ഈ പലഹാരം നിങ്ങളെ കൊതിപ്പിക്കാതിരിക്കില്ല,

ഇന്ന് നമുക്ക് ബ്രേക്ക്ഫാസ്റ്റായും ഡിന്നറായും സ്നാക്കായുമെല്ലാം കഴിക്കാൻ പറ്റുന്ന നല്ലൊരു പലഹാരം തയ്യാറാക്കിയാലോ. വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ കഴിയുന്ന ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 250 ml അളവിലുള്ള കപ്പിൽ ഒരു കപ്പ് കടല പരിപ്പ് നല്ലപോലെ കഴുകിയ ശേഷം കുതിരാനായി വെക്കുക. എന്നിട്ട് രണ്ടുമണിക്കൂറോളം കുതിർത്തിയെടുത്ത കടലപ്പരിപ്പിനെ ഒരു കുക്കറിലേക്ക് മാറ്റുക. എന്നിട്ട് കുറച്ച് വെള്ളവും ചേർത്ത് നല്ലപോലെ വേവിച്ചെടുക്കുക.

ശേഷം നല്ലപോലെ വെന്തു വന്നു കടലപരിപ്പിനെ ഒരു മിക്സിയുടെ ജാറി ലേക്ക് മാറ്റുക. എന്നിട്ട് ഒന്ന് ക്രഷ് ചെയ്തെടുക്കുക. ഇനി ഒരു പാനിലേക്ക് ഒരു കപ്പ് ശർക്കര ചേർത്ത് കൊടുക്കുക. എന്നിട്ട് കാൽ കപ്പ് വെള്ളവും ചേർത്ത് ശർക്കര ഒന്ന് അലിയിച്ചെടുക്കുക. നല്ലപോലെ അലിഞ്ഞു കിട്ടിയ ശർക്കരയിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക.ശേഷം എല്ലാംകൂടി നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് ബാക്കി വെച്ചിട്ടുള്ള കടലപരിപ്പ് കൂടി ശർക്കര പാനിയിലേക്ക് ചേർത്തിളക്കുക.

ശേഷം അര ടീസ്പൂൺ ഏലക്കാ പൊടിച്ചതും കൂടി ചേർത്ത് നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് പാനിൽ നിന്നും വിട്ടുവരുന്ന പരുവമാകുന്നത് വരെ ഇളക്കുക. ശേഷം പാനിൽ നിന്നും വിട്ടുവരുന്ന പരുവമായാൽ ഫ്ളയിം ഓഫ് ചെയ്തു മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ എടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ആക്കുക. ശേഷം മാവിനെ ഒട്ടുംതന്നെ കട്ടയില്ലാതെ കുറെച്ചെയായി വെള്ളം ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ ഈ മാവിനേയും കലക്കിയെടുക്കുക.

ശേഷം ഒരു പാത്രത്തിലേക്ക് കലക്കി വെച്ചിട്ടുള്ള ഒന്നര ഒന്നര തവി മാവ് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് അര പീസ് ക്യാരറ്റ് ഒന്നു ജൂസ് ആക്കിയത് നല്ലപോലെ അരിച്ചെടുത്തശേഷം ഈ മാവിലേക്ക് ചേർത്തിളക്കുക. മറ്റൊരു പാത്രത്തിലേക്ക് ഒന്നര തവി മാവ് എടുക്കുക. എന്നിട്ട് അതിലേക്ക് ഒരു ബീറ്റ്റൂട്ട് ജൂസ് ആക്കിയത് ചേർത്തിളക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഓയിലിനെ പാനിൻറെ എല്ലാ ഭാഗത്തേക്കും തടവുക.

എന്നിട്ട് പല കളറിലുള്ള മാവിനെ പാനിൻറെ എല്ലാ ഭാഗത്തേക്കും ഒന്നു കുടഞ്ഞു കൊടുക്കുക. ശേഷം അതൊന്ന് വെന്തുവരുമ്പോൾ അതിൻറെ മുകളിലേക്ക് ഒരു കളറും ചേർക്കാത്ത മാവ് ഒഴിച്ചു കൊടുക്കുക. എല്ലാ ഭാഗത്തേക്ക് ചുറ്റിച്ച് കൊടുക്കുക. ശേഷം ഇത് പാനിൽ നിന്നും വിട്ടുവരുന്ന പരുവമായാൽ നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള ഫില്ലിംഗ് ഒരു ബോള് പോലെ ഉരുട്ടിയ ശേഷം ഈ പലഹാരത്തിന്റെ ഒരു സൈഡിലായി വച്ചു കൊടുക്കുക.

എല്ലാ പലഹാരവും ഇതുപോലെ തന്നെ തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പലഹാരം ഇവിടെ തയ്യാറായിട്ടുണ്ട്. കടല പരിപ്പ് കൊണ്ട് ചെയ്തത് കൊണ്ട് തന്നെ നല്ല ഹെൽത്തിയാണ് ഈ പലഹാരം. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page