ഇപ്പോൾ കൊറോണ കാലമായാത് കൊണ്ട് തന്നെ പലയിടങ്ങളിലും പെട്ടന്നായിരിക്കും ലോക്‌ഡോൺ ഒക്കെ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഒരു ദിവസം മീൻ ഇല്ലെങ്കിലും എന്ത് കറിവെക്കുമെന്ന് വിചാരിക്കുന്നവർക്കായി ഇതാ ഒരു ടേസ്റ്റി ഉള്ളിക്കറിയാണ് പരിചയപ്പെടുത്തുന്നത്. ഈ കറി തയ്യാറാക്കാനായി ഒന്നര കപ്പ് അളവിലാണ് ചെറിയ ഉള്ളി എടുത്തിട്ടുള്ളത്. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് അതിലേക്ക് ആവശ്യമായ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക.
ഇനി ചൂടായി വന്ന എണ്ണയിലേക്ക് കാൽ ടീസ്പൂൺ ഉലുവ ചേർക്കുക. ശേഷം ഒരു മുക്കാൽ ടീസ്പൂൺ കടുകും കൂടി ചേർത്ത് പൊട്ടിക്കുക. ഇനി കുറച്ചു കറിവേപ്പിലയും വൃത്തിയാക്കി വെച്ചിട്ടുള്ള ഒന്നര കപ്പ് ചെറിയ ഉള്ളി ഒന്ന് മുറിച്ച ശേഷം അതും എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് ഉള്ളിയേ ഗ്ലാസ് പോലെ ആക്കി വഴറ്റി എടുക്കുക. ഇനി മറ്റൊരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കിയ ശേഷം ഒരു സ്പൂൺ അളവിൽ മുഴുവൻ മല്ലി,അഞ്ചോ ആറോ വറ്റൽമുളക്, മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടി,ചേർത്ത് മൂപ്പിക്കുക.
ഇനി മുക്കാൽ കപ്പ് തേങ്ങാ ചിരകിയത് കൂടി ചേർത്ത് ഒരു ബ്രൗൺ ഷെയ്ഡ് ആകുന്നത് വരെ മൂപ്പിക്കുക. കുറച്ചു കറിവേപ്പില കൂടി ചേർത്ത് കൊടുക്കുക. ഇനി മൂപ്പിച്ചെടുത്ത മസാലയെ ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക. ഇനി വെള്ളവും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ വേണം അരച്ചെടുക്കാൻ. ഇനി ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളി പിഴിഞ്ഞതും കൂടി ഉള്ളിയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും ആവശ്യമായ വെള്ളവും അരച്ച് വെച്ചിട്ടുള്ള മസാല പേസ്റ്റും കൂടി ചേർത്ത് കൊടുക്കുക.
ശേഷം കറി നല്ല പോലെ തിളപ്പിച്ച് എടുക്കുക. ഇനി വേണമെങ്കിൽ കുറച്ചു പഞ്ചസാരയും കൂടി ചേർത്ത് കറി വറ്റിച്ചു സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ഉള്ളിക്കറി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
