ഒരു മാസം വരെ ഫ്രിഡ്ജിൽ ഇരുന്നാലും മീനിന്റെ ഫ്രഷ്‌നസ്സ് ഈ രീതിയിൽ ചെയ്‌താൽ നഷ്ടമാകില്ല.

മലയാളിയുടെ ഇഷ്ട ആഹാരമാണ് മൽസ്യം. എന്നാൽ നമ്മൾ എന്നും മാർകെറ്റിൽ പോയി മീൻ വാങ്ങാറില്ല. എന്നാൽ മാർകെറ്റിൽ പോകുന്ന ദിവസം കുറച്ചു ദിവസത്തേക്കുള്ള മീൻ വാങ്ങിച്ചു ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. പക്ഷെ ചിലപ്പോൾ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന മീൻ ആദ്യം കറി വെച്ച മീനിനെപ്പോലെ ടേസ്റ്റ് കാണാറില്ല. മീനിന്റെ ഫ്രഷ്‌നെസ്സ് നഷ്ടമാകുന്നു. എന്നാൽ ഇന്ന് നമുക്ക് ഈ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്തിയാലോ.

എത്ര ദിവസം വേണമെങ്കിലും മീനിന്റെ ഫ്രഷ്‌നസ്സ് നഷ്ടമാകാതെ നമുക്ക് ഫ്രഡിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. അപ്പോൾ നമുക്ക് അത് എങ്ങനെ എന്ന് നോക്കാം. ഇനി ഫ്രിഡ്ജിൽ വെക്കേണ്ട മീൻ നല്ല പോലെ കഴുകി വെള്ളം തോർത്തി എടുക്കുക. ശേഷം മീനിലേക്ക് കുറച്ചു മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കൈ കൊണ്ട് മിക്‌സാക്കുക. ശേഷം  ഒരു കണ്ടെയ്നറിലേക്ക് മീനിനെ മാറ്റുക. ശേഷം അതിലേക്ക് മീൻ മുങ്ങി കിടക്കാൻ പാകത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക.

എത്ര ദിവസം വേണമെങ്കിലും മീൻ കേടുകൂടാതെ കിട്ടുന്നതാണ്. ശേഷം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് മിക്‌സാക്കി വെച്ചിട്ടുള്ള മീനിനെ ഒരു കണ്ടെയ്നറിൽ ഇട്ട് അടച്ചു ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. ഓരോ ദിവസം കറി വെക്കാനും ഫ്രൈ ചെയ്യാനായുമുള്ള മീനുകൾ സെപറേറ്റ് കണ്ടെയ്നറിൽ ഇട്ട് സൂക്ഷിക്കുക. എല്ലാം ഒരുമിച്ചിട്ട് വെച്ചാൽ എന്നും എടുക്കുമ്പോൾ മീൻ കേടായി പോകും. അതിനേക്കാൾ സെപറേറ്റ് ഇട്ട് വെച്ചാൽ ആവശ്യത്തിന് വേണ്ടി മീൻ എടുക്കാവുന്നത്.

ഇനി മീൻ വെച്ച ശേഷം പ്ലാസ്റ്റിക് കണ്ടൈനറിലും മീൻ മുങ്ങികിടക്കാൻ പാകത്തിന് വെള്ളം ഒഴിക്കുക. എന്നിട്ട് നല്ല പോലെ അടച്ചു ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. അപ്പോൾ എല്ലാവർക്കും ഒരുപാട് ഉപയോഗപ്രദമായ ഒരു ടിപ്പായിരിക്കും ഇത്. എല്ലാവരും ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കണേ. ഇങ്ങനെ വെച്ചാൽ ഒരു മാസം വരെ ഫ്രഷായ രുചിയിൽ മീൻ കിട്ടുന്നതാണ്.

Leave a Reply

You cannot copy content of this page