രണ്ട് കപ്പ് കറിക്കടല കൊണ്ട് പരിപ്പുവടയേക്കാൾ ടേസ്റ്റിലുള്ള സ്നാക്ക്

നമ്മുടെ എല്ലാവരുടേയും വീട്ടിൽ കാണുന്ന ഒന്നാണ് കറിക്കടല. എന്നാൽ ഇന്ന് നമുക്ക് ഈ കറി കടല കൊണ്ട് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് ഈ സ്നാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ട് കപ്പ് കടല എടുക്കുക. ശേഷം കടല മുങ്ങിക്കിടക്കാൻ പാകത്തിനുള്ള വെള്ളം ചേർത്ത് കൊടുക്കുക. ഇനി ഒരു രാത്രി മുഴുവൻ കുതിർത്തി എടുത്ത കടലയെ നല്ല പോലെ കഴുകി എടുക്കുക. ശേഷം കടല വെള്ളമില്ലാതെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി അരച്ചെടുക്കുക.

ചെറിയ തരികളോട് കൂടി വേണം കടല അരച്ചെടുക്കാൻ. ശേഷം അരച്ചെടുത്ത കടല മിക്സിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഒട്ടും വെള്ളം ചേർക്കാതെ വേണം കടല അരച്ചെടുക്കാൻ. ശേഷം മിക്സിയുടെ ജാറിലേക്ക് അഞ്ചു പച്ചമുളകും, ഒരു പീസ് ഇഞ്ചിയും, രണ്ട് ചെറിയ സവാള അരിഞ്ഞത്, കറിവേപ്പില, കാശ്മീരി മുളക്പൊടി ചേർത്ത് ഒന്ന് അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മിക്സിനെ കടലയിലേക്ക് ചേർത്ത ശേഷം കാൽ ടീസ്പൂൺ കായപ്പൊടിയും, ആവശ്യത്തിന് ഉപ്പും, മൂന്ന് ടീസ്പൂൺ പെരിഞ്ജീരകവും ചേർത്ത് നല്ല പോലെ കൈ കൊണ്ട് മിക്‌സാക്കുക.

ഇനി കുഴച്ചെടുത്ത മിക്സ് ലൂസായി തോന്നുന്നു എങ്കിൽ മൂന്ന് ടീസ്പൂൺ അരിപ്പൊടി കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി കയ്യിൽ കുറച്ചു വെള്ളം നനച്ച ശേഷം ഓരോ ബോളുകളായി ഉരുട്ടി പരിപ്പുവടയുടെ ഷെയ്പ്പിൽ പരത്തി എടുക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിൽ മുക്കാൽ ഭാഗം എണ്ണ ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ല ചൂടായി വന്ന ഓയിലിൽ ഓരോ സ്നാക്കായി ഇട്ട് ഫ്രൈ ആക്കി എടുക്കുക. സൺ ഫ്‌ളവർ ഓയിലാണ് ഈ സ്നാക്ക് ഫ്രൈ ചെയ്യാനായി എടുത്തിട്ടുള്ളത്.

അപ്പോൾ വളരെ ടേസ്റ്റിയായ കറിക്കടല കൊണ്ടുള്ള സ്നാക്ക് തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു പലഹാരമാണ് ഇത്. ചൂട് കട്ടനൊപ്പം നല്ല ടേസ്റ്റാണ് ഈ സ്നാക്ക്. എല്ലാവരും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ. ഫാത്തിമാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page