ഇത്രക്ക് എളുപ്പമായിരുന്നോ പഴം കൊണ്ട് ജാം തയ്യാറാക്കാൻ. എന്താ ഒരു കളർ.

കുട്ടികൾക്ക് ബ്രെഡിനൊപ്പം ഏറ്റവും കൂടുതൽ കഴിക്കാൻ ഇഷ്ടമുള്ള ഒരു സാധനമാണ് ജാം. ബ്രെഡും ജാമും എപ്പോഴും പുറത്തു നിന്ന് വാങ്ങലായിരിക്കും എല്ലാരും ചെയ്യുക. അപ്പോൾ ഇന്ന് നമുക്ക് പഴം കൊണ്ടുള്ള ജാം വീട്ടിൽ ഉണ്ടാക്കിയാലോ. അതെ വളരെ കുറച്ചു ചേരുവകൾ കൊണ്ടും കടയിൽ നിന്നും വാങ്ങുന്ന അതെ ജാമിന്റെ ടേസ്റ്റിൽ നമുക്ക് ഈസിയായി വീട്ടിൽ ഉണ്ടാക്കാം. അപ്പോൾ ഇനി നോക്കാം എങ്ങനെയാണ് പഴം വെച്ചിട്ടുള്ള ഈ ജാം തയ്യാറാക്കുന്നത് എന്ന്. ചെറിയ പഴമാണ് ഈ ജാം തയ്യാറാക്കാനായി വേണ്ടത്. ഒരു പതിനഞ്ചു പഴമാണ് ഈ ജാം തയ്യാറാക്കാനായി എടുത്തിട്ടുള്ളത്.

ശേഷം ഈ പതിനഞ്ചു പഴവും ഒന്നേകാൽ കപ്പ് വെള്ളവും കൂടി ചേർത്ത് കുക്കറിൽ നല്ല പോലെ വേവിച്ചെടുക്കുക. കൈ കൊണ്ട് പഴം ഉടച്ചു കൊടുത്തിട്ട് വേണം വേവിച്ചെടുക്കാൻ. ഇനി നല്ല പോലെ വെന്തു വന്ന പഴത്തെ വെള്ളം മാത്രം ഒന്ന് അരിച്ചെടുക്കുക. ഇനി ജ്യൂസിനെ മാത്രം ഒരു പാത്രത്തിലേക്ക് ഒഴിച്ച് അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി ഇതിലേക്ക് പത്തു ഗ്രാമ്പൂ ചേർക്കുക. ഇനി അര കപ്പ് പഞ്ചസാര കൂടി ഈ മിക്സിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക. ഇനി തിളച്ചു വന്ന ജാമിനെ ഒന്ന് ഇളക്കി കൊടുക്കുക.

ശേഷം ഒന്ന് കുറുകി വരാൻ തുടങ്ങുമ്പോൾ കൈ വിടാതെ ഇളക്കുവാൻ മറക്കരുത്. ഇനി വെള്ളം നല്ല പോലെ വറ്റി വന്നു തുടങ്ങിയാൽ ഒരു നാരങ്ങയുടെ നീരും കൂടി ഈ മിക്സിലേക്ക് ചേർത്ത് ഇളക്കുവാൻ ശ്രെദ്ധിക്കുക. ഇനി കുറുകി വന്നാലുടൻ ഫ്ളയിം ഓഫ് ചെയ്യുക. ജാം തൊട്ടു നോക്കുമ്പോൾ ചെറുതായിട്ട് ഒരു നൂല് പോലെ വരുന്നതായി കണ്ടാൽ ഫ്ളയിം ഓഫ് ചെയ്യാവുന്നതാണ്. ഇനി ഒരു ദിവസം ഇത് തണുത്തു സെറ്റാകാനായി വെക്കുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ ചെറുപഴം വെച്ച് ഉണ്ടാക്കിയ ജാം നല്ല ടേസ്റ്റാണ് കഴിക്കാൻ.

എല്ലാവരുടെ വീടുകളിലും എപ്പോഴും കാണുന്ന ഒരു പഴമാണ് ചെറുപഴം. അപ്പോൾ ഈ പഴം വെച്ചിട്ട് തയ്യാറാക്കാൻ പറ്റിയ നല്ലൊരു ജാമാണ് ഇത്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ ഈ റെസിപ്പി മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. ഇഷ്ടമായാൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page