ഇതാണ് യഥാർത്ഥ രുചിയിലുള്ള മത്തി ഫ്രൈ. രുചി കഴിച്ചു തന്നെ അറിയണം

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു ഫിഷാണ് മത്തി. മത്തി കൊണ്ട് പല ടേസ്റ്റിയായ വിഭവങ്ങളും നമുക്ക് തയ്യാറാക്കാൻ കഴിയും. എന്നാൽ മത്തി കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളിൽ നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവമാണ് മത്തി ഫ്രൈ. പലരും പല രീതിയിലാണ് മത്തി ഫ്രൈ ചെയ്യുന്നത്. എന്നാൽ ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു മത്തി ഫ്രൈ തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ഫ്രൈ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 9 മത്തി നല്ലപോലെ കഴുകി വൃത്തിയാക്കി വരഞ്ഞു മാറ്റി വെക്കുക.

ശേഷം ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് ഒരിഞ്ചു വലിപ്പത്തിലുള്ള ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തതും, ഏഴ് ചെറിയ അല്ലി വെളുത്തുള്ളിയും, ഒരു ചെറിയ ഉള്ളിയും, നാല് പച്ചമുളകും, കുറച്ച് കറിവേപ്പിലയും, ഒരു പിടി തേങ്ങയും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, രണ്ട് ടീസ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ പെരുംജീരകവും, ഒരു ടീസ്പൂൺ കുരുമുളകും, അര ടീസ്പൂൺ ഉപ്പും ചേർത്ത് നല്ലപോലെ ചതച്ചെടുക്കുക. ചതച്ചെടുത്ത മിക്സിലേക്ക് അഞ്ചു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് അരച്ചെടുക്കുക.

കുറച്ചു തരികളോട് വേണം ഈ മസാലയെ അരച്ചെടുക്കാൻ. ശേഷം അരച്ചെടുത്ത മസാലയെ മീനിലേക്ക് ആവശ്യത്തിനു ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ബാക്കിയുള്ള മസാലയെ മാറ്റിവയ്ക്കുക. ശേഷം മീനിനെ അരമണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വയ്ക്കുക. അര മണിക്കൂറിനുശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് നാലു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം എണ്ണ ചൂടായി വരുമ്പോൾ മസാല തേച്ച് വെച്ചിട്ടുള്ള മീൻ എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ചെയ്തെടുക്കുക.

ഒരു സൈഡ് മൂത്തുവരുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. ശേഷം മുകളിൽ ആയി കുറച്ച് കറിവേപ്പിലയും ചേർത്ത് കൊടുക്കുക. എന്നിട്ട് മീനിനെ 2 സൈഡും നല്ലപോലെ മൊരിഞ്ഞു കിട്ടുമ്പോൾ വേറൊരു പാത്രത്തിലേക്ക് കോരി മാറ്റുക. ശേഷം ബാക്കിയുള്ള എണ്ണയിലേക്ക് നേരത്തെ അരച്ച് മാറ്റി വച്ചിട്ടുള്ള ബാക്കിയുള്ള മസാലയെ ചേർത്ത് കൊടുക്കുക. എന്നിട്ട് കുറച്ച് കറിവേപ്പിലയും ചേർത്ത് എണ്ണയിൽ നല്ലപോലെ റോസ്റ്റാക്കി എടുക്കുക. ശേഷം റോസ്റ്റായി വന്ന മസാലയിലേക്ക് നേരത്തെ ഫ്രൈ ചെയ്ത് ചെയ്ത് വച്ചിട്ടുള്ള മീൻ ചേർത്ത് കൊടുക്കുക.

എന്നിട്ട് നല്ലപോലെ ഇളക്കി സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള മത്തി ഫ്രൈ തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായിട്ടുള്ള ഒരു മത്തി ഫ്രൈ ആണിത്. തേങ്ങാപ്പീര ചേർത്തിട്ടുള്ളത് കൊണ്ട് തന്നെ നല്ല ടേസ്റ്റാണ് ഇത് കഴിക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page