നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് പൂരി. പലരുടെയും പരാതിയാണ് പൂരി ഉണ്ടാക്കുമ്പോൾ എണ്ണ ഒരുപാട് കുടിക്കുന്നു എന്നുള്ളത്. എന്നാൽ ഇന്ന് നമുക്ക് എണ്ണ ഒട്ടും തന്നെ കുടിക്കാത്ത നല്ല സോഫ്റ്റ് പഫി പൂരി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. എന്നും പൂരി തയ്യാറാക്കാനായി ഗോതമ്പ് മാവോ മൈദയോ അല്ലെ എടുക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് റവ കൊണ്ടുള്ള പൂരി തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് റവ പൂരി തയ്യാറാകുന്നത് എന്ന് നോക്കാം.
അതിനായി ഒരു പാത്രത്തിലേക്ക് 2 കപ്പ് റവ ചേർക്കുക. ശേഷം റവയെ നല്ല പോലെ പൊടിച്ചെടുക്കുക. എന്നിട്ട് റവയിലേക്ക് ആവശ്യത്തിന് ഉപ്പും, രണ്ട് ടീസ്പൂൺ ഓയിലും, ചേർത്ത് നല്ല പോലെ കൈ കൊണ്ട് മിക്‌സാക്കുക. ശേഷം റവയിലേക്ക് കുറെച്ചെയായി വെള്ളം ചേർത്ത് നല്ല പോലെ കുഴച്ചെടുക്കുക. ചപ്പാത്തിമാവിന്റെ പരുവത്തിൽ വേണം റവ മാവും നല്ല പോലെ കുഴച്ചെടുക്കാൻ. ശേഷം നല്ല പോലെ സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക.
അര മണിക്കൂറായപ്പോൾ മാവ് നല്ല പോലെ സോഫ്റ്റായി വന്നിട്ടുണ്ട്. ശേഷം മാവിനെ ഒന്നും കൂടി കുഴച്ചെടുക്കുക. എന്നിട്ട് ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം കൗണ്ടർ ടോപ്പിൽ കുറച്ചു എണ്ണ തടകിയ ശേഷം പൂരി പരത്തിയെടുക്കുക. ഒരുപാട് കട്ടിയുമല്ല ഒരുപാട് നൈസുമല്ലാത്ത രീതിയിൽ പരത്തിയെടുക്കുക. ശേഷം ഓരോന്നും നല്ല പോലെ ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ആക്കി എടുക്കുക.
ഹൈ ഫ്ളൈമിൽ വെച്ച് വേണം പൂരി ഫ്രൈ ചെയ്തെടുക്കാൻ. രണ്ട് സൈഡും മൂത്തുവന്നാൽ എണ്ണയിൽ നിന്നും കോരി മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ പൂരി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇനിമുതൽ റവ കൊണ്ടുള്ള പൂരി ട്രൈ ചെയ്തു നോക്കണേ. വളരെ സോഫ്റ്റായ പഫിയായ പൂരിയാണിത്. ഒരിക്കൽ റവ കൊണ്ട് പൂരി ഉണ്ടാക്കിയാൽ പിന്നെ ഇങ്ങനെ കഴിക്കാനേ നിങ്ങൾ ഇഷ്ടപെടൂ. ട്രൈ ചെയ്യാൻ മറക്കല്ലേ.
