വെറും 5 മിനിറ്റിൽ തയ്യാറാക്കി എടുക്കാം, ഈ പഞ്ഞിപോലുള്ള പലഹാരം.

നമ്മുടെയെല്ലാം വീടുകളിൽ എന്നും തയ്യാറാക്കാറുള്ള ഒരു ഭക്ഷണ സാധനമാണ് ചോറ്. എന്നാൽ ഇന്ന് നമുക്ക് ചോറ് കൊണ്ട് ഒരു അടിപൊളി പലഹാരം തയ്യാറാക്കിയാലോ. പഞ്ഞിക്കെട്ട് പോലുള്ള ഈ പലഹാരം കഴിക്കാൻ വളരെ രുചികരമാണ്. അപ്പോൾ നമുക്കിത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇനി അര കപ്പ് ചോറ് മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.

ഇനി അരച്ചെടുത്ത ചോറിനെ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിലേക്ക് അര കപ്പ് റവ ചേർത്ത് കൊടുക്കുക. ശേഷം റവയും ചോറും കൂടി നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം അര കപ്പ് പുളി കുറഞ്ഞ തൈര് ഈ മിക്സിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം ഈ മിക്സിനെ കുറെച്ചെയായി വെള്ളം ചേർത്ത് ഇഡ്ഡലിക്ക് മാവ്വ് കലക്കുന്ന പരുവത്തിൽ ഈ പലഹാരത്തിനുള്ള മാവിനെയും കലക്കിയെടുക്കുക.

ശേഷം മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, രണ്ട് നുള്ളു സോഡാപ്പൊടിയും ചേർത്ത് നല്ലപോലെ കലക്കിയെടുക്കുക. ഇനി ഒരു സ്റ്റീൽ പ്ലേറ്റിലേക്ക് കുറച്ചു എണ്ണ തടകിയ ശേഷം രണ്ട് തവി ബാറ്റർ ഈ പാത്രത്തിലേക്ക് ഒഴിക്കുക. എന്നിട്ട് സ്റ്റീമറിൽ വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം തിളച്ചു വന്ന വെള്ളത്തിന്റെ മുകളിലേക്ക് തട്ട് വെച്ച ശേഷം ബാറ്റർ ഒഴിച്ച സ്റ്റീൽ പാത്രം അതിന്റെ മുകളിലേക്ക് വെച്ച് ഈ പലഹാരം ആവിയിൽ വേവിച്ചെടുക്കുക.

അല്ലെങ്കിൽ ഇഡ്ഡലി തട്ടിൽ എണ്ണ തടകിയ ശേഷം അതിലും മാവൊഴിച്ചു ഈ പലഹാരം ആവിയിൽ വേവിച്ചെടുക്കുക. നല്ല സോഫ്റ്റായ ഒരു പലഹാരമാണിത്. ഏത് കറിയും ഈ പലഹാരത്തിനൊപ്പം കഴിക്കാൻ വളരെ രുചികരമാണ്. എന്നും ഒരേ പോലുള്ള പലഹാരം കഴിക്കുന്നതിനേക്കാൾ ഏറെ നല്ലതാണ് ഇടയ്ക്കിടെ ഇങ്ങനെയുള്ള പലഹാരങ്ങൾ കഴിക്കുന്നത്. എല്ലാവരും തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page