ഓട്സ് ഈ രീതിയിൽ തയ്യാറാക്കി കഴിച്ചിട്ടുണ്ടോ ?

നമ്മളിൽ പലരും ഒരുദിവസം ഒരു നേരമെങ്കിലും ഓട്സ് കഴിക്കുന്നവരായിരിക്കുമല്ലേ. എല്ലാ പ്രായക്കാർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു ആഹാരമാണ് ഓട്സ്. ഒരുപാട് ഗുണങ്ങളുള്ളതും, അതുപോലെ തന്നെ ഒരുപാട് പ്രോട്ടീൻസും ഓട്സിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇന്ന് നമുക്ക് ഓട്സ് കൊണ്ട് ഒരു അടിപൊളി റെസിപ്പി ഉണ്ടാക്കിയാലോ. ബ്രേക്ഫാസ്റ്റായും ഡിന്നറായും സ്പെഷ്യലായി ഇത് തയ്യാറാക്കാവുന്നതാണ്. അപ്പോൾ നമുക്ക് ഈ സ്പെഷ്യൽ ഓട്സ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഏതു പാത്രത്തിൽ ആണോ ഓട്സ് തയ്യാറാക്കുന്നത് ആ പാത്രത്തിലേക്ക് ഒരു കപ്പ് ഓട്സ് ചേർത്ത് കൊടുക്കാം. ശേഷം ഓട്സിലേക്ക് രണ്ട് കപ്പ് വെള്ളം കൂടി ചേർത്ത് കൊടുkkuka. ശേഷം നല്ലപോലെ മിക്സ് ആക്കുക. എന്നിട്ട് അടുപ്പിലേക്ക് വെച്ച് നല്ലപോലെ വേവിച്ചെടുക്കാം. ലോ ഫ്ളൈമിൽ വെച്ചുവേണം ഓട്സ് വേവിച്ചെടുക്കാൻ. ഏകദേശം അഞ്ച് മിനിറ്റ് കൊണ്ട് തന്നെ ഓട്സ് നല്ലപോലെ വെന്തു കിട്ടുന്നതാണ്. അടിക്ക് പിടിക്കാതിരിക്കാൻ ഇടയ്ക്കിടയ്ക്ക് ഇളക്കുവാൻ മറക്കരുത്.

ഇപ്പോൾ വെന്തു വന്ന ഓട്സിലേക്ക് ആവശ്യമായ പാലും ചേർത്തു കൊടുക്കുക. ഒരു കപ്പ് പാലാണ് ഇവിടെ ചേർത്തിരിക്കുന്നത്. ഫാറ്റ് കൂടുതലുള്ള പാൽ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇനി ഓട്സിലേക്ക് കുറച്ച് ഡ്രൈഫ്രൂട്ട്സ് കൂടി ചേർത്ത് കൊടുക്കുക. കുറച്ച് ബദാമും പിസ്തയും ചെറുതായി മുറിച്ച ശേഷം ഓട്സിലേക്ക് ചേർത്തുകൊടുക്കുക.
ശേഷം കുറച്ച് ഫ്രൂട്ട്സും കൂടി ചേർത്ത് കൊടുക്കാം.രണ്ട് പിഞ്ച് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ആക്കി എടുക്കുക.

ശേഷം വെന്തു വന്ന ഓട്സ് ആവശ്യത്തിനു കുറുകി വന്നിട്ടുണ്ടെങ്കിൽ ഫ്ളയിം ഓഫ് ചെയ്ത് വേറൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം മധുരം വേണമെങ്കിൽ മധുരവും ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ഓട്സ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഓട്സ് തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു ഓട്സ് റെസിപ്പിയാണ് ഇത്. കുട്ടികൾക്കൊക്കെ ഈ രീതിയിലാണ് ഓട്സ് തയ്യാറാക്കി നൽകുന്നത് എങ്കിൽ അവർക്ക് അത് തീർച്ചയായും ഇഷ്ടമാകും.

Leave a Reply