ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു സ്നാക്ക് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായിട്ടുള്ളതും, വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതുമായ ഈ സ്നാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം. അതിനായി 2 നേന്ത്രപ്പഴം എടുക്കുക. എല്ലാ പഴത്തിനെയും വട്ടത്തിൽ ചെറിയ പീസുക ളായി മുറിച്ചെടുക്കുക. ശേഷം ഒരു ബൗളിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചു വീഴ്ത്തുക.
എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും, കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക. ശേഷം കുറച്ച് ബ്രെഡ്ഡും പൊടിച്ചെടുക്കുക. എന്നിട്ട് ഒരു പാത്രത്തിലേക്ക് കുറച്ച് മൈദ പൊടി എടുക്കുക. ശേഷം വട്ടത്തിൽ മുറിച്ചെടുത്ത ഓരോ പഴവും മൈദ മിക്സിൽ മുക്കിയെടുത്ത ശേഷം കലക്കി വെച്ചിട്ടുള്ള മുട്ടയിൽ മുക്കി എടുക്കുക. എന്നിട്ട് ബ്രെഡ് പൊടിയിൽ പൊതിഞ്ഞ് എടുക്കുക.
എല്ലാം ഇതുപോലെ തന്നെ മൈദയിൽ മുക്കി എടുത്ത ശേഷം ബ്രെഡ് പൊടിയിൽ പൊതിഞ്ഞ് എടുക്കുക. ഇനി ഒരു ചട്ടിയിൽ എണ്ണ വച്ച് ചൂടാക്കുക. എന്നിട്ട് കോട്ടാക്കി വെച്ചിട്ടുള്ള ഓരോ പഴവും എണ്ണയിലേക്ക് ഇടുക. എണ്ണയിലേക്ക് ഇട്ടു തിരിച്ചും മറിച്ചുമിട്ട് ഒരു ഗോൾഡൻ കളറായി വരുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പഴം കൊണ്ടുള്ള സ്നാക്ക് തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു റെസിപ്പി ആണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
