ഈ ചെറുപയർ കരിക്ക് ഇത്രക്ക് രുചിയോ. ഇനി ചപ്പാത്തിക്ക് ഈ കറി മതി.

ഈ ഓണത്തിന് ഒരു അടിപൊളി കറി ഉണ്ടാക്കിയാലോ. അതെ വളരെ ടേസ്റ്റിയായ ചെറുപയർ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഇരുന്നൂറ്റി അൻപത് ഗ്രാം ചെറുപയർ വെള്ളത്തിലിട്ട് കുതിർത്തി വെക്കുക. ശേഷം രണ്ട് വലിയ സവാള ചെറുതായി അരിഞ്ഞെടുക്കുക. ഇനി രണ്ട് തക്കാളിയും പൊടിയായി അരിഞ്ഞെടുക്കുക. ഇനി ഒരു പത്തു അല്ലിയോളം വെളുത്തുള്ളിയും ഒരു ചെറിയ പീസ് ഇഞ്ചിയും കൂടി ഒന്ന് അരചെടുക്കുക.

എന്നിട്ട് ഒരു കുക്കർ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും,ഒരു ടീസ്പൂൺ കടുകും, അര ടീസ്പൂൺ ചെറിയ ജീരകം, ചെറുതായി അരിഞ്ഞു വെച്ചിട്ടുള്ള സവാള, മൂന്നു പച്ചമുളകും ചേർത്ത് വഴറ്റുക. ഇനി ഒരു വയണഇലയുടെ കുറച്ചു ഭാഗം പൊടിച്ചു ചേർത്ത് കൊടുക്കുക, ഇനി ജിൻജർ ഗാർലിക് പേസ്റ്റ് ചേർത്ത് ഇളക്കുക. ഇനി വാടി വന്ന സവാളയിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും, രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടിയും, ഒരു ടേബിൾ സ്പൂൺ മുളക്പൊടിയും ചേർത്ത് നന്നായിട്ട് മൂപ്പിച്ചെടുക്കുക.

ഇനി അരിഞ്ഞുവെച്ചിട്ടുള്ള തക്കാളിയും ആവശ്യത്തിന് ഉപ്പും, കാൽ ടേബിൾ സ്സ്പൂൺ ചെറിയ ജീരകം പൊടിച്ചതും ചേർത്ത് തക്കാളി വഴറ്റി എടുക്കുക, ഇനി കുതിർത്തി വെച്ചിട്ടുള്ള പയർ കഴുകി വൃത്തിയാക്കി കറിയിലെക്ക് ചേർത്ത് യോജിപ്പിക്കുക. ഇനി മൂന്നു ഗ്ലാസ് വെള്ളവും ചേർത്ത് അടച്ചു വെച്ച് വേവിച്ചെടുക്കുക. അഞ്ചു ഫിസിൽ വരുന്നത് വരെയാണ് വേണ്ടത്. ഇനി വെന്തു പാകമായി വന്ന പയറിലേക്ക് അര ടീസ്പൂൺ ഗരം മസാലയും കുറച്ചു മല്ലിയിലയും ചേർത്ത് സെർവ് ചെയ്യാവുന്നതാണ്.

അപ്പോൾ വളരെ ടേസ്റ്റിയായ ചെറുപയർ കറി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page