ചെറുപയർ കൊണ്ടുള്ള ഈ ലഡ്ഡുവാണ് ഇപ്പോഴത്തെ ട്രെൻഡിങ് ഐറ്റം

പല തരത്തിലുള്ള ലഡു തയ്യാറാക്കിയിട്ടുള്ളവരായിരിക്കും നമ്മൾ ഓരോരുത്തരും. എന്നാൽ ഇന്ന് നമുക്ക് ചെറുപയർ കൊണ്ട് ഒരു അടിപൊളി ലഡ്ഡു തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ ലഡ്ഡു എങ്ങനെയാണു തയ്യാറാക്കുന്നത് എന്ന് നോക്കാം, അതിനായി 250 ഗ്രാം ചെറുപയർ നല്ലപോലെ കഴുകി എടുക്കുക. ശേഷം പയറിനെ ഒരു പാനിലേക്ക് ഇട്ട് നല്ലപോലെ വറുത്തെടുക്കുക. മീഡിയം ഫ്ളൈമിൽ വെച്ച് ഒരു ഗോൾഡൻ കളറാകുന്നത് വരെ വറുക്കുക.

ശേഷം വറുത്തെടുത്ത പയറിനെ ചൂടാറിയ ശേഷം മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ഒട്ടും തരികളില്ലാതെ വേണം പയർ പൊടിച്ചെടുക്കാൻ. ശേഷം അതെ പാൻ ഒന്നും കൂടി ചൂടാക്കിയ ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യ് പാനിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് 10 ബദാം ഗ്രെറ്റാക്കിയതും, 10 പിസ്ത ഗ്രേറ്റാക്കിയതും, 10 കാഷ്യൂ ഗ്രേറ്റാക്കിയതും നെയ്യിലേക്ക് ചേർത്തിളക്കുക. എന്നിട്ട് ഇതെല്ലാം ചൂടായി വന്നാൽ പൊടിച്ചു വെച്ചിട്ടുള്ള പയറിനെ ഇതിനൊപ്പം ചേർത്തിളക്കുക. എന്നിട്ട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് ഇളക്കുക.

എന്നിട്ട് എല്ലാം കൂടി നല്ലപോലെ മിക്‌സായി വന്നാൽ വേറൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ആ പാനിലേക്ക് 250 ഗ്രാം ശർക്കര ചേർക്കുക. ഇനി അതിലേക്ക് ഒരു കപ്പ് വെള്ളവും ചേർത്ത് ശർക്കര അലിയിച്ചെടുക്കുക. ശേഷം ഉരുക്കിയെടുത്ത ശർക്കര പാനിയെ ഒന്ന് അരിച്ചെടുക്കുക. ശേഷം പൊടിച്ചു വെച്ചിട്ടുള്ള ചെറുപയർ മിക്സിലേക്ക് ചേർത്തിളക്കുക. എന്നിട്ട് കുറച്ചു ലൂസായി വന്ന മിക്സിനെ 10 മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക.

10 മിനിറ്റായപ്പോൾ ചെറുപയർമിക്സ് തിക്കായി വന്നിട്ടുണ്ട്. ശേഷം ലഡ്ഡുവിനെ ഇഷ്ടമുള്ള ഷെയ്പ്പിൽ ഉരുട്ടിയെടുക്കുക. എന്നിട്ട് മുകളിലായി ഒരു കിസ്മിസും വെച്ച ശേഷം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ചെറുപയർ ലഡ്ഡു തയ്യാറായിട്ടുണ്ട്. നല്ല രുചിയിലുള്ള ഒരു സ്വീറ്റ് റെസിപ്പിയാണിത്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഈ ലഡ്ഡു എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page