വെറും 2 ചേരുവകൾ കൊണ്ട് നാവിൽ അലിഞ്ഞിറങ്ങും സിമ്പിൾ ഡെസേർട്ട്

ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു ടെസേർട്ട് പരിചയപ്പെട്ടാലോ. വെറും 2 ചേരുവകൾ കൊണ്ട് ചെയ്തെടുക്കാൻ കഴിയുന്ന ഈ ഡെസേർട്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു സോസ് പാനിലേക്ക് 100 ഗ്രാം കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് സ്ട്രോബറി ഫ്ലേവറിലുള്ള ജെല്ലി പൗഡർ എടുക്കുക. നാല് ടേബിൾ സ്പൂൺ ജെല്ലി പൗഡറാണ് എടുത്തിട്ടുള്ളത്. എന്നിട്ട് അതിനെ കണ്ടൻസ്ഡ് മിൽക്കിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

എന്നിട്ട് കട്ടയില്ലാതെ കലക്കി എടുത്ത മിക്സിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ ഒന്നുംകൂടി മിക്‌സാക്കി എടുക്കുക. ശേഷം ഈ മിക്സിനെ അടുപ്പിലേക്ക് വയ്ക്കുക. എന്നിട്ട് ഫ്ളയിം ഓണാക്കി ഇളക്കിയിളക്കി ഒന്ന് തിക്കായി വരുന്നതുവരെ ഇളക്കിക്കൊടുക്കുക. കൈ വിടാതെ ഇളക്കുവാൻ മറന്നുപോകരുത്. എന്നിട്ട് തിക്കായി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്തു അടുപ്പിൽ നിന്ന് മാറ്റുക. എന്നിട്ട് രണ്ട് മിനിട്ടോളം ഈ മിക്സ് തണുക്കാനായി വയ്ക്കുക. ഇനി ഒരു ട്രെയിലേക്ക് ഒരു ബട്ടർ പേപ്പർ വെച്ച് കൊടുക്കുക.

എന്നിട്ട് അതിൻറെ ഉള്ളിലേക്ക് ഈ മിക്സ് ഒഴിച്ച് കൊടുക്കുക. ശേഷം റൂം ടെമ്പറേച്ചറിൽ വെച്ച് ഒന്ന് സെറ്റാക്കി എടുക്കുക. ഒന്ന് സെറ്റായി വന്ന പുഡിങ്ങിനെ ഒരു ഫ്രിഡ്ജിലേക്ക് മാറ്റുക. എന്നിട്ട് 4 മണിക്കൂറോളം ഇത് ഫ്രീസറിലേക്ക് മാറ്റുക. നാലുമണിക്കൂർ കൊണ്ട് തന്നെ ഇത് നല്ലപോലെ സെറ്റായി കിട്ടുന്നതാണ്. എന്നിട്ട് ഒരു പ്ലേറ്റിലേക്ക് മാറ്റി ചെറിയ
പീസുകളായി മുറിച്ച് സെർവ് ചെയ്യാം. ശേഷം അതിൻറെ മുകളിൽ കുറച്ച് പഞ്ചസാരയും വിതറിയിട്ട് കൊടുക്കുക.

അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള വെറും 2 ചേരുവകൾ കൊണ്ട് തയ്യാറാക്കിയ പുഡ്ഡിംഗ് സെറ്റായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പുഡിങ് ആയിരിക്കും ഇത്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page