ദീപ്തി ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത് കൊച്ചിയിലെ പോലീസ് ക്ലബ് ആസ്ഥാനത്തിന്റെ മുൻപിൽ ആണ്…
ഇത്രയും നേരമായിട്ടും പ്രതികളിൽ മൂന്നുപേരും പോലീസിനോട് യാതൊരു സഹകരണ മനോഭാവം കാട്ടിയിട്ടില്ല എന്നാണ് ഞങ്ങൾക്ക് അറിയുവാൻ സാധിച്ചത്..
ഇൻവെസ്റ്റിഗേഷൻ വിങ്ങിനെ ഡിഐജിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കുവാൻ വേണ്ടിയുള്ള ഉന്നത തല ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്…
പ്രതികൾ ഒന്നും സംസാരിക്കാതെ ഇരുന്നാൽ ഇതിന്റെ പിന്നിലുള്ള കുറ്റവാളികളുടെ അടുത്തേക്ക് എത്തുവാനുള്ള സമയം അതിനനുസരിച്ച് അതിക്രമിച്ചു വരികയാണ് ചെയ്യുക…
കൊല്ലപ്പെട്ടവർ നമ്മുടെ നാടിന് ഏറ്റവും വേണ്ടപ്പെട്ടവരായ കൃഷ്ണപുരം കൊട്ടാരത്തിലെ മഹേന്ദ്ര വർമ്മയും അദ്ദേഹത്തിന്റെ ഭാര്യയും ആയതിനാൽ കേസന്വേഷണം ദ്രുതഗതിയിൽ ആക്കണം എന്നാണ് മന്ത്രി ജോസഫ് മാത്യു പറഞ്ഞിരിക്കുന്നത്..
എന്തായാഡോ അവന്മാർ എന്തെങ്കിലും മൊഴിഞ്ഞോ..
എവിടുന്ന് സുഗുണൻ സാറേ… ഇവന്മാരൊക്കെ കൊമ്പത്ത് പിടിപാടുള്ളവരല്ലേ അതുകൊണ്ടാണല്ലോ അഹങ്കാരത്തോടെ മൂന്നുമിരിക്കുന്നത്..
ഹ്മ്മ്മ്മ്മ്.. അല്ല അവന്മാർക്ക് ഇപ്പോൾ എന്താ വേണ്ടത്..
അത് പിന്നെ നമ്മൾ ക്യാന്റീനിൽ നിന്ന് വാങ്ങി കൊടുത്ത ചോറ് ഒന്നും അവർക്ക് വേണ്ട പോലും ബിരിയാണി മതിയെന്ന് അതും മട്ടൻ ബിരിയാണി..
ഹും എന്ത് ചെയ്യാം ഗുണ്ടകളെ പേടിക്കേണ്ട കാലമാണ് താൻ ഒരു കാര്യം ചെയ്യ്. മൂന്ന് മട്ടൻ ബിരിയാണി വാങ്ങി അവന്മാരുടെ അണ്ണാക്കിലേക്ക് തള്ളി കൊടുക്ക്… കേസന്വേഷണത്തിന് വരുന്ന ഏമാൻ ആരാണാവോ… ഇതുവരെ മുകളിൽ നിന്നും ഒരു ഫോൺകോൾ പോലും വന്നിട്ടില്ല… പുതിയ കേസന്വേഷണത്തിന്റെ ഏമാനെ കെട്ടിയെടുത്താൽ അയാളുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കണം നമ്മളെല്ലാവരും.. ആർക്കറിയാം ഇവന്മാരുടെ അടുത്ത് നിന്നും പണവും വാങ്ങി വന്നിട്ട് നമ്മളെ ഭരിക്കുന്നവൻ ആണോ അല്ലയോ എന്ന്.. ഇതാ കാശ് കൊണ്ടുപോയി വാങ്ങിച്ചു കൊടുക്ക്..
ശരി സാർ….
എടോ മാധവ അവന്മാര് ഭക്ഷണം കഴിച്ചോ..
ഓ സാറേ ഭക്ഷണം കഴിച്ച് മലർന്നു കിടക്കുകയാണ്… ഞാൻ ശല്യം കയറിക്കിടക്കാൻ പറഞ്ഞിട്ട് എവിടെ ഒരു മൈൻഡ് പോലും ഇല്ല….
പെട്ടന്നാണ് എസ് ഐ സുഗുണന്റെ മുന്നിലുള്ള ലാൻഡ് ഫോൺ ബെല്ലടിച്ചത്..
ഇനി ഇത് ഏത് കുരിശാണാവോ.. അല്പം മുശ്ച്ചിലോടെ സുഗുണൻ എസ് ഐ ഫോൺ അറ്റൻഡ് ചെയ്തു..
ഹലോ..
മറുതലക്കൽ നിന്നും കേൾക്കുന്ന ഓരോ വാക്കുകളിൽ നിന്നും അയാളുടെ മുഖത്ത് വ്യത്യസ്തമായ ഭാവങ്ങൾ മിന്നി മറയുവാൻ തുടങ്ങി.. ഇരുന്നിടത്തുനിന്നും അറിയാതെ തന്നെ അയാൾ എഴുന്നേറ്റു നിന്നു.. നിമിഷനേരം കൊണ്ടാണ് അയാളുടെ മുഖം ആകെ വിയർപ്പ് കണങ്ങൾ പൊടിഞ്ഞത്..
സ… സർ.. മ… മനസ്സിലായി സർ… ശരി… സർ….
ഫോൺ വെക്കലും അയാൾ മാധവനെ നോക്കിക്കൊണ്ട് പറഞ്ഞു… എടോ മാധവ ആ മൂന്നെണ്ണത്തിനെയും പിടിച്ച് ആ സെല്ലിലോട്ട് ഇട്ട് ആ സെൽ പൂട്ട്…
പേടിച്ചു വിറച്ചുകൊണ്ട് നിൽക്കുന്ന സുഗുണൻ സാറിനെ ആദ്യമായി കാണുന്നതുപോലെ മാധവൻ cp നോക്കി നിന്നു…
എന്താ എന്താ സാർ ഇതുവരെ സാറിന് ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ ആരാ വിളിച്ചത് മുകളിൽ നിന്നും ആണോ..
അതേടോ അതേ മുകളിൽ നിന്ന് മാ താൻ പോയി അവന്മാരെ ഒക്കെ സെല്ലിൽ ഇടടോ ഇല്ലെങ്കിൽ നമ്മുടെയെല്ലാം ജോലി ഇപ്പോൾ തെറിക്കും…
ശരി…ശരി സാർ….
മാധവൻ CP ഓടി പ്രതികളുള്ള ഫോളിലേക്ക് കയറി ചെന്നു..
എടാ നിങ്ങൾ മൂന്ന് എണ്ണവും വേഗം എഴുന്നേറ്റാ സെല്ലിൽ പോയി കിടക്ക്..
എന്തോ എങ്ങനെ.. കൂട്ടത്തിലുള്ള ഒരുവൻ അയാളെ പൂച്ചിച്ചുകൊണ്ട് മാധവനോട് ആയി ചോദിച്ചു…
പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി എഴുന്നേൽക്കാൻ അല്ലേ പറഞ്ഞത്.. Cp മാധവൻ അല്പം ശബ്ദം ഉയർത്തി തന്നെ മൂന്നുപേരുടെമായി പറഞ്ഞു..
എടോ കിളവൻ സിപി ഞങ്ങളെ ഭരിക്കാൻ ഒന്നും വരണ്ട കേട്ടോ പിന്നെ താൻ എവിടുന്നാണ് മട്ടൻ ബിരിയാണി വാങ്ങിയത് ഒരു വകക്ക് കൊള്ളില്ല..
അപ്പോഴേക്കും സുഗുണൻ എസ് ഐ അകത്തേക്ക് കയറി വന്നു..
എന്താടോ ഇവന്മാർ പറയുന്നത് കേൾക്കുന്നില്ലേ..
ഇല്ല സാർ ഇല്ല ഇവന്മാർ പറയുന്നത് കേൾക്കുന്നില്ല സാറിനെ ആരാണ് വിളിച്ചത്…
അത്…അത് പിന്നെ..
പെട്ടെന്നാണ് പോലീസ് സ്റ്റേഷന്റെ മുന്നിലേക്ക് സൈറൻ മുഴക്കിക്കൊണ്ട് ഒരു പോലീസ് ജീപ്പ് വന്നു നിന്നത്.. സൈറന്റ് ശബ്ദം കേട്ടതും സുഗുണാൻ എസ് ഐയുടെ മുഖം എല്ലാം വിവർണമായി മാറി…
വാ ടോ എല്ലാവരും കുന്തം പോലെ വിഴുങ്ങി നിൽക്കാതെ..
അയാൾ തന്റെ തൊപ്പിയും എടുത്ത് ഓടി പുറത്തേക്ക് ഇറങ്ങിയതും കണ്ടു കാറിന്റെ ഫ്രണ്ട് ഡോർ തുറന്ന് പുറത്തേക്ക് ഇടതുകാൽ ഭൂമിയിലേക്ക് ചവിട്ടുന്നവനെ.
ഒരു നിമിഷം അവന്റെ കാൽപാദം ആ പോലീസ് സ്റ്റേഷനിൽ പതിഞ്ഞതും ശ്വാസം എടുക്കാൻ മറന്നു കൊണ്ട് സുഗുണൻ എസ് ഐ മുന്നിലേക്ക് തന്നെ നോക്കി നിന്നു.. ബലിഷ്ഠമായ പേശികളോട് കൂടിയ കൈകൾ കൊണ്ട് ഡോർ തുറന്ന് അവൻ പുറത്തേക്കിറങ്ങി..
സുഗുണൻ എസ് ഐയുടെ പുറകിലായി വന്ന ബാക്കിയുള്ള പോലീസ് കോൺസ്റ്റബിളുമാർ മുന്നിൽ നിൽക്കുന്നവനെ കണ്ട് പേടിച്ചു വിറച്ചു പോയി..
സിപി മാധവൻ മുന്നിൽ നിൽക്കുന്നവനെ കണ്ട് അയാളുടെ നാവിൽ നിന്നും അറിയാതെ അവന്റെ നാമം ഉച്ചരിച്ചു രു….രുദ്രദേവ് ഐപിഎസ്..
തന്റെ കണ്ണിലായി വെച്ചിരുന്ന സൺഗ്ലാസ് എടുത്തു മാറ്റി തലയിലുണ്ടായിരുന്ന ഐപിഎസ് മുദ്ര പതിപ്പിച്ച തൊപ്പി ഒന്ന് ശരിയാക്കി വച്ചുകൊണ്ട് അവൻ മുന്നോട്ടു നോക്കിയതും സുഗുണൻ അടക്കം എല്ലാവരും അവനെ നോക്കി നീട്ടി വലിച്ച് ഒരു സല്യൂട്ട് നൽകി.
സർ….
Welcome to kochi…..
ഒരു പുച്ഛചിരി ചിരിച്ചുകൊണ്ട് രുദ്ര ദേവ് പോലീസ് സ്റ്റേഷനിലേക്ക് തന്റേ ഇടത്കാൽ ചവിട്ടിക്കൊണ്ട് കയറിച്ചെന്നു..
എടോ സിപി മതനോട് എത്ര നേരമായി ഞാൻ ഒരു സിഗരറ്റ് ചോദിക്കുന്നു.. തനിക്ക് എന്താണ് കൊണ്ട് തരുവാൻ ഒരു വിഷമം പോലെ.. എടോ തന്നോട് ആണ്.. എടോ കിളവാ എടോ താ….. ..
ഒരു നിമിഷം അവിടെ എന്താണ് സംഭവിച്ചത് എന്ന് ആർക്കും മനസ്സിലായില്ല… തങ്ങളുടെ കൂടെയിരുന്ന ഒരുവൻ ചുമരിടിച്ച് തൊട്ടപ്പുറത്തായിട്ടുള്ള ഭാഗത്തേക്ക് തെറിച്ചു വീഴുന്നതാണ് അവർ കണ്ടത്…
ആരോ തങ്ങളുടെ മുന്നിലായി വന്നു നിൽക്കുന്നത് പോലെ തോന്നിയാ ആ രണ്ട് പ്രതികളും മുന്നിലേക്ക് നോക്കിയതും കണ്ടു കണ്ണുകളിൽ അഗ്നി നിറച്ചുകൊണ്ട് നിൽക്കുന്ന സാക്ഷാൽ രുദ്ര ദേവിനെ….
എടാ നീയാണോടാ ഞങ്ങളുടെ കൂട്ടത്തിലുള്ളവനെ കൈവെച്ചത്… അതിനുമാത്രം ഒക്കെ നീ വളർന്നോടാ ഐപിഎസ് ഓഫീസർ രു…ദ്ര ദേ….വേ…
രുദ്ര ദേവിന്റെ നെഞ്ചിലായി പതിപ്പിച്ചിരിക്കുന്ന നെയിം പ്ലേറ്റിൽ നോക്കിക്കൊണ്ട് ആ കൊലയാളി ആക്രോഷിച്ചുകൊണ്ട് ചോദിച്ചു….
ആാാാാ!!!!!!ആാാാാ!!!!!ആാാാാ
അകത്തെ ഹാളിൽ നിന്നുമുള്ള പ്രതികളുടെ ശബ്ദം പുറത്തേക്ക് കേട്ടതും അവിടെയുണ്ടായിരുന്ന എല്ലാ പോലീസുകാരും ഞെട്ടിത്തരിച്ചു പോയി… പരസ്പരം ഭയത്തോടെ അവർ മുഖത്തോട് മുഖം നോക്കിയതിനുശേഷം ബോധോദയം വന്നതുപോലെ ഹോളിലേക്ക് ഓടിച്ചെന്നതും അവിടുത്തെ കാഴ്ചയിൽ പോലീസുകാർ ഒന്ന് വിറച്ചു പോയി….
തന്റെ കയ്യിൽ ഉണ്ടായിരുന്ന ലാത്തിയെടുത്ത് രുദ്രൻ ഒരു പ്രതിയുടെ കൈകൾ ടേബിളിന്റെ മുകളിലേക്ക് വെച്ച് തുടരെത്തുടരെ അടിക്കുകയായിരുന്നു.. ഇത് കണ്ട് മറ്റൊരുവൻ പേടിച്ച് ചുമരിന് അടുക്കലേക്ക് നീങ്ങിയിരുന്നു..
മറ്റൊരുവൻ ആണെങ്കിൽ നേരത്തെ രുദ്ര ദേവിന്റെ കയ്യിൽ നിന്നും കിട്ടിയ ചവിട്ടില് ബോധം ഇതുവരെ വന്നിട്ട് കൂടെയില്ല അമ്മാതിരി ചവിട്ടായിരുന്നു രുദ്രന്റെ കയ്യിൽ നിന്നും കിട്ടിയത്,.
അവന്റെ അടുത്തേക്ക് പോകുവാനോ ആ പ്രതികളെ ഒന്നും ചെയ്യല്ലേ എന്ന് പറയുവാനോ സുഗുണൻ എസ്ഐയുടെ നാവ് പൊങ്ങിയില്ല.
ഇനി എന്നെ കൊല്ലല്ലേ സാറേ ഞാൻ..ഞാൻ സത്യം പറയാം.. പ്രതികളിൽ ഒരുവൻ കരഞ്ഞുകൊണ്ട് രുദ്രദേവിനോട് പറഞ്ഞു.
എടോ എസ് ഐ സുഗുണാ..
എന്തോ എന്തോ സാറേ..
എഴുതിയെടുക്കടോ ഇവന്മാരുടെ മൊഴികൾ.. ഒന്നും വിട്ടു പോകരുത്..
കൊലയാളിളിൽ ഒരുവനായ സുമേഷിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് രുദ്രദേവ് പറഞ്ഞു…
“വള്ളി പുള്ളി തെറ്റാതെ എല്ലാം പറയണം ഞാൻ അന്വേഷണത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോൾ നീ പറഞ്ഞതിൽ എന്തെങ്കിലും പാകപ്പിഴ ഉണ്ടെന്നറിഞ്ഞാൽ പിന്നെ നാളെ നീ സൂര്യോദയം കാണില്ല ഇപ്പോൾ നിനക്ക് കിട്ടിയ ഈ തല്ലുണ്ടല്ലോ അത് വെറും സാമ്പിൾ മാത്രമാണ്… ഇനി തല്ലില്ല കൊല്ലുകയാണ് ചെയ്യുക.. കൊന്ന് കെട്ടിത്തൂക്കി ആത്മഹത്യ ശ്രമം ആക്കി മാറ്റും ഞാൻ നിനക്ക് ശരിക്കും ഈ രുദ്രദേവ് ഐപിഎസിനെ കുറിച്ച് അറിയില്ല..”
മുകളിൽ നിന്നുള്ള ഏമാൻമാർ നിന്നോട് ചോദിക്കും എന്തു പറ്റിയതാണ് നിന്റെ കൈകൾക്ക് എന്ന്…
അപ്പോൾ നീ പറയണം അപ്പോൾ നീ പറയണം ഓടി രക്ഷപ്പെടുമ്പോൾ അറിയാതെ നിലനിറ്റി വീണ് കൈ എവിടെയോ അടിച്ചു വീങ്ങിയതാണെന്ന്.. എന്താ പറയാ ഒന്ന് പറഞ്ഞ്..
ഓ… ഓടി ര….രക്ഷപ്പെടുമ്പോൾ നില….നില തെറ്റി വീണതാണെന്ന്..
ഗുഡ് ബോയ്…
ഒരു നിമിഷം രുദ്രദേവിന്റെ മുഖത്തേക്ക് നോക്കുവാൻ പോലും സുമേഷ് ഒന്നു ഭയന്നു..
അവന്റെ തൊട്ടടുത്തുനിന്ന് കൊണ്ട് എഫ്ഐആർ തയ്യാറാക്കുന്ന സുഗുണന്റെ അവസ്ഥയും മറിച്ചില്ലായിരുന്നു അയാളുടെ കൈവിരലുകൾ പോലും ആ സമയം വിറച്ചു പോയി..
കാറ്റുപോലെ പുറത്തേക്കിറങ്ങി പോകുന്ന രുദ്ര ദേവിനെ നോക്കി അവിടെയുള്ള എല്ലാവരും സ്തംഭിച്ചിരുന്നു പോയി…
ഹോ ഇപ്പോൾ എന്താ സാറേ ഇവിടെ സംഭവിച്ചത്.. കേട്ടറിവുള്ള രുദ്രദേവ് ഐപിഎസ് ഇതാണോ.. പുതുതായി വന്ന കോൺസ്റ്റബിൾ രാജേഷ് അവരോട് ചോദിച്ചു..
ഹ്മ്മ്മ്മ് ഇതാണ് എസിപി രുദ്രദേവ് ഐപിഎസ്… ഡെവിൾആണ്.. ഡിപ്പാർട്ട്മെന്റിന്റെ അകത്തം പുറത്തും അദ്ദേഹത്തെ വിളിക്കുന്ന ഇരട്ട പേരാണ് ഡെവിൾ എന്ന്., ഇതുവരെ അന്വേഷിച്ച കേസുകൾ എല്ലാം ഒന്നിനോടൊന്നു മെച്ചം.. ടോപ് റാങ്കുകളിൽ എപ്പോഴും ഇടം പിടിക്കുന്നവൻ..
പക്ഷേ കരുണ അനുകമ്പ സ്നേഹം ഇതൊന്നും അടുത്ത് കൂടെ തൊട്ട് തീണ്ടിയിട്ടില്ല… മുന്നിൽ വരുന്ന ശത്രുക്കളുടെ കാലനാണ് കാലൻ …
ഒരു നിമിഷം ബാക്കിയുള്ള പോലീസുകാർ എല്ലാവരും അവൻ പോയ വഴിയെ തന്നെ ഉമിനീര് ഇറക്കിക്കൊണ്ട് അങ്ങനെ നോക്കി നിന്നു പോയി …
വാടിയ ചേമ്പില തണ്ടുപോലെ കിടക്കുകയാണ് അവൾ… നിതംബം വരെയുള്ള മുടിയിഴകൾ ഒരു നാഗത്തെപ്പോലെ ആ കട്ടിലിൽ ആകെ പരന്നു കിടക്കുന്നുണ്ടായിരുന്നു..
മോളെ.. മിത്ര
മുത്തശ്ശന്റെ ശബ്ദം കേട്ടതും മിത്ര പതിയെ കണ്ണുകൾ തുറന്നു… അപ്പോഴും ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
മുത്തശ്ശാ എന്റെ അച്ഛനും അമ്മയും എന്നെ വിട്ടു പോയില്ലേ…
കരയല്ലേ മോളെ എല്ലാം വിധിയാണ്… മോൾ എഴുന്നേറ്റ് കഞ്ഞി കുടിക്ക്… ഇല്ലെങ്കിൽ ഈ മുത്തശ്ശനും പിന്നെ ഒന്നും കഴിക്കില്ല… കുട്ടി ഇങ്ങനെ സങ്കടപ്പെട്ട് കിടക്കുന്നത് കണ്ടിട്ട് ഈ വയസ്സന് എത്രമാത്രം വിഷമം ഉണ്ടെന്ന് അറിയുമോ….
മഹിയും പോയി ലക്ഷ്മി മോളും പോയി ഇപ്പോൾ ഇളമുറത്തമ്പുരാട്ടി ആയ മുത്തശ്ശന്റെ കുഞ്ഞ് മാത്രമാണ് ഈ കോവിലകത്തിന്റെ ഏക അവകാശി.. എന്റെ മോള് സൂക്ഷിക്കണം ചുറ്റും ശത്രുക്കളാണ്… നിന്നെ കാക്കാൻ ഒരുവൻ വരും… ഇടയ്ക്കിടയ്ക്ക് നിന്റെ അച്ഛൻ അങ്ങനെ എന്നോട് പറയാറുണ്ട് പക്ഷേ ആരാണെന്ന് ഈ മുത്തശ്ശന് നിശ്ചയം ഇല്ല കുട്ടിയെ…
കാത്തിരിക്കാം അങ്ങനെ ഒരു രക്ഷകന് വേണ്ടി.. ..
മിത്ര കാണുകയായിരുന്നു തന്റെ മുത്തച്ഛന്റെ മുഖത്ത് അത്രയും നേരമുണ്ടായിരുന്ന ഭയം എന്ന വികാരം മാറി അവിടെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഭാവം ആയിരുന്നു അദ്ദേഹത്തിന് ആ സമയം..
ആരാണവൻ ആരാണ് എന്റെ അച്ഛൻ പറഞ്ഞ എന്റെ രക്ഷകൻ.. മിത്ര അവളോട് തന്നെ സ്വയം ചോദിച്ചുകൊണ്ടേയിരുന്നു..
തുടരും
