നുറുക്ക് ഗോതമ്പും സേമിയയും വീട്ടിലുണ്ടോ 5 മിനിറ്റിൽ ഈ മധുരം തയ്യാറാക്കാം

ഇടക്കൊക്കെ എന്തെങ്കിലും മധുരം കഴിക്കാൻ കൊതിയുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് സേമിയ. സേമിയ കൊണ്ട് പല ടേസ്റ്റിയായ റെസിപ്പികളും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് സേമിയയും നുറുക്ക് ഗോതബും കൊണ്ട് വളരെ ടേസ്റ്റിയായിട്ടുള്ള ഒരു ഡ്രിങ്ക് തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അരക്കപ്പ് നുറുക്കുഗോതമ്പ് നല്ലപോലെ കഴുകിയശേഷം രണ്ടുമണിക്കൂറോളം വെള്ളത്തിൽ കുതിർത്തി എടുക്കുക. ശേഷം കുതിർന്നു കിട്ടിയ ഗോതമ്പിനെ വെള്ളം കളഞ്ഞശേഷം മിക്സിയുടെ ജാറിലിട്ട് നല്ലപോലെ അരച്ചെടുക്കുക. അരച്ചെടുത്ത ഗോതമ്പിനെ കാൽകപ്പ് വെള്ളം കൂടി ചേർത്ത് ഒന്നുകൂടി അരച്ചെടുക്കുക. ശേഷം ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക.

ശേഷം ഒരു ഗ്ലാസ് വെള്ളത്തിലേക്ക് രണ്ട് ടേബിൾസ്പൂൺ പാൽപ്പൊടി ചേർത്ത് നല്ലപോലെ മിക്സ് ആക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് കൊടുക്കുക. ശേഷം നെയ്യിലേക്ക് ഒരു ടേബിൾസ്പൂൺ ഉണക്ക മുന്തിരിയും, കാൽക്കപ്പ് സേമിയയും ചേർത്ത് ഒന്ന് ചൂടാക്കിയെടുക്കുക. ശേഷം വറുത്തെടുത്ത സെമിയിലേക്ക് നേരത്തെ പാൽപ്പൊടി കലക്കി വച്ച മിക്സ് ചേർത്തിളക്കുക. ശേഷം ചൂടായി വന്ന പാലിലേക്ക് കാൽകപ്പ് പഞ്ചസാര ചേർത്തിളക്കുക. ശേഷം പാലിൽ ഇട്ട് സേമിയ നല്ലപോലെ വേവിച്ചെടുക്കുക. ശേഷം വെന്തു വന്ന സെമിയിലേക്ക് നേരത്തെ അരിച്ചുമാറ്റി വെച്ചിട്ടുള്ള നുറുക്ക് ഗോതമ്പ് മിക്സ് ചേർത്തിളക്കുക. ശേഷം കാൽ കപ്പ് വെള്ളം കൂടി ചേർത്ത് ഇളക്കി ഒന്ന് കുറുക്കിയെടുക്കുക. ലോ ഫ്ളൈമിൽ ഇട്ട് വേണം ഇത് കുറുക്കി എടുക്കാൻ. ശേഷം രണ്ടു നുള്ള് ഉപ്പും കൂടി ഇതിലേക്കു ചേർത്ത് മിക്സ് ആക്കി എടുക്കുക.

ശേഷം രണ്ടേകാൽ കപ്പ് വെള്ളം കൂടി ഈ മിക്സിലേക്ക് ചേർത്തുകൊടുക്കാം. എന്നിട്ട് നല്ല പോലെ തിളപ്പിച്ചെടുക്കുക. ശേഷം പാകത്തിന് കുറുകി വന്ന മിക്സിനെ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ചൂടാറാണി മാറ്റി വെക്കുക. ശേഷം ചൂടാറി വന്ന മിക്സിനെ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചെടുക്കുക. ശേഷം ഒരു സെർവിങ് ഗ്ലാസ്സിലേക്ക് മാറ്റിയ ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ സേമിയയും നുറുക്ക് ഗോതമ്പും കൊണ്ട് തയ്യാറാക്കിയ മിക്സ് തയ്യാറായിട്ടുണ്ട്. നല്ല ടേസ്റ്റിയായ ഹെൽത്തിയായ ഒരു ഡ്രിങ്കാണിത്. മധുരം കഴിക്കാൻ തോന്നുമ്പോൾ ഇടയ്ക്കിടെ ഈ രീതിയിൽ ഡ്രിങ്ക് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply

You cannot copy content of this page