ഏത് ചെടിയും കായ്ച്ചു തളിർക്കാൻ ഈ ഒരു സാൾട്ട് മതി.

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് കൃഷി. എന്നാൽ നമ്മൾ മിക്കവാറും പേർക്കും നൂറുമേനി വിളവെടുക്കാൻ കഴിയണമെന്നില്ല. എന്നാൽ ഇന്ന് നമുക്ക് ഉപ്പ് കൊണ്ട് നൂറുമേനി വിളയിക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇന്ന് നമുക്ക് ഉപ്പ് കൊണ്ട് മാജിക് ഫെർട്ടിലൈസേർ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അത് ഏത് അളവിലാണ് ഉപയോഗിക്കേണ്ടത് എന്നും നോക്കാം. എല്ലാ ചെടികളും പെട്ടന്ന് പൂത്തു കായ് ഉണ്ടാകാനുള്ള ഒരു മാജിക് ഫെർട്ടിലൈസറാണ് എപ്സം സാൾട്ട്.

ഈ സൾട്ടിന് ഒരു കിലോ ഗ്രാമിന് വെറും അറുപത് രൂപയെ ഉള്ളൂ. ഈ പൊടി വെള്ളത്തിൽ കലക്കി ചെടികളുടെ ഇലകളിലും തണ്ടിലും സ്പ്രേ ചെയ്യുക. അതുപോലെ തന്നെ ചെടികളിലെ ഇല കുരുടിക്കുന്നതിനും, മഞ്ഞളിപ്പിനും ഏറെ നല്ലതാണ് ഈ എപ്സം സാൾട്ട് മാജിക് ഫെർട്ടിലൈസർ. ഇത് തളിക്കുന്ന പൂച്ചെടികളും പച്ചക്കറികളും പൂവിടാനും ദാരാളം പച്ചക്കറികൾ കായിടാനും ഈ മാജിക് ഫെർട്ടിലൈസേർ സ്പ്രേ ചെയ്‌താൽ സഹായിക്കും. കാൽസ്യങ്ങളുടെ കുറവ് കൊണ്ടാണ് ചെടികളുടെ വളർച്ച കുരുടിച്ചു പോകുന്നത്.

ഇനി കാൽസ്യത്തിന്റെ കുറവ് കൊണ്ട് ഉണ്ടാകുന്ന പ്രശ്നം പരിഹരിക്കാൻ ചെടികളിൽ മുട്ടത്തോട് പൊടിച്ചിടുക. അല്ലെങ്കിൽ കുമ്മായം ഇട്ടു കൊടുക്കുക. ഇനി മഗ്നീഷ്യത്തിന്റെ കുറവ് നികത്താനായി ആണ് എപ്സം സാൾട്ട് ഉപയോഗിക്കുന്നത്. ഈ സാൾട്ട് വളം വാങ്ങുന്ന കടകളിലും ഓൺലൈൻ വഴി വാങ്ങാനും സാധിക്കുന്നതാണ്. ഈ സൽട്ടിൽ മഗ്നീഷ്യം സൾഫേറ്റാണ് അടങ്ങി ഇരിക്കുന്നത്. മണ്ണ് പരിശോധിച്ച് നോക്കിയാൽ എന്ത് കുറവാണ് മണ്ണിനുള്ളത് എന്ന് അറിയാൻ കഴിയും. അതിനനുസരിച്ചു പരിഹാരങ്ങൾ യഥാക്രമം ചെയ്‌താൽ മാത്രമേ നൂറുമേനി വിളയിക്കാൻ കഴിയൂ.

ഇനി ഇത് ഒരു ലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ കലക്കുക. ശേഷം ഇലകളിലും ചെടിയുടെ മൂഡിലും തളിച്ച് കൊടുക്കുക. ഇനി ഒച്ചിന്റെ ശല്യം നിങ്ങളുടെ ചെടികൾക്ക് ഉണ്ട് എങ്കിൽ അര സ്പൂൺ എപ്സം സാൾട്ട് ചെടിച്ചട്ടിയുടെ ഉള്ളിലായി വിതറുക. ശേഷം ചുറ്റിലും ഒരു കപ്പ് വെള്ളം കൂടി ഒഴിക്കുക. അതുമാത്രമല്ല പാകി മുളച്ചു വരുന്ന ചെടികൾ ഒരു മാസം കഴിഞ്ഞു പിരിച്ചു നടുമ്പോൾ ഈ ലായനിയിൽ മുക്കിയ ശേഷം നടുക. അതുകൊണ്ട് തന്നെ ചെടികൾ പെട്ടന്ന് വളരാൻ ഈ എപ്സം സാൾട്ട് ഏറെ ഉപയോഗപ്രദമായിരിക്കും.

Leave a Reply

You cannot copy content of this page