കറിക്കടല കൊണ്ട് നാവിൽ അലിഞ്ഞിറങ്ങും പുഡ്ഡിംഗ്.

ഇന്നത്തെ തലമുറക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ആഹാരമാണ് പുഡിങ്ങുകൾ. എന്നാൽ ഇന്ന് നമുക്ക് വളരെ ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന വീട്ടിലുള്ള ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു കിടിലൻ പുഡിങ്ങാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കറിക്കടല കൊണ്ടാണ് ഈ ടേസ്റ്റിയായ പുഡ്ഡിംഗ് ഉണ്ടാക്കുന്നത്. അപ്പോൾ നമുക്ക് ഇനി നോക്കാം എങ്ങനെയാണ് ഈ പുഡ്ഡിംഗ് ടേസ്റ്റിയായി ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു കപ്പ് കറിക്കടല എട്ട് മണിക്കൂറോളം വെള്ളത്തിലിട്ട് കുതിർത്തി എടുക്കുക. ഇനി എട്ട് മണിക്കൂറോളം കുതിർന്ന് കിട്ടിയ കടലയെ ഒരു കുക്കറിലേക്ക് മാറ്റുക. ശേഷം കടലയെ രണ്ട് കപ്പ് വെള്ളവും ചേർത്ത് അഞ്ച് ഫിസിൽ വരുന്നത് വരെ വേവിക്കുക.

ശേഷം വെന്തു കിട്ടിയ കടലയെ വെള്ളം മാറ്റിയ ശേഷം തണുക്കാനായി വെക്കുക. എന്നിട്ട് തണുത്തു കിട്ടിയ കടലയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനി കടലയിലേക്ക് അര ഗ്ലാസ് പാലും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മിക്സിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോകോ പൌഡർ, അര ടീസ്പൂൺ വാനില എസ്സെൻസ്, മുക്കാൽ കപ്പ് ഷുഗർ, അര ഗ്ലാസ് പാലും ചേർത്ത് നന്നായി വീണ്ടും അടിച്ചെടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ പാൽപ്പൊടി ചേർത്ത് വീണ്ടും ഒന്ന് അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത പേസ്റ്റിനെ ഒന്ന് അരിച്ചെടുക്കുക.

ഇനി ഒരു ബൗളിലേക്ക് മൂന്ന് ടേബിൾ സ്പൂൺ കോൺ ഫ്ലോറും, കാൽ കപ്പ് പാലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഈ മിക്സിനേയും നേരത്തെ അരച്ച് വെച്ച കടലയുടെ മിക്സിലേക്ക് ചേർത്ത് ഇളക്കുക. ഇനി ഒരു പാനിലേക്ക് കടലയുടെ മിക്സ് ഒഴിച്ച് ഫ്ളൈയിം ഓണാക്കുക. ലോ ഫ്ളൈമിലിടുന്നതായിരിക്കും നല്ലത്. ശേഷം കൈ വിടാതെ ഇളക്കി മിക്‌സാക്കുക. ഇനി കുറുകി പാനിൽ നിന്നും വീട്ടുവരാൻ തുടങ്ങുന്ന സ്റ്റേജ് ആകുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ഇനി ഏത് പാത്രത്തിലാണ്‌ പുഡ്ഡിംഗ് സെറ്റാക്കുന്നത് ആ പാപത്രത്തിലേക്ക് കുറച്ചു നെയ്യ് തടവുക.

ശേഷം ചൂടോടുകൂടി പുഡിങ്ങിനെ പാത്രത്തിലേക്ക് മാറ്റുക. ഇനി തണുത്തു വരുമ്പോൾ ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് പുഡ്ഡിംഗ് നന്നായി തണുപ്പിച്ചെടുക്കുക. ശേഷം സെർവ് ചെയ്യവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ കടല കൊണ്ടുള്ള പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഉറപ്പായും ഈ പുഡ്ഡിംഗ് തയ്യാറാക്കി നോക്കണേ. കടല കൊണ്ടുള്ള പുഡിങ്ങാണ് എന്ന് തോന്നുകയേയില്ല. അത്രയും ടേസ്റ്റിയാണ് ഈ സ്വീറ്റ്.

Leave a Reply