നല്ല ചൂട് ചോറിനൊപ്പം കഴിക്കാൻ ഇതിലും നല്ലൊരു കറി വേറെയില്ല.

മീനും പച്ചക്കറികളും ഇല്ലെങ്കിലും വളരെ ടേസ്റ്റിയോട് കൂടി ചോറ് കഴിക്കാൻ പറ്റിയ ഒരു അടിപൊളി കറി പരിചയപ്പെട്ടാലോ. തക്കാളി കൊണ്ടാണ് ഈ കറി തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടയിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും, ആറ് അല്ലി വെളുത്തുള്ളി അല്ലി കൂടി ചെറുതായി അരിഞ്ഞ ശേഷം എണ്ണയിൽ മൂപ്പിക്കുക.

ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി ഒന്ന് വാടി വന്നാൽ മൂന്ന് പച്ചമുളക് നീളത്തിൽ അരിഞ്ഞതും, ഒരു സവാള പൊടിയായി അരിഞ്ഞതും ചേർത്ത് നല്ല പോലെ വഴറ്റുക. ഇനി സവാളയിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല പോലെ ഇളക്കി വഴറ്റുക. ശേഷം ഒരുടീസ്പൂൺ മുളക്പൊടിയും, ഒരുടീസ്പൂൺ മല്ലിപ്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നല്ല പോലെ വഴറ്റുക. ശേഷം മൂത്തുവന്ന മസാലയിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞ ശേഷം മസാലയിലേക്ക് ചേർത്തിളക്കുക.

എല്ലാം നല്ല പോലെ വഴറ്റിയെടുത്തു കഴിഞ്ഞാൽ രണ്ടര കപ്പ് വെള്ളം ചേർത്ത് മസാല നല്ലപോലെ തിളപ്പിക്കുക. ശേഷം മീഡിയം ഫ്ളൈമിൽ അടച്ചു വെച്ച് തക്കാളി കറി വേവിച്ചെടുക്കുക. ഇനി അര കപ്പ് ചിരകിയ തേങ്ങാ എടുക്കുക. ശേഷം തേങ്ങയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് തേങ്ങാക്കൊപ്പം അര ടീസ്പൂൺ പെരിഞ്ജീരകവും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല പേസ്റ്റായി അരച്ചെടുക്കുക.

ശേഷം കറിയിലേക്ക് അരച്ച് വെച്ചിട്ടുള്ള തേങ്ങാ മിക്‌സും ചേർത്ത് ഇളക്കി അടച്ചു വെച്ച് കറി ഒന്നും കൂടി വേവിച്ചെടുക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ തക്കാളി കറി തയ്യാറായിട്ടുണ്ട്. ചോറിനും പലഹാരങ്ങൾക്കുമെല്ലാം ഈ കറി വളരെ നല്ലതാണ്. മീനും മറ്റ്‌ കറികളും ഇല്ലെങ്കിലും വയറു നിറയെ ചോറുണ്ണാൻ ഈ ഒരു കറി മാത്രം മതിയാകും. എല്ലാവരും ഉറപ്പായും ഈ കറി തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page