പെറോട്ട മാറി നിൽക്കും രുചിയാണ് ഇത്

എന്നും ഒരേ ബ്രേക്ഫാസ്റ്റ് കഴിച്ചാൽ മടുപ്പ് തോന്നുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് പരിചയപ്പെട്ടാലോ. മൈദ വെച്ചിട്ടാണ് ഈ പലഹാരം തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ്‌ ഈ പലഹാരം തയ്യാറാക്കുന്നത് എന്ന്, ആദ്യം ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് മൈദ എടുക്കുക. ശേഷം മൈദയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, കുറെച്ചെയായി വെള്ളം ചേർത്ത് പൂരിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ പൂരി കുഴച്ചെടുക്കുക.

നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക. എന്നിട്ട് അടച്ചു റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു പാത്രത്തിലേക്ക് നാലു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുട്ടയിലേക്ക് ഒരു സവാള കൊത്തിയരിഞ്ഞതും, എരിവിനാവശ്യമായ പച്ചമുളക് അരിഞ്ഞതും, കുറച്ചു മല്ലിയില അരിഞ്ഞതും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒരു കൌണ്ടർ ടോപ്പിൽ നേരത്ത ഉരുട്ടി വെച്ചിട്ടുള്ള മാവുകളെല്ലാം പരത്തി എടുക്കുക. അതിനായി കുറച്ചു മൈദ കൗണ്ടർ ടോപ്പിൽ വിതറുക. അതിനു ശേഷം ഓരോ ബോളും പരത്തുക.

എന്നിട്ട് ഒരു പൂരിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുട്ട മിക്സ് ഒഴിക്കുക. ശേഷം വേറൊരു പൂരി കൊണ്ട് ഈ പൂരി കവർ ചെയ്തു ഒട്ടിക്കുക. നല്ല പോലെ ഒട്ടിച്ചില്ല എങ്കിൽ മുട്ട മിക്സ് ഒലിച്ചുപോകും. ഇനി എല്ലാം ഇതുപോലെ ചെയ്ത ശേഷം ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ ഓരോ പൂരിയായി ഇട്ട് ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട കൊണ്ടുള്ള പൂരി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പൂരി തയ്യാറാക്കി നോക്കണേ. കുട്ടികൾക്കൊക്കെ ഈ ബ്രേക്ഫാസ്റ്റ് വളരെ ഇഷ്ടമാകും.

Leave a Reply

You cannot copy content of this page