നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് പച്ചരി. എന്നാൽ ഇന്ന് നമുക്ക് പച്ചരിയും ശർക്കരയും കൊണ്ട് ഒരു അടിപൊളി സ്വീറ്റ് റെസിപ്പി തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായിട്ടുള്ള ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു കുക്കർ എടുക്കുക. ശേഷം കുക്കറിലേക്ക് ഒരു കപ്പ് പച്ചരി നല്ലപോലെ കഴുകിയശേഷം ചേർത്ത് കൊടുക്കുക. എന്നിട്ട് ഒന്നര കപ്പ് വെള്ളവും ചേർത്ത് അരി നല്ലപോലെ വേവിച്ചെടുക്കുക. നാല് വിസിൽ വരുന്നതു വരെ വേവിക്കുക.
അപ്പോൾ നല്ലപോലെ അരി വെന്ത് വന്നിട്ടുണ്ട്. ശേഷം മൂന്ന് അച്ചു ശർക്കര ഒരു കപ്പ് വെള്ളവും ചേർത്ത് ഉരുക്കി എടുക്കുക. ഉരുക്കിയെടുത്ത ശർക്കര അരിച്ചെടുക്കുക. ശേഷം ശർക്കര പാനിയെ വേവിച്ചെടുത്ത ചോറിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഫ്ലെയിം ഓണാക്കി ഇത് നല്ലപോലെ തിളപ്പിക്കുക. തിളച്ച് വന്ന ചോറിലേക്ക്
രണ്ട് കപ്പ് പശുവിൻപാൽ ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ തിളപ്പിക്കുക. ശേഷം ഇളക്കി ഇളക്കി നല്ലപോലെ വേവിക്കുക. ശേഷം കുറച്ച് ഏലക്കാ പൊടിച്ചതും കൂടി ചേർത്തു കൊടുക്കുക. ഇനി ഒരു നുള്ള് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കിയ ശേഷം കുറുക്കിയെടുക്കുക.
ശേഷം രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് നെയിലേക്ക് കുറച്ചു നട്ട്സും കിസ്മിസും വറുത്തെടുക്കുക. എന്നിട്ട് പായസത്തിലേക്ക് ചേർക്കുക. ശേഷം അര കപ്പ് തേങ്ങാപ്പാൽ കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം കൂടി നല്ലപോലെ ഇളക്കി വേവിക്കുക. നല്ലപോലെ വെന്തു കുറുകി വന്ന പായസത്തിനെ ഫ്‌ളയിം ഓഫ് ചെയ്തു സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള അരിപ്പായസം ഇവിടെ തയ്യാറായിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
