കേക്ക് ഉണ്ടാക്കുമ്പോൾ കേക്കിനു വേണ്ട സാധനങ്ങൾ എല്ലാം കടയിൽ നിന്നും വാങ്ങലാണ് പതിവ് അല്ലെ. അത് കൊണ്ടുതന്നെ ബട്ടറും നമ്മൾ കടയിൽ നിന്നും വാങ്ങാറുണ്ട്. അപ്പോൾ ഇന്ന് പരിചയപ്പെടുത്തുന്നത് കേക്കിനു വേണ്ട ബട്ടർ എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നാണ്. ആദ്യം എത്രത്തോളം ബട്ടർ വേണം അതിനനുസരിച്ചു നെയ്യ് എടുക്കുക. ഇവിടെ ഒരു കാൽ കപ്പ് നെയ്യാണ് എടുത്തിട്ടുള്ളത്.
ശേഷം ആ നെയ്യെ ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് ചേർത്ത് കൊടുക്കുക. ഇനി സാൾട്ട് ബട്ടർ ആണ് വേണ്ടത് എങ്കിൽ ഒരു പിഞ്ച് ഉപ്പു ചേർത്ത് കൊടുക്കുക. അല്ലെങ്കിൽ അതിന്റെ ആവശ്യം ഇല്ല. ഇനി ഒരു എല്ലോ കളറിന് വേണ്ടി കുറച്ചു മഞ്ഞൾപൊടി ഈ നെയ്യിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഒരു മൂന്നു ഐസ് ക്യൂബ്‌സും കൂടി ജാറിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഒരു മിനിറ്റോളം ബ്ലെൻഡ് ചെയ്തു എടുക്കുക.
അപ്പോൾ അടിച്ചെടുത്ത ബട്ടർ നല്ല ക്രീമി ആയിട്ട് വന്നിട്ടുണ്ട്. ഇനി മിക്സിയുടെ ജാറിൽ നിന്നും ബട്ടറിനെ ബട്ടർ പേപ്പർ വെച്ച് കൊടുത്ത ടിന്നിലേക്ക് മാറ്റാം. ഇനി ഈ ബട്ടറിനെ ഫ്രിഡ്ജിൽ വെച്ച് നല്ല പോലെ സെറ്റാക്കി എടുക്കാം. പത്തു മിനിട്ടിനു ശേഷം ബട്ടർ സെറ്റായി വന്നിട്ടുണ്ട്. ഇത്ര എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ബട്ടർ എല്ലാവരും ട്രൈ ചെയ്തു നോക്കണേ.
നീതുസ് മലബാർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
https://youtu.be/T2yKTnq8M3Q
