ആദ്യമേ എല്ലാവരോടും ഒരു സോറി ചോദിക്കുന്നു… ഇന്നലെ എന്റെ പൊട്ട ബുദ്ധിക്ക് തോന്നിയ ഒരു ഇതിൽ ഞാൻ ചെയ്തു പോയതാണ് ആ ഒരു ഒഴിഞ്ഞു കിടക്കുന്ന പാർട്ടി ലിപിക്ക് റിപ്പോർട്ട് ചെയ്താൽ മതി എന്ന് ഞാൻ വൈകിയാണ് അറിഞ്ഞത്..
വായിച്ച് ഭാഗം വീണ്ടും വായിച്ചു അല്ലേ ഞാൻ പോസ്റ്റ് ഇട്ടത് നോക്കാതെ ആണ് പലരും അങ്ങനെ ചെയ്തത്
സാരമില്ല രുദ്രദേവ് എന്ന് കണ്ടപ്പോൾ ഓടിപ്പോയി വായിച്ചത് ആയിരിക്കുമെന്ന് അറിയാം…
ബുദ്ധിമുട്ട് ആയിട്ടുണ്ടെങ്കിൽ സോറി ഓൾ….
ഇനി കഥയിലേക്ക്
അതിരാവിലെ തന്നെ കാറിൽ നിന്നും ആരാണ് ഇറങ്ങുന്നത് എന്ന് മനസ്സിലാകാതെ നന്ദനയും മിത്രയും മുറ്റത്തായി വന്നു നിൽക്കുന്ന കാറിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു…
ഓ!ഇവരായിരുന്നൊ
കാറിൽ നിന്നും ഇറങ്ങുന്ന അശ്വതിയെയും കല്യാണിയെയും കണ്ടപ്പോൾ നന്ദന പുച്ഛിച്ചുകൊണ്ട് മിത്രയോട് പറഞ്ഞു…
ഹ്മ്മ്മ് എന്തെടീ ഞങ്ങളെ കണ്ടപ്പോൾ നിനക്കിത്ര പുച്ഛം.. അശ്വതിയും അവളെ പുച്ഛിച്ചുകൊണ്ട് ചോദിച്ചു..
ചേച്ചിക്ക് എന്താ ഞങ്ങളെ കണ്ടപ്പോൾ പുച്ഛം അത് തന്നെയാണ് എനിക്ക് നിങ്ങളെ കണ്ടപ്പോഴും തോന്നിയത്..
എടി നീ!!!
അശ്വതി നന്ദനയ്ക്ക് നേരെ കൈചൂണ്ടികൊണ്ടു എന്തോ പറയാൻ വന്നതും..
വേണ്ട അശ്വതി ചേച്ചി വെറുതെ ഒരു പ്രശ്നമുണ്ടാക്കേണ്ട.. വന്ന് കയറിയിട്ട് അല്ലേ ഉള്ളൂ ഒരുപാട് സമയമുണ്ട്..
നന്ദനയും വിട്ടുകൊടുക്കാതെ അശ്വതിയെ നോക്കി അല്പം കനത്തിൽ അവളോട് പറഞ്ഞു..
ഈ സമയമാണ് രുദ്രനും സൂരജും പോലീസ് യൂണിഫോമിൽ ഹാളിൽ നിന്നും പുറത്തേക്ക് വരുന്നത് ഇവർ നാലുപേരും കാണുന്നത്…
സത്യത്തിൽ മിത്രയുടെ കണ്ണുകൾ വല്ലാതെ ഒന്ന് വിടർന്നു കാരണം അവൾ ആദ്യമായിട്ടാണ് രുദ്രനെയും സൂരജിനെയും യൂണിഫോമിൽ കാണുന്നത്…
രുദ്രനെ കണ്ടു അശ്വതിയുടെ കണ്ണുകളും സൂരജിനെ കണ്ട് കല്യാണിയുടെ കണ്ണുകളും ഒന്ന് തിളങ്ങി..
എന്നാൽ ഇരുവരും സംസാരിച്ചുകൊണ്ട് നടന്നു പോകുന്നത് കൊണ്ട് തന്നെ അവരെ നാല് പേരെയും രുദ്രനും സൂരജും ശ്രദ്ധിച്ചതേയില്ല…
അത് കണ്ടതും അത്രയും നേരം വിടർന്ന് നിന്നാ മിത്രയുടേ മുഖം ഒന്ന് വാടി..നന്ദനക്ക് പിന്നെ കല്യാണിയെ സ്കാൻ ചെയ്യുന്ന തിരക്കിലായിരുന്നു കാരണം അവൾക്ക് സൂരജ് ചേട്ടനോട് ഒരു ചായ്യ്വുള്ള കാര്യം നന്ദനയ്ക്ക് പണ്ടേ അറിയാം..
പക്ഷേ ഇതൊന്നും അശ്വതിയും കല്യാണിയും ശ്രദ്ധിക്കുന്നില്ല അവർ ഇരുവരും രുദ്രനേയും സൂരജിനെയും സ്കാൻ ചെയ്യുന്ന തിരക്കിലായിരുന്നു..
ജീപ്പിലേക്ക് കയറിയതും രുദ്രൻ സൈഡ് മിററിലൂടെ മിത്രയെ ഒന്ന് നോക്കി ഈ സമയം തന്നെ മിത്രയും കാണുന്നുണ്ടായിരുന്നു രുദ്രൻ അവളെ മിററിലൂടെ നോക്കുന്നത്..
രണ്ടുപേരുടെ മുഖത്തും ഒരു ഇളം പുഞ്ചിരി വിടർന്നിരുന്നു ആ സമയം…
പറ്റില്ല അമ്മേ പറ്റില്ല..അമ്മയുടെ മോഹങ്ങളൊക്കെ കൊള്ളാം പക്ഷെ എനിക്ക് സൂരജേട്ടനെയാണ് ഇഷ്ടം..
കല്യാണി ശ്രീദേവിയുടെ മുഖത്ത് നോക്കിക്കൊണ്ട് പറഞ്ഞു..
സത്യത്തിൽ അത്രയും നേരം മനക്കോട്ട കെട്ടി നിന്നിരുന്ന ശ്രീദേവിയുടെ ആഗ്രഹങ്ങൾക്കു മീതെ തന്റെ സ്വന്തം മകൾ കല്യാണി തന്നെ വെള്ളം കോരിയൊഴിച്ചത് പോലെ തോന്നി ശ്രീദേവിക്ക്..
എന്താ നീ പറഞ്ഞത് നിനക്ക് സൂരജിനെ ഇഷ്ടമാണെന്നൊ എപ്പോൾ എന്നുമുതൽ അവർ അവളെ പുച്ഛിച്ചുകൊണ്ട് ചോദിച്ചു ..
അതൊന്നും അമ്മ അറിയേണ്ട ആവശ്യമില്ല പറ്റുമെങ്കിൽ അച്ഛനെയും കൂട്ടി മുത്തശ്ശനോട് സൂരജേട്ടന്റെയും എന്റെയും വിവാഹം നടത്തി തരുവാനുള്ള കാര്യങ്ങൾ നോക്കു വേഗം..
കൈകൾ പിണച്ചു കെട്ടി മുഖം വീർപ്പിച്ചു കൊണ്ട് കല്യാണി ശ്രീദേവിയോട് പറഞ്ഞു..
എന്തായാലും എനിക്ക് സന്തോഷമായി നിനക്ക് ഇപ്പോഴെങ്കിലും നിന്റെ മനസ്സിലുള്ള കാര്യം തുറന്നു പറയാൻ തോന്നിയല്ലോ.. ഏതായാലും അവന്റെ വിവാഹം കഴിയുന്നതിനു മുന്നേ തന്നെ നീ ഇത് പറഞ്ഞത് നന്നായി..
ശ്രീദേവി മകളെ കളിയാക്കി കൊണ്ട് പറഞ്ഞു..
ഹേ എ…എന്താ അമ്മ ഇപ്പോൾ പറഞ്ഞത് സൂരജേട്ടന്റെ വിവാഹമോ?
അതെ ആ സൂരജിന്റെ വിവാഹം ഉറപ്പിച്ചു പെണ്ണേ പെൺകുട്ടി മറ്റാരുമല്ല നന്ദനയാ..
നന്ദനയോ? അമ്മ ഇത് എന്തൊക്കെയാണ് പറയുന്നത് കല്യാണിക്ക് തന്റെ തല പെരുക്കുന്നതു പോലെ തോന്നി..
ഞാൻ സത്യം ആ പറഞ്ഞത് കഴിഞ്ഞ ആഴ്ചയായിരുന്നു വിവാഹ കാര്യമെല്ലാം പറഞോറപ്പിച്ചത്..
എന്നിട്ട് എന്നിട്ട് ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ?
കല്യാണിക്ക് ദേഷ്യവും സങ്കടവും ഒരേ സമയം വരുന്നുണ്ടായിരുന്നു..
അത് പിന്നെ നീ എങ്ങനെ അറിയാനാ.. രണ്ടാഴ്ചയായില്ലേ നീ ഒന്ന് ഇങ്ങോട്ട് വിളിച്ചിട്ട്.. ഞാൻ അങ്ങോട്ട് വിളിച്ചാൽ ഫോൺ എടുക്കുകയുമില്ല.. ഇപ്പോൾ സമാധാനമായല്ലോ എന്റെ മോൾക്ക്..
നോ!!!!! ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് സൂരജേട്ടനെ അങ്ങനെ നന്ദന എന്നു പറയുന്നവൾക്ക് ഞാൻ സൂരജേട്ടനെ വിട്ടുകൊടുക്കില്ല ഒരുതരം വാശിയോടെ കല്യാണി ശ്രീദേവിയുടെ മുഖത്തുനോക്കി പറഞ്ഞു….
പെട്ടെന്നാണ് അവളെ ആരോ അടിച്ചത് മുൻപിലേക്ക് നോക്കിയതും കണ്ടു കലി തുള്ളി ദേഷ്യത്തോടെ നിൽക്കുന്ന സുദേവനെ..
ഇതുവരെ സുദേവൻ കല്യാണിയെ ഒന്ന് നുള്ളി നോവിച്ചിട്ടില്ല അതുകൊണ്ടുതന്നെ അച്ഛൻ അടിച്ചതിന്റെ അമ്പരപ്പ് അവളിൽ നിന്നും വിട്ടുമാറിയിട്ടില്ലായിരുന്നു..
അച്ഛാ അച്ഛൻ എന്നെ….കണ്ണുകൾ നിറച്ചുകൊണ്ട് കല്യാണി സുദേവനെ നോക്കിക്കൊണ്ട് ചോദിച്ചു
.
അതെ ഞാൻ തന്നെ ശബ്ദിക്കരുത് നീ ഇനി.. അമ്മ പറഞ്ഞു എല്ലാം മോൾ അറിഞ്ഞല്ലോ ഈ വിവാഹമേ നടക്കുകയുള്ളൂ അതിനു മുന്നേ നീ വിഗ്നേഷുമായി ഒരു സൗഹൃദം സൃഷ്ടിച്ചെടുക്കണം.. പതിയെ അവന്റെ ജീവിതത്തിലേക്ക് കയറി കൂടണം…
സൂരജ് അവന് എന്തുണ്ട് ഒരു ഉണങ്ങിയ ഐപിഎസ് ഓഫീസർ പിന്നെ കൂടിവന്നാൽ ഒരു അഞ്ചു കോടിയുടെ സ്വത്ത് കാണുമായിരിക്കും..
എന്നാൽ വിഘ്നേഷ് അങ്ങനെയല്ല ഏകദേശം 100 കോടിയോളം ആസ്തിയുണ്ട് അവന്… അതുകൊണ്ടുതന്നെ അഞ്ചു കോടിടിക്കാരനെ അങ്ങ് കളഞ്ഞിട്ട് നൂറുകോടിക്കാരനെ കിട്ടുവാനുള്ള വഴി എന്താണെന്ന് നോക്ക് അമ്മയും മോളും..
അത്രയും പറഞ്ഞ് സുദേവൻ പുറത്തേക്കിറങ്ങാൻ പോയതും പിന്നീട് പിന്തിരിഞ്ഞു വന്ന് കല്യാണിയുടെ മുഖത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു..
നോക്ക് കല്യാണി നീ വിചാരിച്ചാൽ മാത്രമേ നമ്മുടെ കടബാധ്യതകൾ എല്ലാം തീർന്നു നമുക്ക് കോടീശ്വരന്മാരായി ജീവിക്കാൻ സാധിക്കുകയുള്ളൂ.. ഇനി നിനക്ക് വിഗ്നേഷിന്റെ കൂടെ ജീവിക്കാൻ താല്പര്യമില്ലെങ്കിൽ നമുക്ക് അവനെ അങ്ങ് കൊന്നു കളയാം മോളെ ആദ്യം അവന്റെ കയ്യിൽ നിന്നും ഒരു താലി നീ ഏറ്റുവാങ്ങണം അത് കഴിഞ്ഞാൽ അവന്റെ സ്വത്തുക്കളുടെ എല്ലാം അവകാശി നീയായി മാറും. പിന്നെ അവൻ ജീവിച്ചാൽ എന്ത് ചത്താൽ എന്ത്..
പിന്നെ സൂരജ്, ആ നന്ദന എന്ന് പറയുന്നവളുമായി അവന്റെ വിവാഹം ഞാൻ നടത്തില്ല അതിനൊക്കെയുള്ള വഴി ഈ അച്ഛന്റെ മനസ്സിലുണ്ട് മോളെ അതുകൊണ്ട് നീ പേടിക്കേണ്ട..
നിന്റെ വിവാഹം വിഘ്നേഷ് ആയി കഴിഞ്ഞാലും ഒരു ഒന്നോ രണ്ടോ മാസം നീ കൂടെ കഴിഞ്ഞാൽ മതി അത് കഴിഞ്ഞ് അവനെ അങ്ങ് കൊന്നു തള്ളാടി..
സൂരജ് അവൻ നേരെ വാ നേരെ പോ എന്നുള്ള ഒരു രീതിയാണ് എങ്കിലും സാരമില്ല എന്റെ മോളുടെ ആഗ്രഹം അല്ലേ സൂരജ്…
വിഗ്നേഷ് ചത്തു കഴിഞ്ഞാൽ പിന്നെ എന്റെ മോള് അനാഥയാകും മുത്തശ്ശനോട് പറഞ്ഞു സൂരജിനെ കൊണ്ട് എന്തെങ്കിലും സെന്റിമെന്റ് നടത്തി നിന്നെ ഞാൻ അവനെക്കൊണ്ട് കെട്ടിക്കും..
അതിനു മുന്നേ നന്ദനയും ആയിട്ടുള്ള സൂരജിന്റെ ഈ വിവാഹം അത് നടന്നാൽ അല്ലേ പ്രശ്നമുള്ളൂ അതെന്തായാലും നടക്കാൻ ഒന്നും പോകുന്നില്ല മോളെ…
കൗശലത്തോടെ കല്യാണിയുടെ തലയിൽ തലോടിക്കൊണ്ട് സുദേവൻ അവളോട് പറഞ്ഞു..
അത്രയും പറഞ്ഞിട്ടും കല്യാണി ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടെതും സുദേവൻ കണ്ണുകൾ കുറുക്കി കൊണ്ട് കല്യാണിയോട് ചോദിച്ചു
എന്താ മോളെ നീ ഒന്നും മിണ്ടാതെ നിൽക്കുന്നത് നിനക്കിപ്പോഴും സമ്മതമല്ലേ വിഘ്നേശിനെ വിവാഹം കഴിക്കുവാൻ..
അങ്ങനെ ചോദിച്ചാൽ ആദ്യം അമ്മ പറഞ്ഞപ്പോൾ എനിക്കൊരു ഷോക്കായിരുന്നു പക്ഷേ അച്ഛൻ പറഞ്ഞതുപോലെയാണെങ്കിൽ കുഴപ്പമില്ല അയാളുടെ സ്വത്തുക്കളും കിട്ടും എനിക്ക് എന്റെ സൂരജേട്ടനെയും കിട്ടുമല്ലോ.. കല്യാണി അങ്ങനെ പറഞ്ഞതും സുദേവന്റെ കണ്ണുകളും ഒന്നു തിളങ്ങി..
നീ എന്റെ മകൾ തന്നെ എന്തായാലും വിഗ്നേഷിനെ ഞാൻ നിന്നെ ഒന്ന് പരിചയപ്പെടുത്തിത്തരാം അധികം വൈകാതെ അവനുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കണം മനസ്സിലായല്ലോ അച്ഛൻ പറഞ്ഞത്
.
ശരി അച്ഛാ …അച്ഛൻ പറയുന്ന പോലെ തന്നെ എല്ലാം ചെയ്യാം..
ഈ സമയം അശ്വതിയും വല്ലാത്തൊരു അവസ്ഥയിലായിരുന്നു.. താര പറഞ്ഞു രുദ്രന്റെയും മിത്രയുടേയും വിവാഹം കഴിഞ്ഞു എന്നും കുടുംബക്കാർ അറിഞ്ഞുകൊണ്ട് ഇവിടെ തറവാട്ടമ്പലത്തിൽ വച്ച് ചെറിയൊരു ചടങ്ങ് വീണ്ടും നടത്തുന്നുണ്ടെന്ന് കേട്ടതും അശ്വതിക്ക് മിത്രയെ കൊല്ലുവാൻ ഉള്ള ദേഷ്യം മനസ്സിൽ പൊട്ടിപ്പുറപ്പെട്ടു..
എന്താ മോളെ നീ ഇങ്ങനെ ഇരിക്കുന്നത് നിനക്കു അത്രയ്ക്ക് ഇഷ്ടമായിരുന്നോ രുദ്രനെ ..
താര അല്പം സങ്കടത്തോടെ അശ്വതിയോട് ചോദിച്ചു..
ഹും അമ്മയ്ക്ക് ഇതെന്തുപറ്റി എനിക്ക് രുദ്രനെ ഇഷ്ടമാണോ എന്ന് ചോദിച്ചാൽ ഒരു അട്രാക്ഷൻ അത്രയേ ഉള്ളൂ.. പക്ഷേ ആ മിത്രക്ക് ഞാൻ അവനെ നേടി കൊടുക്കില്ല.. കാരണം എന്റെ കാരണത്തടിച്ചവളാണ് അവൾ അങ്ങനെ രുദ്രനെ കെട്ടി എന്റെ മുന്നിൽ കൂടെ സുഖിച്ചു ജീവിക്കേണ്ട രണ്ടാളും…
അത് നടക്കില്ല നടത്തില്ല ഈ അശ്വതി അവൾ ചേയറിൽ നിന്നും എഴുന്നേറ്റ് നിന്ന് കൊണ്ട് താരയോട് പറഞ്ഞു..
ഞാൻ ഒന്നു ശ്രീദേവി ആന്റിയെ കണ്ടിട്ട് വരാം..
എന്നാൽ നിൽക്ക് ഞാനുമുണ്ട് ചേച്ചി ഇപ്പോൾ എപ്പോഴും തിരക്കിലാ ഞാൻ നിന്നോട് പറഞ്ഞില്ലേ വൈഭവിന്റെയും സുദേവൻ ചേട്ടന്റെയും അവസ്ഥ.. എല്ലാം ആ കാലൻ രുദ്രൻ കാരണമാ തങ്കക്കുടം പോലത്തെ ചെറുക്കാനെലായിരുന്നോ വൈഭവ് അവന്റെ ഇപ്പോഴത്തെ ഒരു അവസ്ഥയെ…..എന്തായാലും നമുക്കൊന്നു പോയി കണ്ട് അവരോട് നേരിട്ട് സംസാരിക്കാം..
ഹ്മ്മ്മ്…
ഇരുവരും മുകളിലെ ശ്രീദേവിയുടെ മുറിയിലേക്ക് നടന്നു നീങ്ങി…
ഈ സമയം പത്തായപുരയിലെ മുറിയിൽ ഇരുന്നുകൊണ്ട് വികർണ്ണൻ ഇന്നലെ രാത്രി രുദ്രൻ തന്നോട് പറഞ്ഞ കാര്യം ഓർക്കുകയായിരുന്നു.. അത് ഓർക്കുംതോറും വികർണ്ണന്റെ മുഖം എല്ലാം ദേഷ്യം കൊണ്ട് വിറച്ചു..
രുദ്ര നീ…. നീ എനിക്ക് വാണിംഗ് തരാൻ മാത്രമായോ ഈ വികർണ്ണന് വാണിംഗ് തരാൻ…
ഇല്ലടാ നിന്നെ ഞാൻ അങ്ങനെ പെട്ടെന്ന് കൊല്ലില്ല… ഇഞ്ചിഞ്ചായി എന്റെ അനിയൻ അനുഭവിച്ച മരണവേദന നിന്നെ അറിയിച്ചിട്ടെ ഞാൻ കൊല്ലു നിന്നെ…
കണ്ണുകൾ ചുവപ്പിച്ചുകൊണ്ട് കൈമുഷ്ടി ചുരുട്ടിപ്പിടിച്ച് വികർണ്ണൻ കണ്ണാടിയിലേക്കും നോക്കി സ്വയം പറഞ്ഞുകൊണ്ടേയിരുന്നു..
നീ നോക്കിനിൽക്കെ നിന്റെ കൺമുന്നിൽ നിന്നും മിത്രയെ ഞാൻ കൊണ്ടുപോയിരിക്കും പറയുന്നത് കാളിയാർ മഠത്തിലെ വികർണ്ണനാണ്…
ഹാ… ഹാ… ഹാ…
ആ രാക്ഷസ ജന്മത്തിന്റെ പൊട്ടിച്ചിരി കേട്ട് കാവിലെ നാഗങ്ങൾ പോലും പൊത്തിൽ കയറി ഒളിച്ചുപോയി..
പതിവുപോലെത്തന്നെ എല്ലാവരും ഉമ്മറത്ത് ഇരിക്കുന്ന സമയത്താണ് വിഘ്നേഷ് എന്ന വികർണ്ണൻ തൃക്കോട്ട് കോവിലകത്തേക്ക് കയറി ചെന്നത്..
ആ കുട്ടി വന്നോ ഇരിക്കൂ എന്തായാലും വന്നത് നന്നായി ഒരു ശുഭ കാര്യം സംസാരിക്കാൻ തുടങ്ങുകയായിരുന്നു പുറമേ നിന്നും ഒരാൾ ഉള്ളത് നല്ലതാണല്ലോ മുത്തശ്ശൻ പുഞ്ചിരിച്ചുകൊണ്ട് വികർണ്ണനോട് പറഞ്ഞു..
ആണോ എന്താ ഇത്ര സന്തോഷം ഉള്ള കാര്യം വിഗ്നേഷ് എന്ന വികർണ്ണൻ പുഞ്ചിരിച്ചുകൊണ്ട് മുത്തശ്ശനോടും ബാക്കിയുള്ളവരുടെ മുഖത്ത് നോക്കി കൊണ്ട് ചോദിച്ചു..
മറ്റൊന്നുമല്ല കുട്ടിയെ എന്റെ കൊച്ചുമക്കൾ അതായത് രുദ്രന്റെയും മിത്രയുടെയും സൂരജിന്റെയും നന്ദനയുടെയും വിവാഹ കാര്യം ചർച്ച ചെയ്യുകയായിരുന്നു ഞങ്ങൾ..
അത്രയും നേരം പുഞ്ചിരിച്ചു ഇരുന്ന വികർണ്ണന്റെ മുഖംഭാവം തന്നെ മാറി.. വെളുത്ത മുഖമെല്ലാം കൂടി ദേഷ്യം കൊണ്ട് ചുവന്നു പോയിരുന്നു എങ്കിലും തന്റെ മുഖത്തെ പതർച്ച പുറത്തേക്ക് വരാതിരിക്കുവാൻ പരമാവധി ശ്രമിച്ചുകൊണ്ട് വികർണ്ണൻ മുഖത്തൊരു പുഞ്ചിരി വരുത്തി നിന്നു..
ആദ്യത്തെ അമ്പരപ്പുമാറിയതും വികർണ്ണൻ മുത്തശ്ശനോട് ചോദിച്ചു രു.. രുദ്രന്റെയും മിത്രയുടെയുമോ…
അതെ മോനെ എന്താ പറയാ അവരുടെ വിവാഹം കഴിഞ്ഞമാസം ബുധനാഴ്ച ഒരു പ്രത്യേക സാഹചര്യത്തിൽ കഴിഞ്ഞുപോയി..
ഇനി ഇപ്പോൾ പറഞ്ഞിട്ട് ഒന്നും കാര്യമില്ല എങ്കിലും ആളുകളെ കൂട്ടി ഇവിടത്തെ ദേവിയുടെ നടക്കൽ വെച്ച് അവൻ ഒന്നും കൂടെ താലി ചാർത്തി എന്റെ കുഞ്ഞിനെ സ്വീകരിക്കുന്നത് ഞങ്ങൾക്ക് എല്ലാവർക്കും ഒന്ന് കണ്ണു നിറയെ കാണണം അതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു ചടങ്ങ് വെക്കുന്നത്..
മുത്തശ്ശൻ ബാക്കി പറയുന്നതൊന്നും വികർണ്ണൻ കേൾക്കുന്നില്ലായിരുന്നു കഴിഞ്ഞമാസം ബുധനാഴ്ച എന്ന് പറയുമ്പോൾ തേജ രുദ്രന്റെ കൈകളാൽ മരണപ്പെട്ട ദിവസം… അപ്പോൾ അപ്പോൾ മിത്രയുടെ കഴുത്തിൽ തേജക്ക് പകരം ആ താലി രുദ്രനാണോ അണിയിച്ചത്.
അങ്ങനെ അങ്ങനെയാകുമ്പോൾ മിത്രയുടെ വിവാഹം കഴിഞ്ഞതാണെന്നോ ഇല്ല ഇല്ല വികർണ്ണന് തന്റെ ദേഷ്യം അടക്കുവാൻ സാധിക്കുന്നില്ലായിരുന്നു അവന്റെ മുഖത്തെല്ലാം വിയർപ്പ് കണങ്ങൾ പൊടിഞ്ഞു ഇനിയും അവിടെ നിന്നാൽ തന്റെ അസ്തിത്വം പുറത്തുവരും എന്ന് തോന്നിയ വികർണ്ണൻ വേഗം ഒരു ഫോൺ ചെയ്യുവാൻ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി ഓടി..
കാളിയാർ മഠത്തിൽ വികർണ്ണന്റെ താർ ഒരു ഇരുമ്പലോടെ വന്നു നിന്നതും ദേഷ്യത്തോടെ അവൻ താറിൽ നിന്നും ഇറങ്ങി പടികൾ അത്യധികം വർദ്ധിച്ചു വന്ന ദേഷ്യത്തോടെ ചവിട്ടി ഭൈരവന്റെ മുറിയിലേക്ക് ഓടി കയറി..
കതക് തുറന്ന് ദേഷ്യം കൊണ്ട് വിറച്ചു ഭൈരവനെ നോക്കി അലറിക്കൊണ്ട് വിളിച്ചു അവൻ
അച്ഛാ!!!
അത്രയും നേരം ധ്യാനത്തിൽ ഇരുന്ന ഭൈരവൻ വികർണന്റെ അലർച്ച കേട്ട് ഞെട്ടിക്കൊണ്ട് കണ്ണുകൾ തുറന്നു നോക്കിയപ്പോൾ കണ്ടു ദേഷ്യം കൊണ്ട് വിറച്ച് വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുന്ന തന്റെ മകനെ..
എന്താ എന്തു പറ്റി പുത്രാ…തന്റെ തൊട്ടടുത്തായി വന്നിരിക്കുന്ന വികർണനെ കണ്ട് ഭൈരവൻ കണ്ണുകൾ ചുരുക്കി കൊണ്ട് അവനോട് ചോദിച്ചു…
അച്ഛാ മിത്രയുടെ വിവാഹം കഴിഞ്ഞതാണ്..
എന്താ!!!!
ഒരു അലർച്ചയോടെ ഭൈരവൻ ഇരുന്ന് എടുത്ത് നിന്നും അറിയാതെ എഴുന്നേറ്റ് നിന്ന് പോയി..
തുടരും
