രാവിലെ ബ്രേക്ഫാസ്റ്റായും, വൈകുന്നേരങ്ങളിൽ സ്നാക്കായുമെല്ലാം ഇതുമതി

ഇന്ന് നമുക്ക് ബ്രേക്ക്ഫാസ്റ്റായും, ഡിന്നറായും, സ്നാക്കായുമെല്ലാം കഴിക്കാൻ കഴിയുന്ന നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. വളരെ സിമ്പിളായും, ടേസ്റ്റിയായും ചെയ്തെടുക്കാൻ കഴിയുന്നതും കറികളില്ലാതെ കഴിക്കാൻ കഴിയുന്നതുമായിട്ടുള്ള ഒരു റെസിപ്പിയാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിലേക്ക് വയ്ക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക.

ശേഷം ഓയിലിലേക്ക് ഒരു സവാള നീളത്തിലരിഞ്ഞത്, ഒരു പച്ചമുളക് വട്ടത്തിൽ മുറിച്ചതും, പാകത്തിനുള്ള ഉപ്പും ചേർത്ത് സവാള ഒന്ന് വഴറ്റുക. വാടി വന്ന സവാളയിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. ഒരു ഗോൾഡൻ കളറായി വന്ന സവാളയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും, അര ടീസ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ മല്ലിപ്പൊടിയും, അര ടീസ്പൂൺ ഗരം മസാല പൊടിയും, ചേർത്ത് നല്ലപോലെ ഇളക്കി വഴറ്റുക. ശേഷം മസാലയെല്ലാം നല്ലപോലെ വാടി വരുമ്പോൾ രണ്ട് ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുത്തത് ചേർത്ത് നല്ലപോലെ ഇളക്കി വഴറ്റുക.

മസാലകളെല്ലാം പൊട്ടറ്റോയുമായി നല്ലപോലെ മിക്‌സായി വരുമ്പോൾ രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഇളക്കി അടച്ചു വച്ച് വേവിക്കുക. ശേഷം വെള്ളമൊക്കെ വറ്റി നല്ലപോലെ വെന്തു വന്ന മസാലയെ ഫ്ളയിം ഓഫ് ചെയ്തു മാറ്റി വയ്ക്കുക. ഇനിയൊരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടി എടുക്കുക. ശേഷം അതിലേക്ക് പാകത്തിനുള്ള ഉപ്പും ചേർത്ത് മിക്‌സാക്കുക. ശേഷം കുറച്ച് വെള്ളവും ചേർത്ത് ഒട്ടും കട്ടയില്ലാതെ മാവിനെ കലക്കി എടുക്കുക. ദോശമാവിന്റെ പരുവത്തിൽ വേണം ഈ മാവിനെയും കലക്കിയെടുക്കുക.

ഇനി രണ്ടു കോഴിമുട്ട പൊട്ടിച്ച് ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് മുട്ടയിലേക്ക് കുറച്ച് ചില്ലി ഫ്‌ളെക്‌സും, പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂൺ ഓയിൽ ചേർത്ത് പാനിന്റെ എല്ലാ ഭാഗത്തേക്കും ഒഴിച്ച് ചൂടാക്കുക. ശേഷം പാൻ ചൂടായി വരുമ്പോൾ ഒരു തവി മാവൊഴിച്ചു പരത്തുക. ശേഷം മുകളിലായി നേരത്തെ കലക്കി വെച്ചിട്ടുള്ള മുട്ടയുടെ മിക്സ് ചേർത്ത് നല്ലപോലെ സ്പ്രെഡ് ആക്കി കൊടുക്കുക. എന്നിട്ട് സൈഡിലായി കുറച്ച് ഓയിൽ കൂടി ചേർത്ത് കൊടുക്കുക. ഒരു സൈഡ് വെന്തുവരുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. ശേഷം നടുവിലായി ഒരു ബോള് പോലെ ഫില്ലിംഗ് വച്ച് കൊടുക്കുക.

എന്നിട്ട് നാല് സൈഡ് അകത്തോട്ട് മടക്കി കവർ ചെയ്യുക. ഫില്ലിംഗ് അകത്താക്കുന്ന രീതിയിൽ മടക്കി എടുക്കുക. എന്നിട്ട് എടുത്തു മാറ്റുക. അപ്പോൾ ഉരുളകിഴങ്ങും മുട്ടയും കൊണ്ട് തയ്യാറാക്കി എടുത്ത വളരെ ടേസ്റ്റിയായിട്ടുള്ള പലഹാരം ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും, വളരെ ടേസ്റ്റിയായിട്ടു ള്ളതുമായ ഒരു സ്നാക്ക്സ് റെസിപ്പിയാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply