*രുദ്രാക്ഷം 61*

അബിയുമൊത്തു മുറിയിലേക്ക് വരുമ്പോഴെല്ലാം നന്ദന വാതോരാതെ ഓരോന്ന് സംസാരിച്ചുകൊണ്ടേയിരുന്നു..

എന്റെ നന്ദു അവൻ ഇപ്പോൾ വന്നിട്ടില്ലേ ഉള്ളൂ നീ ഒന്ന് അവന് ശ്വാസം വിടുവാനുള്ള സമയം കൊടുക്കു രത്നം നന്ദനയുടെ അമ്മ അവളെ കൂർപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു..

ഓ പിന്നെ മോനെ കണ്ടപ്പോൾ മോളെ വേണ്ട 😏 നന്ദന രത്നത്തെ ഒന്ന് പുച്ഛിച്ചുകൊണ്ട് പറഞ്ഞു..

അതെടി അത് തന്നെയാണ് ശരി.എത്ര ആയി എന്റെ കുട്ടിയെ ഞാൻ ഒന്ന് കണ്ടിട്ട് ഇവിടെ നിന്നും പോയിട്ട് തന്നെ എത്ര മാസങ്ങളായി..

രത്നം അഭിയുടെ നിറുകയിൽ പതിയെ തലോടി കൊണ്ട് അവനോടായി പറഞ്ഞു…

ഹും 😏അതിന് നന്ദന വീണ്ടും രത്നത്തെ നോക്കി പുച്ഛിച്ചു..

ഇത് കണ്ടതും അഭി പൊട്ടിച്ചിരിച്ചുകൊണ്ട് നന്ദനയുടെ തോളിലൂടെ കൈകൾ ചേർത്ത് അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു.. മറുകയ് കൊണ്ട് രത്നത്തിനെയും,

അല്ല അമ്മ ഞാൻ ചോദിക്കാൻ വിട്ടുപോയി എന്തായി വിവാഹ കാര്യം അപ്പച്ചി എന്തു പറഞ്ഞു..

അയ്യോ ഞാൻ അത് പറയാൻ വിട്ടു. അല്ല അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ അച്ഛൻ നിന്നെ വിളിച്ചില്ലേ… രത്നം അല്പം ഞെട്ടലോടെ അഭിയുടെ മുഖത്ത് നോക്കി ചോദിച്ചു..

അയ്യോ അപ്പോൾ അമ്മ അറിഞ്ഞില്ലേ ഏട്ടന്റെ ഫോൺ കളഞ്ഞു പോയി  പിന്നെ പുതിയത് ഒന്നും എടുക്കാതെ പിശുക്കൻ വേഗം ജോലിയും തീർത്തും നാട് പിടിക്കാൻ നോക്കി അല്ലേ ഏട്ടാ ഒരു കുറുമ്പാലെ നന്ദന അഭിയോട് ചോദിച്ചു..

അവളെ നോക്കി ചിരിച്ചുകൊണ്ട് അവൻ രത്നത്തെ നോക്കിക്കൊണ്ട് പറഞ്ഞു..

അതേ അമ്മ എന്റെ ഫോൺ മിസ്സായിപ്പോയി അത് സാരമില്ല അമ്മ കാര്യം പറ എന്തായി വിവാഹം ഉറപ്പിച്ചോ..

അത് പിന്നെ മോനേ സൂരജ് മോനുമായിട്ടാണ്  നമ്മുടെ നന്ദന മോളുടെ വിവാഹം ഉറപ്പിച്ചത്.. നിന്റെ അപ്പച്ചിയുടെ പ്രൊപ്പോസൽ വേണ്ട എന്ന് വെച്ചു..

ഹേ!!! ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് അഭിയുടെ മുഖത്ത് സന്തോഷം വിരിഞ്ഞു.. തന്റെ അനിയത്തി ഇവിടെത്തന്നെ ഈ വീട്ടിൽ തന്നെ ഉണ്ടാകും എന്നുള്ള സന്തോഷം അഭിയുടെ മുഖത്ത് എടുത്ത് കാണിക്കുന്നുണ്ടായിരുന്നു..

ഏതായാലും നന്നായി സൂരജേട്ടനെ കുറിച്ച് നമുക്കെല്ലാവർക്കും നല്ലവണ്ണം അറിയുന്നതല്ലേ.. എന്തായാലും ഇവളെ കല്യാണം കഴിച്ച സൂരജേട്ടന്റെ അവസ്ഥ ആലോചിക്കാൻ കൂടെ വയ്യ അബി ഇടം കണ്ണാലെ നന്ദനയെ നോക്കി കൊണ്ട് പറഞ്ഞു..

അതെ എന്നെ എന്തെങ്കിലും പറഞ്ഞാലേ എന്റെ ഭർത്താവാകാൻ പോകുന്നവനെ ഒരു ഐപിഎസ് ഓഫീസർ ആണ് അത് മറക്കേണ്ട..വല്ല കഞ്ചാവ് കേസിലും പെടുത്തി അകത്തിട്ട് കളയും മനസ്സിലായല്ലോ മിസ്റ്റർ..

ഡീീ കുരുത്തക്കേട് പറയുന്നോടി അഭി അവളുടെ ചെവിയിൽ പിടിച്ചു കിഴുക്കി..

ആ അമ്മ ഓടിവായോ ഈ കാലൻ എന്നെ കൊല്ലുന്നേ..

നന്ദന അലറി വിളിച്ച് കാറി കൂവി വിളിച്ചതും രത്നം ദൂരെ നിന്നും അവരോടായി വിളിച്ച് പറഞ്ഞു

ഞാൻ അവിടേക്ക് വന്നാൽ രണ്ടെണ്ണത്തിനും കിട്ടും അഭി പോയി കുളിച്ചിട്ട് വാ ഞാൻ ഭക്ഷണം എടുത്ത് വെക്കാം.

ഓ എന്ത് പിടുത്തമായേട്ടാ പിടിച്ചത് നോക്കിയേ എന്റെ ചെവിയെല്ലാം ചുവന്നുപോയി. കണ്ണാടിയിൽ നോക്കിക്കൊണ്ട് നന്ദന അബിയെ നോക്കികെറുവിച്ചുകൊണ്ട്   പറഞ്ഞു…

ഹും…

അഭി തന്റെ ബാഗിൽ നിന്നും എന്തൊക്കെയോ സാധനങ്ങൾ തിരയുന്നതിനിടയിൽ നന്ദനെ നോക്കാതെ പറഞ്ഞു…

പോത്തുപോലെ വളർന്നില്ലേ നന്ദൂട്ടി എന്നിട്ടും നിന്റെ ഈ കുട്ടിക്കളിക്ക് ഒരു കുറവുമില്ല നിന്നെപ്പോലെയല്ലേ മിത്ര.. അവൾ എന്തൊരു പാവമാണ് ഒരു നിമിഷം അഭിയുടെ മനസ്സിലേക്ക് മിത്രയുടെ മുഖം തെളിഞ്ഞു വന്നു..

ഈ സമയം വിദേശത്തുനിന്ന് കൊണ്ടുവന്ന സാധനങ്ങൾ ബാഗിൽ നിന്ന് എടുത്ത ബെഡിലേക്ക് വെച്ചുകൊണ്ടുതന്നെ അഭി അവളോട് പറഞ്ഞു ..

ഹാ അത് ഏട്ടൻ പറഞ്ഞത് ശരിയാ അവള് ഇപ്പോൾ എങ്ങനെയാണോ ഉള്ളത് അതുപോലെ തന്നെ ആയിരിക്കും വിവാഹം കഴിഞ്ഞാലും…

  കാരണം രുദ്രേട്ടന്റെ  ഭാര്യയല്ലേ അവൾ ആ വെട്ടു പോത്തിനെ പേടിച് എന്തെങ്കിലും പ്രവർത്തിക്കുമെന്ന് ഏട്ടനും തോന്നുന്നുണ്ടോ..

ഒരു നിമിഷം പുഞ്ചിരിച്ചു കൊണ്ട് നിന്ന് അത്രയും നേരം നന്ദനയുടെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന അഭിയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞ് അവിടെ ഞെട്ടൽ പ്രകടമായി…എടുത്തുകൊണ്ടിരുന്ന സാധനങ്ങൾ അവിടെ വച്ചുകൊണ്ട് ഒരു പകപോടെ പിന്തിരിഞ്ഞു നന്ദനയോട് ചോദിച്ചു അവൻ ..

എ… എന്താ നീ പറഞ്ഞത് രുദ്രേട്ടന്റെ ഭാര്യയോ?

ഒരു നിമിഷം അവൻ താൻ കേട്ടത് തെറ്റാകണമേ എന്ന് പോലും മനസ്സിൽ പ്രാർത്ഥിച്ചു..

അതേ ഏട്ടാ നമ്മുടെ മിത്ര ഇപ്പോൾ  രുദ്രേട്ടന്റെ ഭാര്യ ആണ്..

അതൊക്കെ പറയാനുണ്ടെങ്കിൽ കുറെയുണ്ട് എന്തായാലും ഞാൻ ഷോട്ടാക്കി പറഞ്ഞു തരാമേ . അതും പറഞ്ഞ് മിത്രയുടെ വിവാഹം എങ്ങനെ നടന്നു എന്നും ഇപ്പോൾ  തന്റെയും സൂരജേട്ടന്റെയും വിവാഹത്തിനൊപ്പം ഇവരുടെ കൂടി നടത്തുന്ന കാര്യം എല്ലാം നന്ദന വ്യക്തമായി അഭിയോട് പറഞ്ഞു കൊടുത്തു..

എല്ലാം കട്ട് കഴിഞ്ഞതും അഭി തരിച്ചു  നിന്ന് പോയി അവൻ കട്ടിലിന്റെ  ക്രോസിന്മേൽ കൈകൾ വച്ചുകൊണ്ട് അവിടെത്തന്നെ ഇരുന്നു പോയി ..

സത്യത്തിൽ അഭിയുടെ ഇരിപ്പ് കണ്ടതും നന്ദന ഓടിവന്ന് അവനോട് ചോദിച്ചു.

അയ്യോ ഏട്ടാ എന്തുപറ്റി..

ഒന്ന് ഞെട്ടിക്കൊണ്ട് അഭി അവളോട് പറഞ്ഞു ഒന്നുമില്ല മോളെ എനിക്ക് ഒരു തലവേദന ഞാൻ അൽപ സമയം കിടക്കട്ടെ നീ കുറച്ചു കഴിഞ്ഞു വായോ .

മ്മ്മ് ശരിയേട്ടാ കിടന്നോളൂ  ട്ടോ മുറിയുടെ വാതിൽ  പുറത്തുനിന്നും അടച്ച് നന്ദന വേഗം പുറത്തേക്ക്  ഇറങ്ങി ഓടിപ്പോയി..

ദേവരാജൻ അതായത് ഭൈരവന്റെ സുഹൃത്ത് കാളിയാർ മഠത്തിലേക്ക് കയറുമ്പോൾ കാണുന്നത് വികർണ്ണൻ  എന്തൊക്കെയോ ആലോചിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതാണ്..

എന്താ വികർണാ എന്തെങ്കിലും പ്രശ്നമുണ്ടോ നീയെന്താ വാലിനു തീ പിടിച്ചതുപോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത്..

ആ രാജൻ മാമയോ…. മാമ ഇപ്പോൾ വന്നത് നന്നായി… മാമയ്ക്ക് അറിയുമോ അച്ഛന് വല്ലാത്ത ദേഷ്യവും വിഭ്രാന്തിയും എന്തൊക്കെയോ ഇത്രയും നേരം യാതൊരു കുഴപ്പവും ഇല്ലായിരുന്നു പക്ഷേ ഞാൻ തൃക്കോട്ടു കോവിലകത്തുള്ളവരെ കുറിച്ച് പറഞ്ഞതിനുശേഷം ആണ് ഈ മാറ്റം..

തൃക്കോട്ട് കോവിലകത്തുള്ളവരെ കുറിച്ച് പറഞ്ഞപ്പോഴോ?

ദേവരാജൻ കണ്ണുകൾ കുറുക്കി കൊണ്ട് വികർണ്ണനോട് ചോദിച്ചു..

അതെ അവിടെയുള്ള ആ സൂരജിന്റെ അമ്മ എന്തായിരുന്നു അവരുടെ പേര് ലളിത ലളിതകുമാരി.. അവരുടെ പേര് പറഞ്ഞപ്പോഴാണ് അച്ഛനാകെ അസ്വസ്ഥൻ ആകുവാൻ അനുഭവപ്പെട്ടത്..

വികർണ്ണൻ എന്തോ ഓർത്ത് എന്നപോലെ ദേവരാജനോട് പറഞ്ഞു..

എന്താ പറഞ്ഞത് ലളിതകുമാരിയോ?

അപ്പോൾ അപ്പോൾ അവൾ അന്ന് മരിച്ചില്ലേ..

ഒരു ഞെട്ടലോടെ ദേവരാജൻ വികർണ്ണന്റെ അടുത്തേക്ക് വന്നു അവന്റെ ഇരുത്തോളിലുമായി കൈകൾ വെച്ച് ഉലച്ചുകൊണ്ട് അവനോട് ചോദിച്ചു..

അത്രയും നേരം വല്ലാത്തൊരു അവസ്ഥയിൽ നിന്ന വികർണ്ണന്റെ മുഖഭാവം മാറുവാൻ അധികം നേരം വേണ്ടിവന്നില്ല ദേവരാജൻ തന്റെ ശരീരത്തിൽ പിടിച്ച കൈകളെ അകറ്റി മാറ്റി കൊണ്ട്  അയാളുടെ ഇരു കൈകളും    കൂട്ടിപ്പിടിച്ചുകൊണ്ട് വികർണ്ണൻ ദേവരാജനോട്  ചോദിച്ചു ..

പറ മാമേ സൂരജിന്റെ അമ്മ ലളിതകുമാരിയെ നിങ്ങൾക്ക് എങ്ങനെയാണ് പരിചയം..  ഇപ്പോൾ മാമയുടെ മുഖത്ത് കണ്ട  അതെ പരിഭ്രമം  ആണ് ഞാനിപ്പോൾ അച്ഛന്റെ മുഖത്തും കണ്ടതാണ്..

നിങ്ങൾക്കറിയാലോ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ടാണ് കൃഷ്ണപുരത്തെ നിലവറയിലെ സ്വർണ കിരീടം നേടിയെടുക്കുവാൻ ഇറങ്ങിപ്പുറപ്പെട്ടത് അതിനിടയിൽ നിങ്ങൾക്ക് മാത്രം ഒരു രഹസ്യം വേണ്ട എന്തായാലും എന്നോട് തുറന്നു പറ..

വികർണ്ണൻ അല്പം ദേഷ്യത്തോടെ ദേവരാജനോട് പറഞ്ഞു..

അത് പിന്നെ മോനെ പറയുവാൻ ഉണ്ടെങ്കിൽ ഒരുപാടുണ്ട് ഇന്നും ഇന്നലെയും തുടങ്ങിയ ഒരു പ്രശ്നമല്ല ഏകദേശം 30 വർഷങ്ങൾക്ക് മുമ്പേ നടന്ന കാര്യമാണിത്…

എന്നുവെച്ചാൽ മാമ ഒന്ന് തെളിച്ച് പറയുമോ..

പറയാം എല്ലാം പറയാം ദേവരാജൻ  വർഷങ്ങൾക്ക് മുൻപേയുള്ള അവരുടെ കലാലയ ജീവിതത്തിലേക്ക് ഒന്ന് ഊളിയിട്ടു..

പണ്ടുമുതലേ ഈ നാട്ടിലുള്ളവർക്ക് കാളിയാർ മഠത്തിൽ ഉള്ളവരോട് അല്പം ഭയം കൂടുതലാണ്.. അതുമാത്രമല്ല ആരും ഞങ്ങളെ കുട്ടിക്കാലം മുതൽക്കേ കളിക്കുവാനോ കൂട്ടുകൂടാനോ  ഒന്നിനും കൂട്ടില്ല.. കാരണം അന്നും കാളിയാർ മഠം ആഭിചാരകർമ്മങ്ങൾക്ക് പേരുകേട്ട തറവാടായിരുന്നു..

അന്നൊന്നും ഭൈരവന്റെ അച്ഛൻ അതായത് എന്റെ അമ്മാവൻ നാഗേശ്വരൻ  അദ്ദേഹം ഞങ്ങളെ ഒന്നും ഒരു കർമ്മങ്ങളും പഠിപ്പിച്ചു തരാറില്ലായിരുന്നു ഞങ്ങളെ സംബന്ധിച്ചിടത്തോളം കൗമാരകാലം  ഏതൊരു കുട്ടിയെ പോലെ അടിച്ചുപൊളിക്കുക എന്ന് മാത്രമായിരുന്നു..

ഞങ്ങൾ രണ്ടുപേരും നല്ലവണ്ണം പഠിക്കും അതുകൊണ്ട് തന്നെ പ്രീഡിഗ്രി കഴിഞ്ഞപ്പോൾ ഇവിടെയുള്ള കോളേജിൽ അഡ്മിഷൻ ശരിയായി..  സത്യത്തിൽ ഞാനും ഭൈരവിനും വലിയ സന്തോഷത്തിലായിരുന്നു കോളേജ് പഠനം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു……

അങ്ങനെ ഒരുപാട് ആഗ്രഹങ്ങളോടെ ഞാനും ഭൈരവനും കോളേജിലേക്ക് കാലുകുത്തി..

പക്ഷേ ആദ്യദിനം തന്നെ ഞങ്ങളെ എല്ലാവരും അകറ്റിനിർത്തുവാൻ തുടങ്ങി…

കൂട്ടുകാർ ആകുവാൻ വേണ്ടി പലരുടെയും അടുത്തെക്ക് ചെന്ന് സംസാരിച്ചു പക്ഷേ പലരും ഞങ്ങളെ അകറ്റിനിർത്തുകയാണ് ചെയ്തത് കാരണം കാളിയാർ മഠം എന്ന തറവാടിനോടുള്ള ഭയം..

പിന്നീട് പോകേ  പോകെ ഞങ്ങൾ രണ്ടുപേരും ക്ലാസിലെ ഏറ്റവും പിറകിലെ ബെഞ്ചിലായി തനിച്ചിരുന്നു പഠിക്കുവാൻ തുടങ്ങി..

ആ ഇടയ്ക്കാണ്  രാജശേഖരൻ വർമ്മ എന്ന് പറയുന്ന ഒരു പയ്യൻ എന്താ പറയാ എന്തൊരു ഭംഗിയാണെന്നോ അവനെ കാണുവാൻ ഒരു തേജസ് ഉള്ള തമ്പുരാൻ എന്നൊക്കെ പറഞ്ഞാൽപോരാ അത്രയും ഭംഗിയായിരുന്നു അവനെ കാണുവാൻ…

  ഒറ്റനോട്ടത്തിൽ ആർക്കും അസൂയ തോന്നുന്ന സൗന്ദര്യം.. പാലക്കാട് നിന്നും അവൻ ഞങ്ങളുടെ നാട്ടിലേക്ക് പഠിക്കുവാൻ വേണ്ടി വന്നതാണത്രേ…

ക്ലാസിലേക്ക് കയറിയതും അവനെ കണ്ട് കുട്ടികൾ ഇരിക്കാൻ വേണ്ടി സ്ഥലം കൊടുക്കുന്നത് ഞങ്ങൾ അല്പം വിഷമത്തോടെ നോക്കി നിന്നു…

പക്ഷേ അവൻ എല്ലാവരെയും ഒന്ന് നോക്കി പുഞ്ചിരിച്ചുകൊണ്ട് ഏറ്റവും പിറകിലായി ഇരിക്കുന്ന ഞങ്ങളുടെ അടുത്തേക്കാണ് വന്നത്…

“ഒരല്പം മാറി തരുമോ ഞാനും കൂടി ഇവിടെ ഇരുന്നോട്ടെ” സൗമ്യമായി ഞങ്ങളോട് അവൻ ചോദിച്ചതും ഞങ്ങൾ രണ്ടുപേരും അത്ഭുതത്തോടെ അവനെ നോക്കി നിന്നു…

അധികം വൈകാതെ തന്നെ ഞങ്ങളുടെ സൗഹൃദത്തിലേക്ക് രാജശേഖരനുംകൂടെ ചേർന്നു…

ക്ലാസ് തുടങ്ങി ഒരാഴ്ചയ്ക്കു ശേഷമുള്ള ആദ്യത്തെ പിരിയഡിൽ അധ്യാപിക ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോഴാണ് ഒരു പെൺകുട്ടിയുടെ കിളിനാദം ഞങ്ങൾ കേട്ടത്..

ക്ലാസിലുള്ള എല്ലാ പെൺകുട്ടികളും ആൺകുട്ടികളും വാതിലിന്റെ ഭാഗത്തേക്ക് നോക്കിയപ്പോൾ കണ്ടു അവിടെ നിൽക്കുന്ന ഒരു പെൺകുട്ടിയെ..

അവളെ കണ്ടതും എന്റെ അടുത്തിരിക്കുന്ന ഭൈരവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി.

അധ്യാപികയുടെ അനുവാദം വാങ്ങി ആ പെൺകുട്ടി അകത്തേക്ക് കയറി….

ക്ലാസിലെ മുഴുവൻ ആൺകുട്ടികളുടെ കണ്ണുകളും അവളുടെ മുഖത്ത് ആയിരുന്നു പെൺകുട്ടികളെല്ലാം അവളെ അസൂയയോടെ നോക്കി നിന്നു…

ഈ സമയം അവളും എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു ആദ്യം കണ്ട മാത്രയിൽ തന്നെ ഭൈരവന്റെ മനസ്സിലേക്ക്  ആ പെൺകുട്ടിയുടെ മുഖം പതിഞ്ഞു എന്ന് വേണമെങ്കിൽ പറയാം…

ഞാൻ ലളിതകുമാരി കൃഷ്ണപുരം കൊട്ടാരത്തിൽ മാനവേദവാർമയുടെ ഇളയ മകളാണ്…

അത്രയും നേരം പുഞ്ചിരിച്ചിരുന്ന ഭൈരവന്റെയും എന്റെയും മുഖം ഇരുളുവാൻ അധികം നേരം വേണ്ടി വന്നില്ല…

തുടരും

Leave a Reply

You cannot copy content of this page