ഇങ്ങനെ ഒരു പലഹാരം സ്വപ്നങ്ങളിൽ മാത്രം.

എന്നും ഒരേ പലഹാരം കഴിക്കുന്നത് അത്രക്ക് ഇഷ്ടമില്ലാത്തവരായിരിക്കും നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് ആവിയിൽ വേവിച്ചെടുക്കുന്ന ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെട്ടാലോ. ആദ്യം ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ചേർക്കുക. ശേഷം വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളപ്പിക്കുക. എന്നിട്ട് കാൽ ടേബിൾ സ്പൂൺ കുരുമുളക് പൊടിയും, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും, ചേർത്ത് വെള്ളം തിളച്ചു വരുമ്പോൾ ഒരു കപ്പ് അരിപ്പൊടി ചേർത്ത് ഇളക്കുക.

നല്ല പോലെ തിളച്ചു വന്നാൽ മാത്രമേ അരിപ്പൊടി ചേർക്കാൻ പാടുള്ളൂ. അരിപ്പൊടി ചേർത്തതിന് ശേഷം ലോ ഫ്ളൈമിലിട്ടു അരിപ്പൊടി ഇളക്കി വേവിക്കുക. ശേഷം ചൂടാറാനായി അടച്ചു വെക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് കുറച്ചു മല്ലിയില ചേർക്കുക. ഇനി രണ്ട് വെളുത്തുള്ളിയും, ഒരു കഷ്ണം ഇഞ്ചിയും, രണ്ട് പച്ചമുളകും, ചേർത്ത് ഒന്ന് കറക്കി എടുക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് കാൽ ടീസ്പൂൺ ജീരകം ചേർത്ത് പൊട്ടിക്കുക. ശേഷം നേരത്തെ അടിച്ചു വെച്ചിട്ടുള്ള മല്ലിയില മിക്സ് ചേർത്ത് ഇളക്കുക.

ശേഷം എണ്ണയിൽ ഈ മസാല വഴറ്റിയ ശേഷം ഒരു പകുതി സവാള പൊടിയായി അരിഞ്ഞത് ചേർത്ത് ഇളക്കുക. ഇനി നാല് ഉരുളകിഴങ്ങ് പുഴുങ്ങി ഉടച്ചെടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കിയ ശേഷം ഉടച്ചെടുത്ത ഉരുളകിഴങ്ങ് ചേർത്ത് ഇളക്കുക. ഇനി കാൽ ടീസ്പൂൺ ഗരം മസാലയും ചേർത്ത് ഇളക്കി മസാല പാനിൽ നിന്നും കോരി മാറ്റുക. ഇനി വേവിച്ചു വെച്ചിട്ടുള്ള മാവിനെ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം ഓരോ ബോളും കൈയ്യിൽ വെച്ച് ഒന്ന് പരത്തിയ ശേഷം ഉള്ളിലായി ഫില്ലിംഗ് വെച്ച് കൊടുക്കുക.

ശേഷം മസാല വെച്ച് കവർ ചെയ്ത ശേഷം നീളത്തിൽ ഉരുട്ടി എടുക്കുക. ശേഷം ഒരു സ്റ്റീമറിൽ വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം ഒരു തട്ടിലായി ഈ പലഹാരം വെച്ച് ആവിയിൽ വേവിക്കുക. ഇനി വെന്തു വന്ന പലഹാരം ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചട്ടിയിൽ കുറച്ചു എണ്ണ ഒഴിക്കുക. ശേഷം എണ്ണയിൽ കാൽ ടീസ്പൂൺ പെരിഞ്ജീരകവും, കുറച്ചു വെളുത്തുള്ളി പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക.

ശേഷം കുറച്ചു നട്ട്സും, കുറച്ചു സവാള പൊടിയായി അരിഞ്ഞതും, കുറച്ചു ഉണക്ക്മുളകും ചേർത്ത് മൂപ്പിച്ചെടുക്കുക. ശേഷം വേവിച്ചു വെച്ചിട്ടുള്ള പലഹാരം ഈ മസാലയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പലഹാരം ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page