രുദ്രാക്ഷം 30

പെട്ടെന്നാണ് ഭൂമിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഇടിയും മിന്നലും ഒപ്പം മഴയും ഭൂമിയിലേക്ക് പെയ്തിറങ്ങിയത്..

ആാാാാ!!!!

ഡൊമിനിക്കിന്റെ നിർദ്ദേശപ്രകാരം  രുദ്രന്റെ അടുത്തേക്ക് പാഞ്ഞെടുത്ത ഗുണ്ടകളിൽ ഒരുവൻ അവന്റെ അടികൊണ്ട് പറന്നു നേരെ നിലത്ത് വീണു പോയി.,

ഒപ്പം തന്നെ ആ അതിശക്തമായ മഴ എല്ലാവരെയും നനച്ചു കളഞ്ഞു…

വാടാ …..

ബാക്കിയുള്ള മൂന്നു പേരെ നോക്കിക്കൊണ്ട് അലറിക്കൊണ്ട് രുദ്രൻ പറഞ്ഞതും  താഴെ കിടക്കുന്ന ഡൊമിനിക്കിനെയും മറ്റുള്ള ഗുണ്ടകളെയും നോക്കിക്കൊണ്ട് തന്നെ കൂട്ടത്തിലുള്ള ഒരു ഗുണ്ട ധൈര്യം സംഭരിച്ചുകൊണ്ട്  രുദ്രന് നേർക്ക് പാഞ്ഞടുത്തു…

കയ്യിൽ വടിവാളും ഏന്തി ഒരുത്തൻ രുദ്രന്റെ കഴുത്തു നോക്കി വെട്ടുവാൻ ഒരുങ്ങിയതും അവന്റെ കൈകളെ ബ്ലോക്ക് ചെയ്ത് കൊണ്ടു രുദ്രൻ അവന്റെ കൈ തിരിച്ചോടിച്ചു കളഞ്ഞു..

ആാാാ!!!!ആാാാാ…

ഒപ്പം തന്നെ അവന്റെ കയ്യിൽ നിന്നും ഉതിർന്നു വീഴുവാൻ ഒരുങ്ങിയ വടിവാൾ  രുദ്രൻ നിലത്ത് വീഴുന്നതിനു മുന്നേ തന്റെ കൈകളിലാക്കി തന്റെ മുന്നിലേക്ക് അടുത്ത ഗുണ്ടകളെ ആഞ്ഞു വെട്ടി…

ആാാാ!!!!ആാാാ

സത്യത്തിൽ രുദ്രന്റെ താണ്ഡവം കണ്ട ഗുണ്ടകൾ എല്ലാവരും പകച്ചു പോയി…

ഗുണ്ടകളുടെ കയ്യിൽ നിന്നും നെഞ്ചത്ത് നിന്നും മുഖത്തുനിന്നും എല്ലാം രക്തം ഒഴികിയിറങ്ങുപ്പോഴും ആ മഴയിൽ അവർ രുദ്രനെ തന്നെ ഭയത്തോടെ നോക്കി നിന്നു…

അത്രയും നേരം ഭയന്ന് വിറച്ച് തന്റെ പിറകിലായി നിൽക്കുന്ന മിത്രയുടെ കൈകളിൽ പിടിച്ചു വലിച്ചു അവളെ തന്റെ കൈക്കുള്ളിലായി ചേർത്ത് പിടിച്ചു കൊണ്ട്  രുദ്രൻ നിലത്ത്  ഭയത്തോടെ ഇരിക്കുന്ന ഡോമിനിക്കിന്റെ അടുത്തേക്ക്  നടന്നു നീങ്ങി…

ഡൊമിനിക്കിന്റെ അടുത്തേക്ക് എത്തുംതോറും മിത്ര തന്റെ  കൈകൾ രുദ്രന്റെ തോളിലായ് മുറുകെ തെരുത്തു പിടിച്ചിരുന്നു.. ഒപ്പം അവളുടെ മുഖം അവന്റെ ഇടനെഞ്ചിലേക്ക് ആയി  അമർത്തി വെച്ചു..

മിത്രയുടെ ഭയം മനസ്സിലാക്കിയെന്നോണം രുദ്രന്റെ കൈകൾ അവൻ അറിയാതെ തന്നെ മിത്രയുടെ തോളിലായി ശക്തമായി  തന്നെ ഒന്നാമർന്നു…

ഡോമിനിക്കിന്റെ കഴുത്തിന്റെ ഭാഗത്തേക്ക് തന്റെ കയ്യിലുണ്ടായിരുന്ന വടിവാൾ  ചേർത്തുവെച്ചുകൊണ്ട് രുദ്രൻ അവനോടായി പ്രവർത്തിച്ചു …

ഒരൊറ്റ ചോദ്യം ഒരു ഉത്തരം നീ കള്ളമാണ് പറയുന്നതെന്ന് എനിക്ക് തോന്നിയാൽ നിന്റെ കഴുത്തും ഉടലും രണ്ടാകുന്നത് നീ പോലും അറിയില്ല..

അപ്പോൾ പറ ആരാ നിന്നെ ഞങ്ങളെ ഫോളോ ചെയ്യാൻ പറഞ്ഞതും  ഒപ്പം നിന്നെ ഇങ്ങോട്ടേക്ക് അയച്ചതും

സെ…സെബാസ്റ്റ്യൻ..

മുന്നിൽ നിൽക്കുന്ന ഡെവിളിനെ കണ്ടു ഡൊമിനിക് എന്ന ഗുണ്ടാ ആദ്യമായി ഒന്ന് ഭയന്നു…

തങ്ങളുടെ തലവൻ ഏതോ ഒരു വരത്തന്നെ കണ്ട് ഭയന്ന് നിൽക്കുന്നത് കണ്ട അവന്റെ കൂട്ടാളികളും ആകെ വല്ലാതെയായി.. അവരിലും ആദ്യമായി ഭയം എന്ന വികാരം ഉടലെടുത്തു..

നിന്നെ ഏത് മറ്റവൻ പറഞ്ഞയച്ചതാണെങ്കിലും   കാതു തുറന്നു കേട്ടോ ഇനിയെങ്ങാനും ഞങ്ങളുടെ പിറകെ വന്നാൽ പിന്നെ നിന്നെ ഒരിക്കലും ആരും കാണില്ല…

വന്യതയാർന്ന കളിയാടുന്ന  രുദ്രന്റെ മുഖത്തേക്ക് നോക്കുവാൻ പോലും ഡൊമനിക്കിനും കൂട്ടാർക്കും കഴിഞ്ഞില്ല..

മുഖമാകെ ചെളിയിൽ കുതിർന്നിട്ടുണ്ടെങ്കിലും ആ കണ്ണുകളിലെ തീക്ഷ്ണതയിൽ മുന്നിൽ നിൽക്കുന്ന ആരായാലും ഉരുകി വെണ്ണീർ ആകും എന്നുള്ളത് ഉറപ്പാണ്…

മുന്നിൽ ജീവശവമായി കിടക്കുന്ന എല്ലാ ഗുണ്ടകളെയും ഒന്നും കൂടി ഇരുത്തിനോക്കിക്കൊണ്ട് രുദ്രൻ മിത്രയെയും കൊണ്ട് തന്റെ താറിലേക്ക് കയറി..

ഗിയർ ചേഞ്ച് ചെയ്തുകൊണ്ട് താർ ഒരു സൈഡിലേക്ക് വെട്ടിച്ച് ശേഷം നേരെ എടുത്തു രുദ്രൻ വന്ന വഴിയെ തന്നെ തിരിച്ചു പോകുമ്പോൾ ഡൊമിനിക്കിനെയും കൂട്ടരെയും നോക്കി ഒന്ന് പുച്ഛിച്ചുകൊണ്ട് അവന്റെ കാർ ആ മഴയിലും വേഗതയിൽ തന്നെ പോയിക്കൊണ്ടിരുന്നു…

City Hospital

ഐസിയുവിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ഡോക്ടറെ കണ്ട് അവിടെ പുറത്തായി ബെഞ്ചിലിരുന്ന താരായും ശ്രീദേവിയും അശ്വതിയും എഴുന്നേറ്റ് നിന്നു.

ഡോക്ടർ എന്റെ മകൻ വൈഭവിന് ഇപ്പോൾ എങ്ങനെയുണ്ട്.. അല്പം പരിഭ്രമത്തോടെ തന്നെ താര ഡോക്ടറോട് ചോദിച്ചു..

ഡോക്ടർ താരയെ ഒന്നു നോക്കിക്കൊണ്ട് ചോദിച്ചു “അല്ല പേഷ്യന്റിന്റെ അച്ഛനോ സഹോദരനോ ആരെങ്കിലും ഉണ്ടോ നിങ്ങളുടെ കൂടെ?

ഡോക്ടറിന്റെ ചോദ്യം കേട്ടപ്പോൾ താരയുടെ മുഖം ഒന്ന് ചുളിഞ്ഞു എങ്കിലും അവർ ഡോക്ടറോട് ആയി  പറഞ്ഞു.

ഡോക്ടർ വൈഭവിന്റെ അച്ഛൻ പുറത്താണ് പിന്നെ എനിക്കുള്ളത് ഒരു മകൾ മാത്രമാണ്..

എന്താ ഡോക്ടർ എന്റെ കുഞ്ഞിന് വല്ലതും.. താര അല്പം ആദിയോടെ ഡോക്ടറോട് ആയി ചോദിച്ചു..

അത് പിന്നെ നിങ്ങളുടെ കൂടെ ആരുമില്ലാത്തതുകൊണ്ട് തന്നെ ഞാൻ കാര്യം തുറന്നു പറയാം..

വൈഭവിന് ഇപ്പോൾ യൂറിൻ പോകുവാൻ വേണ്ടി ഒരു ട്യൂബ് ഇട്ടിരിക്കുകയാണ്.. യൂറിന്റെ ഒപ്പം രക്തവും പോകുന്നുണ്ട്..ഇൻഫെക്ഷൻ ആയിട്ടുണ്ടോ എന്ന് സംശയമുണ്ട് എന്തായാലും നമ്മൾക്ക് നോക്കാം.. അതുപോലെ കഴുത്തിലെ ഞരമ്പുകൾക്ക് ക്ഷതം ഏറ്റിട്ടുണ്ട് അതുകൊണ്ട് കുറച്ചു കാലം കഴുത്തിന് കോളർ ഇടേണ്ടിവരും..

പിന്നെ മറ്റേ പയ്യന്റെ ഫാമിലി വന്നിട്ടുണ്ടെങ്കിൽ എന്റെ ക്യാബിനിലേക്ക് വരാൻ പറയൂ..

അത്രയും പറഞ്ഞു ഡോക്ടർ നടന്നകന്നു..

എന്നാലും എന്റെ ചേച്ചി ആ സൂരജ് വല്ലാത്ത ദ്രോഹമാണ് നമ്മുടെ കുഞ്ഞിനോട് ചെയ്തത് താരാ ശ്രീദേവിയോടായി മുറുകിയ മുഖത്തോടെ പറഞ്ഞു..

അതെ  താരേ എന്റെ കുഞ്ഞിന്റെ ഈ അവസ്ഥയ്ക്ക് കാരണക്കാരനായ ഒരുവനെയും ഈ ശ്രീദേവി വെറുതെ വിടില്ല.. ആദ്യം എന്റെ മോൻ ഒന്ന് എഴുന്നേറ്റ് നിൽക്കട്ടെ എന്നിട്ട് കൊടുക്കുന്നുണ്ട് ഞാൻ എല്ലാവർക്കും കൈ നിറയെ.. മുറുകിയ മുഖത്തോടെ അവർ അത് പറയുമ്പോൾ അവരുടെ മനസ്സിൽ പല ഗൂഡ തന്ത്രങ്ങളും ഒരുങ്ങുന്നുണ്ടായിരുന്നു..

എടാ വർക്കി ആ ഡോമിനിക്കിനെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോടാ ഫോൺ സ്വിച്ച് ഓഫ് എന്നാണ് പറയുന്നത്..

ഇനിയിപ്പോൾ എന്നതാ നമ്മൾ ചെയ്യുക.. സെബാസ്റ്റ്യൻ അല്പം വിഷമത്തോടെ വർക്കിയോട് ചോദിച്ചു..

എന്റെ ഇച്ചായാ നമ്മൾ ഇങ്ങനെ വെറുതെ പെട്രോളും കത്തിച്ച് അവളെയും തേടി പോയിട്ട് കാര്യമില്ല..

നേരത്തെ ഡൊമിനിക്ക് എനിക്ക് മെസ്സേജ് അയച്ചിരുന്നു അവൻ അതിൽ പറഞ്ഞിരിക്കുന്നത് അവരുടെ വണ്ടി ഡൊമിനിക് കണ്ടു എന്നാണ്..

എന്തായാലും ഇനി യാത്ര വേണ്ട നമുക്ക് തിരിച്ചു പോകാം… ഇച്ചായന്റെ ഏതോ ഒരു വലിയ സാറ് വരുന്നുണ്ട് എന്നല്ലേ പറഞ്ഞത്.. അയാളെയും കൂട്ടി നമുക്ക് ഡൊമനക്കിനെ നേരിട്ട് കാണാൻ പോകാം ചിലപ്പോൾ അവന്റെ ഫോണിലെ ചാർജ് തീർന്നിട്ട് ആയിരിക്കും നമ്മളെ കിട്ടാത്തത്..

ഇനിയിപ്പോൾ യാത്ര ദുഷ്കരമാണ് കണ്ടില്ലേ നന്നായിട്ട് മഴ പെയ്യുന്നുണ്ട്.. ഇച്ചായൻ ഒരു കാര്യം ചെയ്യ് ആ വലിയ സാറിനെ വിളിച്ച് ചുരം കയറണ്ട അവിടെ എവിടെയെങ്കിലും തങ്ങികൊള്ളാൻ പറ ഇന്നൊരു ദിവസം…

വർക്കി പറഞ്ഞതിലും കാര്യമുണ്ട് എന്ന് തോന്നിയ സബാസ്റ്റ്യൻ വേഗം  രാകേഷിനെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു..

ചുരത്തിൽ ഇപ്പോഴും ബ്ലോക്ക് ഉള്ളതുകൊണ്ട് തന്നെ അവന് ചുരം കയറാൻ കഴിയില്ല എന്ന് മനസ്സിലായതും രാകേഷും പറഞ്ഞു ഇന്ന് ഒരു ദിവസം താൻ വരുന്ന വഴിക്കുള്ള ഏതെങ്കിലും ഹോട്ടലിൽ തങ്ങാം എന്ന്…

നാളെ ഡൊമിനിക്കിനെ കണ്ട് തങൾക്ക് നേരിട്ട് സംസാരിക്കാം എന്ന് ഉറപ്പാല്ലേ ഇരുവരും ഫോൺ കട്ട് ചെയ്തു..

അതിശക്തമായ മഴയും കാറ്റും തണുപ്പും മിത്രയും രുദ്രനും ആകെ തണുത്ത് മരവിച്ചു വല്ലാത്തൊരു അവസ്ഥയിൽ ആയിപ്പോയി…

തണുപ്പ് അസഹ്യമായതും അവൾ പോലും അറിയാതെ അവൾ രുദ്രന്റെ ഷോൾഡറിലേക്ക് ചാഞ്ഞു പോയി…

തന്റെ തോളിലായി എന്തോ ഭാരം തോന്നിയ രുദ്രൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തല വെച്ച് തന്റെ തോളിലേക്ക് ചാഞ്ഞു കിടക്കുന്ന മിത്രയെ..അപ്പോഴും അവളുടെ ശരീരം ചെറുതായി വിറക്കുന്നുണ്ടായിരുന്നു..

വരുന്ന വഴിയിൽ അച്ഛനെ വിളിച്ച് ഗസ്റ്റ് ഹൗസിന്റെ ശരിയായ വഴി ചോദിച്ചറിഞ്ഞ് ഇരുവരും എങ്ങനെയൊക്കെയോ ഗസ്റ്റ് ഹൗസിൽ എത്തുമ്പോൾ രാത്രി സമയം 7 മണി കഴിഞ്ഞിരുന്നു…അതിനിടയിൽ ഒരു തട്ടുകടയിൽ കയറി ഭക്ഷണം കഴിക്കുവാനും അവർ മറന്നില്ല..

ഭക്ഷണം കഴിച്ചത് കൊണ്ട് മിത്രയ്ക്ക് അല്പം ആശ്വാസം തോന്നിയെങ്കിലും നേരത്തെ മഴ കൊണ്ട് നനഞ്ഞ ഡ്രസ്സ് ആണ് അവൾ ധരിച്ചിരിക്കുന്നത് അതിന്റെ ഒരു വല്ലായ്മ അവൾക്കുണ്ടായിരുന്നു..  അതുകൊണ്ടുതന്നെ അവളുടെ ശരീരം പിന്നീട് വീണ്ടും വിറയ്ക്കുവാൻ തുടങ്ങി…

രുദ്രൻ കാറിൽ നിന്നും ഇറങ്ങിയതും മിത്രയും അവന്റെ ഒപ്പം ഇറങ്ങി ആ ഗസ്റ്റ് ഹൗസിലേക്ക് ആയി നടന്നു പഴയ രീതിയിലുള്ള ഒരു രണ്ടുനില വാർപ്പിന്റെ ഒരു വീടായിരുന്നു അത്..

വാതിൽ തുറന്നകത്ത് കയറി ലൈറ്റ് ഇട്ട്   രുദ്രൻ മിത്രയോട് ആയി പറഞ്ഞു..

മിത്ര താൻ ആ മുറി യൂസ് ചെയ്തോ ഞാൻ ഈ മുറിയിൽ ഉണ്ടാകും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി..

അതും പറഞ്ഞ് അവൻ മുറിയിലേക്ക്  കയറാൻ പോകുമ്പോഴാണ് അവളുടെ നനഞ്ഞ വസ്ത്രം അവൻ ശ്രദ്ധിച്ചത്. ഇപ്പോൾ ഏകദേശം ആ വസ്ത്രം ഉണങ്ങിയിട്ടുണ്ട് എങ്കിലും പലഭാഗങ്ങളിലും ഇപ്പോഴും നനവ് കാണാം…

അപ്പോഴാണ് മിത്രയ്ക്ക് മാറി ഉടുക്കുവാൻ വസ്ത്രം ഒന്നുമില്ല  എന്നുള്ള കാര്യം രുദ്രൻ ഓർത്തത്..

ചെ!!!

ഈ സമയം അകത്തേക്ക്  പോകുവാൻ ഒരുങ്ങിയ മിത്രയെ രുദ്രൻ പിറകിൽ നിന്നും വിളിച്ചു..

എടൊ മിത്ര തനിക്ക് വിരോധമില്ലെങ്കിൽ എന്റെ ഒരു ജോഡി ഡ്രസ്സ് തരാം തൽക്കാലത്തേക്ക്  അത് ഇട്ടോ നാളെ രാവിലെ പുറത്തു പോയിട്ട് എന്തെങ്കിലും വാങ്ങാം…

വിറച്ചു നിൽക്കുന്ന മിത്രക്ക് അത് കേട്ടതും ആദ്യം കണ്ണുമിഴിഞ്ഞെങ്കിലും പിന്നീട് തോന്നി ഈ നനവുള്ള ഡ്രസ്സ് ഇട്ടു കിടന്നാൽ ചിലപ്പോൾ താൻ രാവിലെ ആകുമ്പോഴേക്കും മരിച്ചുപോകും എന്ന് അതുകൊണ്ടുതന്നെ  അവൻ അങ്ങനെ ചോദിച്ചതും അവൾ തലയാട്ടിക്കൊണ്ട് സമ്മതം അറിയിച്ചു..

തന്റെ മുന്നിലായിട്ടുള്ള ബാഗ് തുറന്നു  രുദ്രൻ അതിൽ ഒരു ത്രീഫോർത്തും ടീഷർട്ടും എടുത്ത് മിത്രയുടെ കൈകളിലേക്ക് കൊടുത്തുകൊണ്ട് അകത്തേക്ക് കയറിപ്പോയി…

ഹാ പിന്നെ കബോർഡിൽ ടവലും ബ്ലാങ്കറ്റും എല്ലാം ഉണ്ടാകും അതൊക്കെ എടുത്ത് ഉപയോഗിച്ചോ ഇത്രയും പറഞ്ഞ് അവൻ നേരെ അകത്തേക്ക് കയറി വാതിൽ ചാരി..

മിത്ര വേഗം തന്റെ മുറിയുടെ കതകടച്ച്  മുന്നിലായി കാണുന്ന ആ വലിയ ഷെൽഫ് തുറന്നു നോക്കിയതും അതിൽ കണ്ടു അനേകം ടർക്കികളും ബെഡ്ഷീറ്റുകളും എല്ലാം നല്ല വൃത്തിയായി തന്നെ മടക്കി ഒതുക്കി വെച്ചിട്ടുണ്ട്..

അതിൽനിന്നും ഒരു ടർക്കിയും ഡ്രസ്സ് മെടുത്തു ഫ്രഷ് ആകുവാൻ വേണ്ടി അവൾ ബാത്റൂമിലേക്ക് കയറി…

നിശബ്ദമായ ആ ചുറ്റുപാടിൽ കിടക്കുമ്പോൾ മിത്രയ്ക്ക് വല്ലാത്ത ഭയം തോന്നി..

ഏതൊക്കെയോ വന്യജീവികളുടെ ശബ്ദം അവളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു..

കുറുക്കന്റെ ഓരിയിടൽ കേട്ടതും മിത്ര അറിയാതെ തന്നെ പേടിച്ച് എഴുന്നേറ്റിരുന്നു പോയി…  എങ്ങനെയെങ്കിലും നേരം വെളുപ്പിക്കുവാൻ അവൾ നോക്കിയെങ്കിലും ജനവാതിലിന്റെ പിറകിലൂടെ ആരൊക്കെയോ നടക്കുന്നത് പോലെയുള്ള കാലൊച്ച കൂടി കേട്ടതും മിത്രയ്ക്ക് പിന്നെ ആ മുറിയിൽ കിടക്കുവാൻ തോന്നിയില്ല..

അവൾ നേരെ ഓടിച്ചെന്ന് രുദ്രന്റെ മുറിയിൽ കയറിയപ്പോൾ അവൻ ആ സമയം ഏതോ പുസ്തകം വായിച്ചു കിടക്കുകയായിരുന്നു..

മിത്രയെ തന്റെ മുറിയിൽ കണ്ടതും രുദ്രൻ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് മുഖത്ത് ഗൗരവം വരുത്തിക്കൊണ്ട് അവൻ മിത്രയോട് ചോദിച്ചു..

ഹ്മ്മ്മ് എന്തുവേണം

അത് പിന്നെ ആ മുറിയിൽ കിടക്കാൻ എനിക്ക് പേടിയാണ് ഞാൻ ഇവിടെ കിടന്നോട്ടെ…അല്പം പരിഭ്രമത്തോടെ മിത്ര രുദ്രനോട് ആയി ചോദിച്ചു..

മിത്രയുടെ ചോദ്യം കേട്ടതും അറിയാതെ തന്നെ രുദ്രൻ കട്ടിലിൽ നിന്നും  എഴുന്നേറ്റ് നിന്നുകൊണ്ട് അവളോട് ചോദിച്ചു..

What!!!!

തുടരും

Leave a Reply

You cannot copy content of this page