നമ്മുടെയെല്ലാം അടുക്കളകളിൽ കാണുന്ന ഒരു സാധനമാണ് തടിയുടെ സ്പൂണുകൾ. എന്നാൽ നല്ലപോലെ കഴുകിയെടുത്താലും വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ഇതിൽ കറുത്ത നിറത്തിലുള്ള കറകൾ പിടിക്കുന്നതായി നമുക്ക് കാണാൻ കഴിയും. എല്ലാ ദിവസവും ഡിഷ്‌വാഷ് ലിക്കുഡ് ഉപയോഗിച്ച് കഴുകിയാലും ഈ സ്പൂണുകളിൽ ഇത്തരത്തിലുള്ള കറകൾ നമ്മൾ കാണാറുണ്ട്.
എന്നാൽ എത്രത്തോളം സോപ്പ് ഉപയോഗിച്ച് കഴുകിയാലും ഈ കറകൾ പോകണമെന്നില്ല. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് ഈ കറ കളയാൻ ഒരു സൂത്രം പ്രയോഗിച്ചു നോക്കിയാലോ. അതിനായി ഒരു വലിയ പാത്രത്തിലേക്ക് മുക്കാൽ ഭാഗത്തോളം തിളച്ചുകൊണ്ടിരിക്കുന്ന ചൂടുവെള്ളം ചേർക്കുക. എന്നിട്ട് അതിലേക്ക് ഈ തടി സ്പൂണുകൾ മുക്കി വെക്കുക. എന്നിട്ട് ഈ വെള്ളത്തിന്റെ ചൂടാറുന്നത് വരെ സ്പൂണുകൾ ഇതുപോലെ തന്നെ വെച്ചിരിക്കുക.
ഇനി കുറച്ചു സമയത്തിനുള്ളിൽ തന്നെ നമുക്ക് കാണാൻ കഴിയും വെള്ളത്തിൽ മുഴുവനായും എണ്ണ തെളിഞ്ഞുവരുന്നത്. ഇതിനുള്ള പ്രധാന കാരണം നമ്മൾ കറികൾ ഇളക്കുവാനായി ഉപയോഗിക്കുന്ന ഈ തവികളിൽ കറികളിലെ എണ്ണമയം പിടിച്ചെടുക്കുന്നു എന്നതാണ് യാഥാർഥ്യം. അതുകൊണ്ട് തന്നെ ഈ സ്പൂണുകൾ വീണ്ടും ഉപയോഗിക്കുന്നത് മൂലം അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
ആയതിനാൽ തന്നെ ഒരുപാട് പഴക്കമുള്ള തടി സ്പൂണുകൾ നിങ്ങൾ ഉപയോഗിക്കുന്നു എങ്കിൽ എത്രയും പെട്ടന്ന് തന്നെ അത് മാറ്റുക. അല്ലെങ്കിൽ ഉപയോഗിച്ച ശേഷം സോപ്പ് ഉപയോഗിച്ച് സ്പൂണുകൾ നല്ലപോലെ കഴുകിയ ശേഷം നല്ല തിളച്ച വെള്ളത്തിലേക്ക് ഈ സ്പൂണുകൾ ഇറക്കിവെച്ചു അതിലെ എണ്ണമയം മുഴുവനായും കളയുക. അല്ലെങ്കിൽ ഓരോ മാസം കൂടുമ്പോഴും പുതിയ സ്പൂണുകൾ വാങ്ങി ഉപയോഗിക്കുക.
