മലയാളിയുടെ ഇഷ്ട വിഭവമാണ് പെറോട്ട. എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഈ പെറോട്ട പല സ്ഥലങ്ങളിൽ പല രീതിയിലാണ് ഉണ്ടാക്കുന്നത്. പക്ഷെ എങ്ങനെ ഉണ്ടാക്കിയാലും പെറോട്ട എന്ന് കേട്ടാൽ ഒരാൾക്ക് പോലും വായിൽ വെള്ളമൂറാതിരിക്കില്ല. അപ്പോൾ ഇന്ന് നമുക്ക് ചൈനീസ് പെറോട്ട എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ടര കപ്പ് മൈദാ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും അര ടേബിൾ സ്പൂൺ പൊടിച്ച പഞ്ചസാരയും കൂടി ചേർത്ത് കൊടുക്കുക.
ഇനി നല്ല പോലെ മിക്‌സാക്കിയ ശേഷം ഒരു കപ്പ് തിളച്ച വെള്ളം ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക. ഒന്ന് ചൂടാറിയ ശേഷം കൈ കൊണ്ട് നല്ല പോലെ കുഴച്ചെടുക്കുക. നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ ഒരു പതിനഞ്ചു മിനിറ്റോളം അടച്ചു റസ്റ്റ് ചെയ്യാനായി മാറ്റി വെക്കുക. ഇനി ഒരു നാലോ അഞ്ചോ സ്പൂണോളം സ്പ്രിങ് ഒണിയൻ ചെറുതായി മുറിച്ചെടുക്കുക. ഇനി അഞ്ചു സ്പൂണോളം സൺ ഫ്‌ളവർ ഓയിൽ എടുക്കുക. ഇനി എത്രത്തോളം വലിപ്പം വേണം അതിനനുസരിച്ചു മാവിനെ ഉരുട്ടി എടുക്കുക. ഇനി ഒരു കൗണ്ടർ ടോപ്പിന്റെ മുകളിലായി കുറച്ചു എണ്ണ തടവിയ ശേഷം ഓരോ ഉരുള മാവിനെയും കൗണ്ടർ ടോപ്പിന്റെ മുകളിലായി ഇട്ടു പരത്തുക.
വളരെ കനം കുറച്ചു എത്രത്തോളം മാവിനെ പരത്താൻ പറ്റും അത്രയും നൈസായിട്ട് പരത്തുക. ഇനി മുകളിലായി നല്ല പോലെ എണ്ണ തടകിയ ശേഷം അരിഞ്ഞു വെച്ചിട്ടുള്ള സ്പ്രിങ് ഒണിയൻ മുകളിലായി ഇട്ടു കൊടുക്കുക. ഒരു പെറോട്ടയുടെ മുകളിലായി രണ്ട് ടേബിൾ സ്പൂൺ വരെ സ്പ്രിങ് ഒണിയൻ ചേർത്ത് കൊടുക്കുക. ഇനി ഒരു സൈഡിൽ നിന്നും റോൾ ചെയ്ത് എടുക്കുക. ഇനി സാദാരണ പെറോട്ട റോൾ ആക്കിയ പോലെ ഈ പെറോട്ടയും പരത്തിയെടുത്താൽ മതിയാകും.
ഇനി എല്ലാ പെറോട്ടയെയും ഇതുപോലെ പരത്തിയെടുത്ത ശേഷം ഒരു തവ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം നല്ല പോലെ ചൂടാക്കിയ തവയിലേക്ക് ഓരോ പെറോട്ടയെയും ചുട്ടെടുക്കുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ ചൈനീസ് പെറോട്ട ഇവിടെ റെഡിയായി വന്നിട്ടുണ്ട്, കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
