ബ്രെഡ് കൊണ്ട് ഒരു അടിപൊളി ഗുലാബ് ജാമുൻ ഉണ്ടാക്കിയാലോ. എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റാണ് ഗുലാബ് ജാമുൻ. അപ്പോൾ നമുക്ക് ഇത് എങ്ങനെ പെർഫെക്റ്റായി ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഗുലാബ് ജാമുന് വേണ്ട ഷുഗർ സിറപ്പ് തയ്യാറാക്കുക. അതിനായി ഒരു സോസ് പാനിലേക്ക് ഒരു കപ്പ് ഷുഗർ ആഡ് ചെയ്യുക. ശേഷം ഷുഗറിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് കുറുക്കി എടുക്കുക. ഒറ്റ നൂൽ പരുവമാകുന്നത് വരെ ഷുഗറിനെ മേൽറ്റാക്കി എടുക്കുക. പഞ്ചസാര പാനിയിലേക്ക് ഒരു പകുതി നാരങ്ങയുടെ നീരും ഒരു നുള്ളു ഏലക്ക പൊടിയും ചേർത്ത് കുറുക്കി എടുക്കുക.
ശേഷം പതിനഞ്ചു പീസ് ബ്രെഡ് സൈഡ് ഭാഗം മുറിച്ചെടുക്കുക. ശേഷം ബ്രെഡിനെ ഒന്ന് മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കുക. ശേഷം ബ്രെഡ് പൊടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ പാൽ പൊടി ചേർത്ത് കൊടുക്കുക. എന്നിട്ട് ബ്രെഡും പാൽ പൊടിയും കൂടി കൈ കൊണ്ട് മിക്‌സാക്കുക. ശേഷം അര കപ്പ് പാൽ കുറെച്ചെയായി ചേർത്ത് ബ്രെഡ് പൊടി കുഴക്കുക. ഇനി കുഴച്ചെടുത്ത ബ്രെഡിനെ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക.
ഇനി ഒരു പാനിൽ അര ഭാഗത്തോളം എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ഓരോ ഗുലാബ് ജാമുനായി ഇട്ട് ഫ്രൈ ആക്കി എടുക്കുക. രണ്ട് സൈഡും ബ്രൗൺ കളർ ആകുമ്പോൾ എണ്ണയിൽ നിന്നും ഫ്രൈ ചെയ്തു എടുക്കുക. ശേഷം നേരത്തെ തയ്യാറാക്കി വെച്ച ഷുഗർ സിറപ്പിലേക്ക് ഫ്രൈ ചെയ്തെടുത്ത ഗുലാബ് ജാമുൻ ടിപ്പ് ചെയ്തു വെക്കുക. ഏകദേശം രണ്ട് മണിക്കൂറോളം ഗുലാബ് ജാമുൻ ഷുഗർ സിറപ്പിൽ ഇട്ടു വെക്കുക. ശേഷം സെർവ് ചെയ്യാവുന്നതാണ്. എല്ലാവരും ഇങ്ങനെ ഒന്ന് ഗുലാബ് ജാമുൻ ട്രൈ ചെയ്തു നോക്കണേ.
