ഉലർത്തിയ പുട്ട് ഇതൊരു ഒന്നൊന്നര പുട്ട് തന്നെയാണ്.

നാം കഴിക്കുന്ന പ്രഭാത ഭക്ഷണങ്ങളിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും എന്നാൽ എല്ലാവർക്കും ഏറെ ഇഷ്ടമായതുമായ ഒരു പലഹാരമാണ് പുട്ട്. പല തരത്തിൽ പുട്ട് ഉണ്ടാക്കാൻ കഴിയും. ഇന്ന് പരിചയപ്പെടുത്തുന്നത് ഉലർത്തിയ പുട്ടാണ്. നല്ല ടേസ്റ്റാണ് ഈ പുട്ട് കഴിക്കാൻ. ഇനി കാണാം വളരെ വളരെ സ്വാദിഷ്ടമായ ഈ പുട്ട് എങ്ങനെ തയ്യാറാക്കാം എന്ന്. ആദ്യം പുട്ടിനു ആവശ്യമായ മാവ് എടുക്കുക. ഇവിടെ ഇരുന്നൂറ്റി അൻപത് ഗ്രാം പുട്ടുപൊടിയാണ് എടുത്തിട്ടുള്ളത്. ഇനി പുട്ടിനാവശ്യമായ ഉപ്പ് ചേർത്ത് കുറേച്ചേ വെള്ളവും ചേർത്ത് മാവിനെ പരുവത്തിൽ നനച്ചെടുക്കുക. ഇനി നനച്ചെടുത്ത മാവിനെ അര മണിക്കൂറോളം മാവ് സോഫ്റ്റാകാനായി വെക്കാം.

ഇനി ഒരു പാൻ ചൂടാക്കാനായി അടുപ്പിലേക്ക് വെച്ച് കൊടുക്കുകുക. ഇനി ചൂടായി വന്ന പാനിലേക്ക് രണ്ടു ടേബിൾ സ്പൂൺ എണ്ണ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർക്കുക. കടുക് പൊട്ടി വന്നാൽ രണ്ടു സവാള നീളത്തിൽ അരിഞ്ഞത് കുറച്ചു ഉപ്പും ചേർത്ത് നല്ല പോലെ വയറ്റി എടുക്കുക. ഇനി വാടി വന്ന ഉള്ളിയിലേക്ക് ചെറുതായി നീളത്തിൽ അരിഞ്ഞെടുത്ത ചുവന്ന മൂന്നു വറ്റൽ മുളക് ചേർത്ത് കൊടുക്കുക. ഇനി ഒരു കപ്പ് തേങ്ങയും ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ഇനി ഇത്രയും ചേർത്ത് നല്ല പോലെ ഒന്ന് വഴറ്റിയ ശേഷം കറിവേപ്പില കൂടി ചേർത്ത് നല്ല പോലെ ഇളക്കി ഫ്ളയിം ഓഫ് ചെയ്യാം. ഇനി ഈ മിക്സ് തണുക്കാനായി വെക്കാം.

ഇനി തണുത്തു വന്ന മിക്സിനെ നേരത്തെ നനച്ചു വെച്ച പുട്ടിന്റെ മാവിലേക്ക് ചേർത്ത് നല്ല പോലെ യോജിപ്പിക്കാം. ഇനി സാദാരണ പുട്ടു കുടത്തിൽ വെള്ളം വെച്ച് തിളച്ചു വരുമ്പോൾ കുറ്റിയിലേക്ക് ആദ്യം തേങ്ങാ ചേർത്ത് ശേഷം മാവ് ചേർത്ത് കൊടുത്തു നല്ല പോലെ ആവിയിൽ വേവിച്ചെടുക്കുക. ഇത്രേ ഉള്ളൂ വളരെ ടേസ്റ്റിയാണ് കഴിക്കാൻ. എല്ലാവരും ഈ പുട്ട് ട്രൈ ചെയ്തു നോക്കണേ.

മൈ സ്റ്റൈൽ കുക്കിങ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനിയും ഇത്തരം സ്വാദിഷ്ടമായ റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്‌താൽ മതിയാകും.

Leave a Reply

You cannot copy content of this page