ഇങ്ങനെ ഒരു സ്നാക്ക് ആദ്യമായിട്ടായിരിക്കും നാം കഴിച്ചിട്ടുണ്ടാകുക.

ഇടയ്ക്കിടെ ടേസ്റ്റിയായ സ്നാക്കുകൾ കഴിക്കാൻ കൊതിക്കുന്നവരാണ് നമ്മളോരോരുത്തരും. എന്നാൽ ഇന്ന് നമുക്ക് പുതുമയുള്ള ഒരു പലഹാരം
പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായിട്ടുള്ള ഈ സ്നാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അരക്കപ്പ് കടലമാവ് ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം മാവിലേക്ക് രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക.

ശേഷം മാവിലേക്ക് കുറെച്ചെയായി സാധാരണ വെള്ളം ചേർത്ത് ഒട്ടും കട്ടയില്ലാതെ കലക്കിയെടുക്കുക. ഒരുപാട് കട്ടിയുമല്ല ഒരുപാടു ലൂസും അല്ല ആ ഒരു പരുവത്തിൽ വേണം ഈ മാവിനെയും കലക്കിയെടുക്കാൻ. ഇനി ഈ പലഹാരത്തിന് വേണ്ടിയിട്ടുള്ള ഫില്ലിംഗ് തയ്യാറാക്കാം. അതിനായി രണ്ടു ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കുക. ശേഷം പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങിനെ തൊലി കളഞ്ഞ് ഉടച്ചെടുക്കുക. ശേഷം ഉടച്ചെടുത്ത ഉരുളക്കിഴങ്ങിലേക്ക് അര മുറി സവാള ചെറുതായി അരിഞ്ഞത്, അരക്കപ്പ് ക്യാരറ്റ് ഗ്രേറ്റ് ആക്കിയത്, കുറച്ച് മല്ലിയില ചെറുതായി അരിഞ്ഞതും, ഒരു പച്ചമുളക് പൊടിയായി അരിഞ്ഞതും, അര ടീസ്പൂൺ മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കി എടുക്കുക.

ശേഷം ഒരു കാബേജിന് പുറമേ കാണുന്ന തൊലി ഓരോ ഇതളുകളായി എടുക്കുക. എന്നിട്ട് ഇതളുകളിൽ കാണുന്ന കട്ടിയുള്ള ഭാഗത്തെ മുറിച്ചു മാറ്റുക. ശേഷം ഒരു സോസ് പാനിലേക്ക് വെള്ളം വച്ച് തിളപ്പിക്കുക. ശേഷം വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം തിളച്ചുവരുമ്പോൾ ഓരോ ക്യാബേജ് ഇതളും വെള്ളത്തിലേക്ക് ഇട്ടു 30 സെക്കൻഡ് ഇതുപോലെ ഇട്ടു വെച്ച ശേഷം എടുത്തു മാറ്റുക. ശേഷം വേവിച്ചെടുത്ത ക്യാബേജ് തണുക്കാനായി മാറ്റിവെക്കുക. ശേഷം തണുത്തു വന്ന ക്യാബേജ് തൊലിയിലേക്കും ഫില്ലിംഗ് വെച്ചു കൊടുക്കുക.

എന്നിട്ട് ഫില്ലിംഗ് അകത്തേക്ക് വരത്തക്കവിധം റോൾ ആക്കിയെടുക്കുക.
ശേഷം ഇത് ഫ്രൈ ചെയ്യാനായി ഒരു കാടായിയിൽ അര ഭാഗത്തോളം എണ്ണ വെച്ച് ചൂടാക്കുക. ശേഷം നല്ലപോലെ ചൂടായ എണ്ണയിലേക്ക് റോൾ ആക്കി വെച്ചിട്ടുള്ള ഓരോ സ്നാക്കും നേരത്തെ തയ്യാറാക്കിവെച്ച മിക്സിൽ ഒന്ന് മുക്കിയശേഷം എണ്ണയിൽ ഇട്ടു കൊടുക്കുക. എന്നിട്ട് ഒരു സൈഡ് മൊരിഞ്ഞു വരുമ്പോൾ തിരിച്ചും മറിച്ചും ഇട്ട് രണ്ട് സൈഡും മൊരിച്ചെടുക്കുക. എല്ലാ സ്നാക്കും ഇതുപോലെതന്നെ ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. വളരെ ടേസ്റ്റിയായിട്ടുള്ള ഹെൽത്തിയായിട്ടുള്ള ഒരു പലഹാരമാണിത്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page