ഇന്ന് നമുക്ക് വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ കഴിയുന്ന വളരെ രുചികരമായിട്ടുള്ള ഒരു സ്നാക്ക്സ് റെസിപ്പി തയ്യാറാക്കിയാലോ. മസാല വഴറ്റാതെ മാവ് കുഴക്കാതെ എങ്ങനെയാണ് ഈ കിടു ചായക്കടി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് കപ്പലണ്ടി റോസ്റ്റാക്കി യെടുക്കുക. ശേഷം റോസ്റ്റാക്കിയെടുത്ത കപ്പലണ്ടിയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് നല്ലപോലെ ഒന്ന് പൊടിച്ചെടുക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി പൊടിച്ചെടുത്ത കപ്പലണ്ടിക്കൊപ്പം കാൽ കപ്പ് പൊടിച്ച പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കുക. സൺഫ്ലവർ ഓയിലാണ് ചേർത്തിട്ടുള്ളത്. മണമില്ലാത്ത ഓയിൽ വേണം ഈയൊരു റെസിപ്പി ക്കായി എടുക്കേണ്ടത്. ശേഷം ഒരു പാത്രത്തിലേക്ക് 3 കോഴി മുട്ട പൊട്ടിച്ചു വീഴ്ത്തുക.
ശേഷം മുട്ടയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, പാകത്തിന് ഉപ്പും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. ശേഷം എത്ര സ്നാക്ക് വേണം അതിനനുസരിച്ച് ബ്രെഡ് എടുക്കുക. ഓരോ ബ്രെഡിന്റെയും സൈഡിലായി കാണുന്ന മൊരിഞ്ഞ ഭാഗം മുറിച്ചു മാറ്റുക. എന്നിട്ട് മുറിച്ചെടുത്ത ബ്രെഡിനെ ഒന്ന് പരത്തിയെടുക്കുക. ശേഷം പരത്തിയ ബ്രെഡിൻറെ നാല് സൈഡിലും അടിച്ചെടുത്ത മുട്ട മിക്സ് ഒന്ന് സ്‌പ്രെഡ്ടാക്കി കൊടുക്കുക. എന്നിട്ട് നടുവിലായി നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള ഫീലിംഗ് രണ്ട് ടീസ്പൂൺ ചേർക്കുക.
ശേഷം നേർപകുതിയായി ചേർത്ത് ഒട്ടിക്കുക. ഫുൾ ഫില്ലിംഗ് അകത്ത് ആകുന്ന രീതിയിൽ ഫുള്ളായി കവർ ചെയ്തെടുക്കുക. എല്ലാ ബ്രെഡും ഇതുപോലെതന്നെ കവർ ചെയ്തെടുക്കുക. ഇനിയൊരു പാൻ അടുപ്പിലേക്ക് വയ്ക്കുക. എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം പാനിന്റെ എല്ലാ ഭാഗത്തേക്കും ഓയിൽ എത്തുന്ന രീതിയിൽ സ്‌പ്രെഡ്ടാക്കി കൊടുത്ത ശേഷം ഓരോ സ്‌നാക്കിനെയും മുട്ട മിക്സിൽ കോട്ടാക്കിയെടുക്കുക.
എന്നിട്ട് പാനിലേക്ക് ഇട്ട് കൊടുക്കുക. ശേഷം ഒരു സൈഡ് മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും തിരിച്ചും മറിച്ചുമിട്ട് എണ്ണയിൽ നിന്നും കോരിയെടുക്കുക. എല്ലാ സ്നാക്കും ഇതുപോലെ തന്നെ ഫ്രൈ ചെയ്തു എടുത്തുമാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ സ്നാക്ക് ഇവിടെ തയ്യാറായിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
