ഈ മുട്ട ഓംലെറ്റാണ് താരം. ഇനിയുള്ള ദിവസങ്ങളിൽ ഇതാകട്ടെ നമ്മുടെ ഡിന്നർ.

മുട്ട വെച്ചിട്ട് തയ്യാറാക്കുന്ന എല്ലാ വിഭവങ്ങളും നല്ല ടേസ്റ്റിയാണ് അല്ലെ. അതിൽ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു സംഗതിയാണ് മുട്ട ഓംലെറ്റ്. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് വളരെ വ്യത്യസ്തമായി ചെയ്‌തെടുക്കുന്ന മുട്ട ഓംലെറ്റാണ്. ഒരു തവണ മുട്ട ഈ രീതിയിൽ ചെയ്തെടുക്കുകയാണെങ്കിൽ പിന്നീട് ഇങ്ങനെ കഴിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുകയുള്ളൂ. അപ്പോൾ ഇനി നോക്കാം സ്വാദിഷ്ടമായ മുട്ട ഓംലെറ്റ് എങ്ങനെ തയ്യാറാക്കാം എന്ന്. ആദ്യം ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി ചൂടായി വന്ന പാനിലേക്ക് കാൽ കപ്പ് സൺ ഫ്‌ളവർ ഓയിൽ ചേർത്ത് കൊടുക്കുക.

ഇനി ഒരു വലിയ പൊട്ടറ്റോ കനം കുറച്ചു ചെറുതായി അരിഞ്ഞു എടുക്കുക. ശേഷം എണ്ണയിലിട്ട് പൊട്ടറ്റോയെ ലോ ഫ്ളൈമിലിട്ട് ഒന്ന് വഴറ്റി എടുക്കുക. ഇനി ഒന്ന് ഫ്രൈ ആയി വന്ന പൊട്ടറ്റോയിലേക്ക് ഒരു സവാള കൊത്തി അരിഞ്ഞതും കൂടി ചേർത്ത് നല്ല പോലെ ഇളക്കുക. ഇനി രണ്ടു മിനിറ്റോളം വഴറ്റി എടുത്ത സവാളയിലേക്ക് ചെറുതായി അരിഞ്ഞെടുത്ത രണ്ട്‌ തക്കാളി ചേർത്ത് നല്ല പോലെ ഇളക്കുക. ഇനി ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ കുരുമുളക് പൊടിയും ഇതിലേക്ക് ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ഇനി അടച്ചു ലോ ഫ്ളൈമിൽ അഞ്ചു മിനിറ്റോളം വേവിച്ചെടുക്കുക. ഇനി നല്ല പോലെ കുക്കായി വന്ന മിക്സിനെ പാനിന്റെ എല്ലാ ഭാഗത്തെയും മസാല നല്ല പോലെ പരത്തി സെറ്റാക്കി വച്ചു കൊടുക്കുക.

ഇനി ഈ മസാലയുടെ മുകളിലായി അഞ്ചു മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക. ഇനി ഈ മുട്ടയുടെ മുകളിലായി മുട്ടയ്ക്ക് പാകത്തിന് വേണ്ട ഉപ്പും കുരുമുളക് പൊടിയും ചേർത്ത് കൊടുക്കുക. ഇനി കുറച്ചു മല്ലിയിലയും പച്ചമുളക് നീളത്തിൽ അരിഞ്ഞതും മുകളിലായി ചേർത്ത് കൊടുക്കുക. ഇനി അടച്ചു വെച്ച് അഞ്ചു മിനിറ്റോളം ഓംലെറ്റ് വേവിച്ചെടുക്കുക. അഞ്ചു മിനിട്ടിനു ശേഷം നല്ല പോലെ വെന്തു വന്നിട്ടുണ്ട്. വളരെ ഈസിയാണ് ഉണ്ടാക്കി എടുക്കുവാൻ. ഇനി എപ്പോൾ വേണമെങ്കിലും പാനിൽ നിന്നും ഓംലെറ്റിനെ വിടീച്ചെടുക്കുക.

ഇത്രയേ ഉള്ളൂ. വളരെ ടേസ്റ്റിയായ തികച്ചും പുതുമയുള്ള ഒരു ഓംലെറ്റ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. വളരെ വ്യത്യസ്തമായി ചെയ്തെടുക്കാൻ പറ്റിയ ഈ ഓംലെറ്റ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നത് തന്നെ ആയിരിക്കും.

Leave a Reply

You cannot copy content of this page