എന്നും ഒരേ പലഹാരം കഴിച്ചു മടുത്തെങ്കിൽ ഇന്ന് ഇതാ ഒരു അടിപൊളി ഈസി പലഹാരം പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ ഈ പലഹാരം റവയും തേങ്ങയും ഉപയോഗിച്ചാണ് തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായ ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക. എന്നിട്ട് അതിന്റെ കൂടെ അര കപ്പ് തേങ്ങാ ചിരകിയത് ചേർത്ത് കൊടുക്കുക.
ശേഷം കുറച്ചു ചുവന്നുള്ളിയും, കുറച്ചു ഉപ്പും, അരക്കാൻ ആവശ്യമായ വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഈ മിക്സിനെ ഒരു ബൗളിലേക്ക് മാറ്റിയ ശേഷം അര ടീസ്പൂൺ ചെറിയ ജീരകവും, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി വെള്ളം വേണമെങ്കിൽ അതും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കലക്കി എടുക്കുക. എന്നിട്ട് ഒരു പാൻ ചൂടാക്കാനായി അടുപ്പിലേക്ക് വെക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഓയിൽ സ്പ്രെഡ്ടാക്കി കൊടുക്കുക.
ഇനി ഓരോ തവി വീതം മാവ് കോരിയൊഴിച്ചു അടച്ചു വെച്ച് അപ്പം വേവിച്ചെടുക്കുക. ശേഷം മറിച്ചിട്ട് കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ റവയും തേങ്ങയും ചേർത്ത് ഉണ്ടാക്കിയ അപ്പം റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ലുലു കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
