നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ചായക്കടയിലെ ഒരു പലഹാരമാണ് ഉഴുന്നുവട. എന്നാൽ ഇന്ന് ഉഴുന്നുവടയുടെ അതെ രുചിയിലും മണത്തിലും ഒരു കപ്പ വടയുണ്ടാക്കിയാലോ. അതിനായി 2 വലിയ കപ്പ തൊലികളഞ്ഞു കഴുകി വൃത്തിയാക്കി എടുക്കുക. എന്നിട്ട് ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം നല്ല പോലെ കഴുകി കപ്പ വേവിച്ചെടുക്കുക. ശേഷം വെന്തുവന്ന കപ്പയെ വെള്ളമൊക്കെ ഊറ്റി കളഞ്ഞ ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
ശേഷം വേവിച്ചെടുത്ത കപ്പയെ ഒരു സ്പൂൺ കൊണ്ട് നല്ല പോലെ ഉടച്ചെടുക്കുക. എത്രത്തോളം ഉടച്ചെടുക്കുന്നു അത്രയും സോഫ്റ്റായിരിക്കും ഈ വട. ശേഷം എല്ലാം നല്ല പോലെ ഉടച്ചെടുത്തു കഴിഞ്ഞാൽ അതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി പൊടിയായി അരിഞ്ഞതും, 2 പച്ചമുളക് ചെറുതായി അരിഞ്ഞതും, 2 സവാള പൊടിയായി അരിഞ്ഞതും, ഒരു ടീസ്പൂൺ കുരുമുളക് പൊടിയും,ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല പോലെ മിക്‌സാക്കുക.
ശേഷം അതിനൊപ്പം കുറച്ചു കറിവേപ്പില ചെറുതായി അരിഞ്ഞതും, ഒരു കപ്പ് അരിപ്പൊടിയും, ചേർത്ത് കുറെച്ചെയായി വെള്ളവും ചേർത്ത് ചപ്പാത്തിക്കൊക്കെ കുഴക്കുന്ന പോലെ ഈ മിക്സിനേയും കുഴച്ചെടുക്കുക. ശേഷം കൈ ഒന്ന് നനയ്ക്കുക. എന്നിട്ട് മാവിൽ നിന്നും ഓരോ ബോളുകളായി എടുത്ത ശേഷം വടയുടെ ഷെയ്പ്പിലാക്കി എടുക്കുക. ശേഷം നടുവിലായി ഒരു ഹോൾസ് ഇട്ടു കൊടുക്കുക.
എന്നിട്ട് ഒരു ചട്ടിയിൽ അര ഭാഗത്തോളം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് ഓരോ വടയായി ഇട്ട് ഫ്രൈ ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കപ്പ വട തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ വട തയ്യാറാക്കി നോക്കണേ. മറ്റ് സ്നാക്കുകളേക്കാൾ ഇരട്ടി രുചിയാണ് ഈ വടയ്ക്ക്. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ.
