമിക്സ് ഇരിക്കുന്നതായിരിക്കും.

അപ്പോൾ എല്ലാവരും ഒരുപാട് മാങ്ങയൊക്കെ ഈ സീസണിൽ നിങ്ങളുടെ വീട്ടിലുണ്ട് എങ്കിൽ ഇതുപോലെ ചെയ്തു ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ശേഷം ഒരു തവി മാങ്ങാ മിക്സ് ഒരു ഗ്ലാസ്സിലേക്ക് എടുത്ത ശേഷം കുറച്ചു ഐസ് ക്യൂബ്‌സും വെള്ളവും ചേർത്ത് ഇളക്കി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും ഇത് ഉപകാരപ്പെടുമെന്ന് കരുതുന്നു. മാങ്ങാ വീട്ടിലുള്ളവരാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഇതുപോലെ ചെയ്തു വെക്കാവുന്നതാണ്. എല്ലാവരും ഉറപ്പായും ഈ വിദ്യ ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page