നിങ്ങൾ അവൽ മിൽക്ക് ഷേക്ക് കുടിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഈ ഡ്രിങ്ക് ചൂട് കാലത്തു കുടിക്കാൻ പറ്റിയ നല്ലൊരു ഷേക്ക് റെസിപ്പിയാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നാല് മൈസൂർ പഴം എടുക്കുക. ശേഷം പഴത്തിന്റെ തൊലി കളഞ്ഞു ഒരു വലിയ ബൗളിലേക്ക് മാറ്റുക. ശേഷം പഴത്തിനൊപ്പം നാലു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നല്ല പോലെ പഴം ഉടച്ചെടുക്കുക. ശേഷം അര ലിറ്റർ പാൽ ഐസാക്കി എടുക്കുക.
ശേഷം പാൽ എസിനെ മിക്സിയിൽ ഇട്ട് ഒന്ന് കറക്കിയ ശേഷം ഉടച്ചെടുത്ത പഴം മിക്സിലേക്ക് ചേർക്കുക. എന്നിട്ട് രണ്ട് ടേബിൾ സ്പൂൺ ബൂസ്റ്റ് കൂടി പാലിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ പാൽപ്പൊടി കൂടി ചേർത്ത് കൊടുക്കാം. ശേഷം എല്ലാം കൂടി ഒരു സ്പൂൺ കൊണ്ട് മിക്‌സാക്കുക. ഇനി രണ്ട് പിടി പൊരി അവൽ ചേർക്കുക. ശേഷം കാൽ കപ്പ് കപ്പലണ്ടി തൊലി കളഞ്ഞു അതും ഇതിനൊപ്പം ചേർത്ത് ഇളക്കുക.
ശേഷം എല്ലാം കൂടി നല്ല പോലെ ഇളക്കി മിക്‌സാക്കിയ ശേഷം ഒരു സെർവിങ് ഗ്ലാസ് എടുക്കുക. ശേഷം ഗ്ലാസ്സിലേക്ക് ആദ്യം കുറച്ചു പൊരി അവൽ ചേർക്കുക. എന്നിട്ട് അവൽ മിൽക്ക് ഷേക്കിനെ ഗ്ലാസ്സിലേക്ക് ഒഴിക്കുക. ഇനി മുകളിലായി കുറച്ചു ചെറിയും ടൂട്ടി ഫ്രൂട്ടിയും ഇട്ടു കൊടുക്കുക. എന്നിട്ട് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ അവൽ മിൽക്ക് ഷേക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഷേക്ക് തയ്യാറാക്കി നോക്കണേ. ഇഫ്താറിന് ഉണ്ടാക്കാൻ പറ്റിയ നല്ലൊരു ഡ്രിങ്ക് കൂടിയാണ് ഇത്.
