ചായ തിളയ്ക്കുന്ന നേരം കൊണ്ട് സ്നാക്കും തയ്യാർ.

എല്ലാവരുടെയും വീടുകളിൽ മിക്കവാറും കാണുന്ന ഒരു സാധനമാണ് ഉരുളകിഴങ്ങ്, എന്നാൽ വൈകുന്നേരങ്ങളിൽ ചായക്കൊപ്പം എന്തെങ്കിലും കടി വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ചായ തിളക്കുന്ന നേരം കൊണ്ട് ഒരു കിടിലൻ സ്നാക്കും കൂടി ഉണ്ടാക്കിയാലോ. ഈ സ്നാക്ക് തയ്യാറാക്കുന്നത് ഉരുളകിഴങ്ങ് വെച്ചിട്ടാണ്. അപ്പോൾ നമുക്ക് നോക്കാം ഉരുളകിഴങ്ങ് കൊണ്ട് ഈ കിടിലൻ സ്നാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്.

ആദ്യം മൂന്നു വലിയ ഉരുളകിഴങ്ങ് തൊലിയോട് കൂടി പുഴുങ്ങി എടുക്കുക. ശേഷം പുഴുങ്ങി എടുത്ത ഉരുളക്കിഴങ്ങിന്റെ ഒന്ന് ഉടച്ചെടുക്കുക. കൈ കൊണ്ട് കട്ടയില്ലാതെ ഉടച്ചെടുത്താൽ മതിയാകും. ശേഷം ഉടച്ചെടുത്ത ഉരുളക്കിഴങ്ങിലേക്ക് ഒരു പച്ചമുളക് പൊടിയായി അരിഞ്ഞതും, അര ടീസ്പൂൺ ഇഞ്ചി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും, മല്ലിയിലയും അരിഞ്ഞതും, ഒരു സവാള പൊടിയായി അരിഞ്ഞതും, കാൽ ടീസ്പൂൺ മുളക്പൊടിയും, കാൽ ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി മികസാക്കി എടുക്കുക.

നല്ല പോലെ കുഴച്ചെടുത്ത മിക്സിലേക്ക് നാല് ടേബിൾ സ്പൂൺ കോൺ ഫ്ലോർ ചേർത്ത് മിക്‌സാക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ ബ്രെഡ് ക്രംസും ചേർത്ത് കൈ കൊണ്ട് ഷെയ്‌പ്പാക്കി എടുക്കുക. കട്ട്ലെറ്റിന്റെ ഷെയ്പ്പിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ഷെയ്പ്പിലോ ആക്കി എടുക്കാം. എല്ലാം ഇതുപോലെ ഷെയ്‌പ്പാക്കിയ ശേഷം ഒരു പാത്രത്തിൽ ആക്കി വെക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ കോൺ ഫ്ലോർ കുറച്ചു വെള്ളത്തിൽ കലക്കി എടുക്കുക. ശേഷം ഒരു പാത്രത്തിൽ കുറച്ചു ബ്രെഡ് പൊടിയും ഇട്ട് വെക്കുക.

ഇനി ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം നല്ല പോലെ ചൂടായി വന്ന എണ്ണയിൽ ഓരോ സ്നാക്കും ഈ ബാറ്ററിൽ മുക്കി ബ്രെഡ് പൊടിയിൽ പൊതിഞ്ഞു എണ്ണയിലേക്ക് ചേർക്കുക. ഇനി ലോ ടു മീഡിയം ഫ്ളൈമിലിട്ട് സ്നാക്ക് ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കിടിലൻ സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ സ്നാക്ക് തയ്യാറാക്കി നോക്കണേ. ചായ തിളയ്ക്കുന്ന നേരം കൊണ്ട് തന്നെ സ്നാക്കും തയ്യാറാക്കാൻ കഴിയും, ഈ സ്നാക്ക് തയ്യാറാക്കാൻ വളരെ കുറഞ്ഞ ചേരുവകൾ മതിയാകും. എല്ലാവരും ഉറപ്പായും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page