നിങ്ങൾ പനീർ കടായി കഴിച്ചിട്ടുണ്ടോ. പനീർ കൊണ്ടുള്ള എല്ലാ വിഭവങ്ങളും വളരെ രുചികരമാണ്. അപ്പോൾ ഇന്നു നമുക്ക് വളരെ രുചികരമായിട്ടുള്ള പനീർ കടായി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് 2 ടേബിൾ സ്പൂൺ മല്ലി, അഞ്ച് വറ്റൽമുളകും, അര ടീസ്പൂൺ പെരുംജീരകവും ചേർത്ത് ഇളക്കി ഒന്ന് ചൂടാക്കുക. ശേഷം നല്ലപോലെ ചൂടായി വന്ന മിക്സിനെ തണുക്കാനായി വയ്ക്കുക.
ശേഷം തണുത്തു മിക്സിനെ മിക്സിയുടെ ജാറിലിട്ട് നല്ലപോലെ പൊടിച്ചെടുക്കുക. ഇനി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം ഓയിലിലേക്ക് 2 സവാള പൊടിയായി അരിഞ്ഞത് ചേർത്ത് നല്ലപോലെ വഴറ്റുക. ഇനി സവാള നല്ലപോലെ സോഫ്റ്റായി വരുമ്പോൾ 10 പീസ് നട്ട്സ് ചേർത്തിളക്കുക. ശേഷം അതിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് ഒന്ന് ഇളക്കിയ ശേഷം അടച്ചുവെച്ച് വേവിക്കുക.
5 മിനിറ്റ് ആയപ്പോൾ തക്കാളി നല്ലപോലെ വെന്തുടഞ്ഞ് വന്നിട്ടുണ്ട്.
ശേഷം ഈ മസാലയെ അടുപ്പിൽ നിന്നും മാറ്റുക. ശേഷം തണുക്കാനായി വയ്ക്കുക. ഇനി തണുത്തു വന്ന മസാലയെ മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം അര കപ്പ് വെള്ളവും ചേർത്ത് ഈ മിക്സ് നല്ല സ്മൂത്തായി അരച്ചെടുക്കുക. ശേഷം മറ്റൊരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഓയിലിലേക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും
ചേർത്തു വഴറ്റുക.
ശേഷം അതിലേക്ക് 2 സവാള ക്യൂബ്സായി അരിഞ്ഞതും ചേർത്ത് ഇളക്കുക.
ഇനി സവാള ഒന്ന് വാടി വരുമ്പോൾ നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന മസാല സവാളക്കൊപ്പം ചേർത്തിളക്കുക. രണ്ട് മിനിട്ടോളം മസാല നല്ലപോലെ ഇളക്കി വേവിക്കുക. ശേഷം നേരത്തെ അരച്ചു വെച്ചിട്ടുള്ള അരപ്പും കൂടി ഈ മസാലയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് അര ടീസ്പൂൺ ഗരം മസാലപ്പൊടിയും അര ടീസ്പൂൺ മുളകുപൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
എന്നിട്ട് മസാല എല്ലാം നല്ലപോലെ ഡ്രൈ ആയി വരുമ്പോൾ അരക്കപ്പ് വെള്ളം കൂടി ചേർത്ത് തിളപ്പിക്കുക. വെള്ളം ചേർത്ത് നല്ലപോലെ തിളച്ചു വരുമ്പോൾ പാകത്തിനുള്ള ഉപ്പും ചേർത്ത് 5 മിനിറ്റോളം ലോ ഫ്ളൈമിൽ വെച്ച് രണ്ട് മിനിട്ട് വേവിക്കുക. 2 മിനിറ്റ് ആയപ്പോൾ കറി പാകത്തിന് കുറുകി കിട്ടിയിട്ടുണ്ട്. ശേഷം 200 ഗ്രാം പനീർ ചേർത്തിളക്കുക. ഇനി കറിയിലേക്ക് ഒരു ടേബിൾ സ്പൂൺ കസൂരിമേത്തി ചെറുതായൊന്നു ചൂടാക്കി കൈകൊണ്ട് പൊടിച്ച ശേഷം കറിയിലേക്ക് ചേർക്കുക.
എന്നിട്ട് നല്ലപോലെ മിക്സ് ആക്കുക. ശേഷം ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം വീണ്ടും അടച്ചു വച്ച് രണ്ട് മിനിറ്റ് കൂടി കറിയൊന്നുകൂടി വേവിക്കുക. രണ്ട് മിനിറ്റ് ആയപ്പോൾ പാകത്തിന് വെന്തു കിട്ടിയിട്ടുണ്ട്. ശേഷം കുറച്ച് മല്ലിയില പൊടിയായി അരിഞ്ഞതും ചേർത്ത് ഫ്‌ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റ് ആയിട്ടുള്ള പനീർ കടായി മസാല ഇവിടെ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു മസാല തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ട് നോക്കാവുന്നതാണ്.
