നിങ്ങൾ പിങ്ക് പാലട പായസം കുടിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഈ പായസം വളരെ കുറച്ചു സമയത്തിനുള്ളിൽ തന്നെ നമുക്ക് ഈ പായസം തയ്യാറാക്കി എടുക്കാൻ കഴിയും. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ലിറ്റർ പാൽ ഒരു കുക്കറിലേക്ക് ഒഴിക്കുക. എന്നിട്ട് അടുപ്പിലേക്ക് വെച്ച് തിളപ്പിക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന പാനിലേക്ക് അര കപ്പ് പഞ്ചസാര ചേർക്കുക. ശേഷം മീഡിയം ഫ്ളൈമിൽ വെച്ച് പഞ്ചസാരയെ മേൽറ്റാക്കി എടുക്കുക.
ശേഷം പഞ്ചസാര മെൽറ്റായി ഒരു ബ്രൗൺ കളറായി വന്നാൽ അര കപ്പ് നല്ലപോലെ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളം ചേർത്തിളക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി ഒരു സിറപ്പ് രൂപത്തിലാക്കി എടുക്കുക. ശേഷം നേരത്തെ അടുപ്പിൽ വെച്ചിരുന്ന പാൽ നല്ലപോലെ തിളച്ചുവന്നിട്ടുണ്ട്. ശേഷം അതിലേക്ക് പാലട മിക്സ് ചേർത്തിളക്കുക. എന്നിട്ട് നല്ലപോലെ ഇളക്കിയ ശേഷം നേരത്തെ തയ്യാറാക്കി എടുത്ത കാരമേൽ സിറപ്പ് ഈ പാലിലേക്ക് ചേർത്തിളക്കുക. എന്നിട്ട് ഇരുപത് മിനിറ്റോളം അടച്ചു വെച്ച് പാലട വേവിച്ചെടുക്കുക.
ഇരുപത് മിനിറ്റായപ്പോൾ പാലട നല്ലപോലെ വെന്തു വന്നിട്ടുണ്ട്. ശേഷം കുറച്ചു നട്ട്സും കിസ്സ്മിസ്സും നെയ്യിൽ വരട്ടിയ ശേഷം ഈ പായസത്തിലേക്ക് ചേർത്തിളക്കുക. എന്നിട്ട് കുറച്ചു നെയ്യും ചേർത്ത് ഇളക്കി സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ പിങ്ക് പാലട പായസം തയ്യാറായിട്ടുണ്ട്. വളരെ രുചികരമായ ഒരു പായസമാണിത്. കുക്കറിലായത് കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാനും കഴിയും. എല്ലാവരും ഈ രീതിയിൽ പായസം തയ്യാറാക്കി നോക്കണേ.
