തുളസി ചെടിയിൽ നിന്നും കസ്കസ് എടുത്താലോ

ഒരുപാട് പ്രോടീൻസും ഒത്തിരി രോഗങ്ങൾക്ക് പ്രതിവിധിയുമാണ് കസ്കസ്. എന്നാൽ ഈ സീഡ് ഏത് ചെടിയിൽ നിന്നാണ് കിട്ടുന്നത് എന്ന് ഇന്നും പലർക്കും അറിയാത്ത ഒരു കാര്യമാണ്. എന്നാൽ ഇന്ന് നമുക്ക് ഈ കസ്കസ് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. പല ഇനത്തിൽ പെട്ട തുളസികൾ ഇന്ന് നമ്മുടെ ചുറ്റിലുമുണ്ട്. എന്നാൽ രാമ തുളസി എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ. അല്ലെങ്കിൽ കണ്ടിട്ടുണ്ടോ. നമ്മുടെ പറമ്പിലും മറ്റും ഈ തുളസി കാണപ്പെടാറുണ്ട്.

എന്നാൽ ഈ രാമ തുളസിയുടെ സീഡാണ് കസ്കസ്. ഈ തുളസിയുടെ പൂവിനുള്ളിൽ അഞ്ചു സീഡുകളെങ്കിലും കാണപ്പെടാറുണ്ട്. ഏത് സ്ഥലത്തും ഈ തുളസി പടർന്നു പിടിക്കാറുണ്ട്. ബേസിൽ സീഡ്‌സ് എന്നാണു ഇഗ്ളീഷിൽ ഇതിനെ അറിയപ്പെടുന്നത്. ഒരുപാട് ആരോഗ്യ പരമായ ഗുണങ്ങൾ കസ്കസിനുണ്ട്.

ഈ തുളസിയുടെ തൈകൾ കിട്ടുവാണെങ്കിൽ നട്ട് വളർത്തുക. ഏത് കാലാവസ്ഥയിലും വളരുന്ന ഒരു ചെടി കൂടിയാണ് ഈ രാമ തുളസി. ഈ തുളസിയിൽ നിന്നും സീഡിനെ എടുത്തു വെള്ളത്തിലിട്ട് വെക്കുക. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ കസ്കസ് കുതിർന്നു കിട്ടുന്നതാണ്. അപ്പോൾ ഇനി മുതൽ കസ്കസ് കടയിൽ നിന്നും വാങ്ങുകയേ വേണ്ട. വളരെ സിമ്പിളായി തന്നെ തുളസി നമുക്ക് വീട്ടിൽ നട്ട് വളർത്താവുന്നതാണ്.

Leave a Reply

You cannot copy content of this page